Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

തമിഴിൽ പുതിയ നിർമ്മാണക്കമ്പനി 'റെയിൻ ഓൺ ഫിലിംസ് പ്രൈ. ലി'; മണി രത്‌നത്തിനും ഷങ്കറിനുമൊപ്പം അണിനിരന്ന് ഒൻപത് പ്രമുഖ സംവിധായകർ; സിനിമകൾക്കൊപ്പം സിരീസുകളുടെ നിർമ്മാണവും ലക്ഷ്യം

തമിഴിൽ പുതിയ നിർമ്മാണക്കമ്പനി 'റെയിൻ ഓൺ ഫിലിംസ് പ്രൈ. ലി'; മണി രത്‌നത്തിനും ഷങ്കറിനുമൊപ്പം അണിനിരന്ന് ഒൻപത് പ്രമുഖ സംവിധായകർ; സിനിമകൾക്കൊപ്പം സിരീസുകളുടെ നിർമ്മാണവും ലക്ഷ്യം

ന്യൂസ് ഡെസ്‌ക്‌

ചെന്നൈ: പുതിയ സിനിമാ നിർമ്മാണ കമ്പനിയുമായി തമിഴിലെ 11 പ്രമുഖ സംവിധായകർ ഒന്നിക്കുന്നു. 'റെയിൻ ഓൺ ഫിലിംസ് പ്രൈ. ലി.' എന്നാണ് കമ്പനിയുടെ പേര്. മണി രത്‌നം, ഷങ്കർ എന്നിവർക്കൊപ്പം ഗൗതം വസുദേവ് മേനോൻ, എ ആർ മുരുഗദോസ്, മിഷ്‌കിൻ, വെട്രിമാരൻ, ലിംഗുസാമി, ശശി, വസന്ത ബാലൻ, ബാലാജി ശക്തിവേൽ, ലോകേഷ് കനകരാജ് എന്നിവരാണ് നിർമ്മാണക്കമ്പനിയുമായി എത്തുന്നത്.

തിയറ്ററുകൾക്കൊപ്പം ഓവർ ദി ടോപ്പ് പ്ലാറ്റ്‌ഫോമുകളിൽ ഡയറക്റ്റ് റിലീസിന് ഉതകുന്ന ഉള്ളടക്കങ്ങളും നിർമ്മിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. സംവിധായകൻ വെട്രിമാരന്റെ ഓഫീസ് ആയിരിക്കും നിലവിൽ റെയിൻ ഓൺ ഫിലിംസിന്റെയും ഓഫീസ് എന്ന് റിപ്പോർട്ടുകൾ പറയുന്നു.

പ്രമുഖ സംവിധായകർക്കൊപ്പം പുതിയ ആശയങ്ങൾക്കും യുവാക്കളായ ഓഫ്ബീറ്റ് സംവിധായകർക്കും അവസരം സൃഷ്ടിക്കുകയും കമ്പനിയുടെ ലക്ഷ്യമാണെന്ന് അറിയുന്നു. നെറ്റ്ഫ്‌ളിക്‌സിലൂടെ എത്തിയ ആന്തോളജി ചിത്രം 'നവരസ'യുടെ നിർമ്മാണം മണി രത്‌നത്തിന്റെ മദ്രാസ് ടാക്കീസും ജയേന്ദ്ര പഞ്ചാപകേശന്റെ ക്യൂബ് സിനിമ ടെക്‌നോളജീസും ചേർന്ന് ആയിരുന്നു.

നിർമ്മാണ കമ്പനിയിലെ അംഗം തന്നെയായ ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രമായിരിക്കും ഇവരുടെ ആദ്യ നിർമ്മാണ സംരംഭമെന്നും റിപ്പോർട്ടുകളുണ്ട്. ഇതിന്റെ ചുവടുപിടിച്ച് ലോകേഷ് മുൻപ് സൂര്യയെ നായകനാക്കി ചെയ്യാൻ ആലോചിച്ച 'ഇരുമ്പു കൈ മായാവി' ആയിരിക്കും ഈ ചിത്രമെന്ന് സോഷ്യൽ മീഡിയയിൽ പ്രചരണമുണ്ട്. എന്നാൽ ബന്ധപ്പെട്ടവരാരും ഈ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP