Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കോവിഡ് വാക്‌സിൻ സ്വീകരിച്ചതിന് പിന്നാലെ ഹൃദയാഘാതം; ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരവെ ജീവൻ നഷ്ടമായി;നടൻ വിവേകിന്റെ മരണത്തിൽ അന്വേഷണം പ്രഖ്യാപിച്ച് ദേശീയ മനുഷ്യവകാശ കമ്മീഷൻ

കോവിഡ് വാക്‌സിൻ സ്വീകരിച്ചതിന് പിന്നാലെ ഹൃദയാഘാതം; ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരവെ ജീവൻ നഷ്ടമായി;നടൻ വിവേകിന്റെ മരണത്തിൽ അന്വേഷണം പ്രഖ്യാപിച്ച് ദേശീയ മനുഷ്യവകാശ കമ്മീഷൻ

ന്യൂസ് ഡെസ്‌ക്‌

ചെന്നൈ: പ്രമുഖ തമിഴ് നടൻ വിവേകിന്റെ മരണത്തിൽ അന്വേഷണം പ്രഖ്യാപിച്ച് ദേശീയ മനുഷ്യവകാശ കമ്മീഷൻ. കോവിഡ് വാക്‌സിൻ സ്വീകരിച്ച് രണ്ട് ദിവസങ്ങൾക്ക് ശേഷം ഹൃദയാഘാതത്തെ തുടർന്ന് വിവേകിനെ ആശുപത്രിയിൽ പ്രവേശിപ്പിരുന്നു.

2021 ഏപ്രിൽ 20ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരവെയാണ് മരണം സംഭവിച്ചത്. വിഴുപുരം സ്വദേശിയായ ഒരു സാമൂഹ്യപ്രവർത്തകൻ ദേശീയ മനുഷ്യവകാശ കമ്മിഷന് പരാതി നൽകിയതിനെ തുടർന്നാണ് പുതിയ നടപടി ഉണ്ടായിരിക്കുന്നത്.

വിവേകിന്റെ മരണത്തിന് പിന്നാലെ വാക്‌സിൻ എടുത്തതാണ് മരണകാരണമെന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിലും മറ്റും വാർത്തകൾ പ്രചരിച്ചിരുന്നു. നടൻ മൻസൂർ അലിഖാൻ അടക്കമുള്ളവരും ആരോപണവുമായി രംഗത്ത് വന്നത്. തുടർന്ന് പ്രചാരണം നടത്തിയവർക്കെതിരേ കേസെടുത്തു.

തമിഴ്‌നാട്ടിലെ സൂപ്പർ സ്‌പെഷാലിറ്റി ആശുപത്രിയിലാണ് വിവേക് കോവാക്‌സിൻ സ്വീകരിക്കാനെത്തിയത്. ശേഷം അദ്ദേഹം കൂടുതൽപ്പേർ വാക്‌സിൻ സ്വീകരിക്കാൻ മുന്നോട്ടു വരണമെന്നും ആഹ്വാനം ചെയ്തിരുന്നു.

കോവിഡ് വാക്‌സിനെടുത്തതിന് ശേഷമാണ് മരണം സംഭവിച്ചതെന്ന് വാർത്ത പ്രചരിക്കുന്നതിനാൽ പൊതുജനങ്ങളുടെ ആശങ്ക ദുരീകരിക്കേണ്ടത് ആവശ്യമാണെന്ന് ഹർജിയിൽ പറയുന്നു. ദേശീയ കമ്മിഷൻ ഹർജി സ്വീകരിക്കുകയും തുടർ നടപടികൾ ഉണ്ടാകുമെന്ന് ഉറപ്പു നൽകുകയും ചെയ്തു.

ഹൃദയാഘാതത്തെ തുടർന്ന് വടപളനിയിലെ സിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ ആരോഗ്യനില ഗുരുതരമായി തുടരുകയായിരുന്നു. ഹൃദയത്തിന്റെ ഒരു പ്രധാന രക്തക്കുഴലിൽ ബ്ലോക്ക് നേരിട്ട അദ്ദേഹത്തെ ചെന്നൈ ആശുപത്രിയിൽ ആൻജിയോപ്ലാസ്റ്റിക്ക് വിധേയനാക്കുകയും സ്റ്റെന്റിങ് ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ, ഇതൊന്നും വിവേകിന്റെ ജീവൻ രക്ഷിക്കാൻ ഉതകുന്നത് ആയിരുന്നില്ല.

ഇടതുകൊറോണറി ആർട്ടറിയിലെ സുപ്രധാനമായ രക്തക്കുഴലുകളിലൊന്ന് പൂർണ്ണമായും ബ്ലോക്ക് വന്ന അവസ്ഥയിലായിരുന്നു വിവേക്. ഒരു മണിക്കൂറോളം എടുത്താണ് ഡോക്ടർമാർ ആ ബ്ലോക്ക് മാറ്റിയത്. വാക്‌സിൻ സ്വീകരിച്ചതുകൊണ്ടല്ല ഹൃദയാഘാതം ഉണ്ടായതെന്നും ഡോക്ടർമാർ പറഞ്ഞു. പരിശോധനയിൽ വിവേക് കോവിഡ് നെഗറ്റീവ് ആയിരുന്നു.

ആശുപത്രിയിൽ എത്തിക്കുമ്പോൾ വിവേകിന് മിതമായ രക്തസമ്മർദ്ദം ഉണ്ടായിരുന്നു. മുൻപൊരിക്കലും ഇത്രയും തീവ്രമായ ആരോഗ്യപ്രശ്‌നങ്ങളുമായി വിവേക് ആശുപത്രിയിൽ വന്നിരുന്നില്ല എന്നും ഡോക്ടർമാർ പറഞ്ഞു. കഴിഞ്ഞ ദിവസം കോവിഡ് വാക്‌സിൻ സ്വീകരിച്ച ശേഷം വിവേകിനെ പൊതുജനാരോഗ്യ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നതിനുള്ള സംസ്ഥാന അംബാസഡറായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP