Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

'കേരളം വ്യവസായ സൗഹൃദ സംസ്ഥാനം; പുത്തൻ പണക്കാർ കേരളം വിട്ടത് രാഷ്ട്രീയ വൈരാഗ്യത്തിൽ'; കിറ്റക്‌സ് വിവാദത്തിൽ എംഡി സാബുവിനെ പരോക്ഷമായി വിമർശിച്ച് ശിവൻകുട്ടി; വീണ്ടും വിവാദങ്ങൾ ചൂടുപിടിക്കുന്നു

'കേരളം വ്യവസായ സൗഹൃദ സംസ്ഥാനം; പുത്തൻ പണക്കാർ കേരളം വിട്ടത് രാഷ്ട്രീയ വൈരാഗ്യത്തിൽ'; കിറ്റക്‌സ് വിവാദത്തിൽ എംഡി സാബുവിനെ പരോക്ഷമായി വിമർശിച്ച് ശിവൻകുട്ടി; വീണ്ടും വിവാദങ്ങൾ ചൂടുപിടിക്കുന്നു

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കിറ്റക്സിനെയും എംഡി സാബു എം ജേക്കബിനെയും പരോക്ഷമായി വിമർശിച്ച് വിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ചില പുത്തൻ പണക്കാർ സംസ്ഥാനം വിട്ടത് രാഷ്ട്രീയ വൈരാഗ്യത്തിലാണെന്ന് ശിവൻകുട്ടി പറഞ്ഞു. വ്യവസായ സൗഹൃദ സംസ്ഥാനമാണ് കേരളം.

മറ്റു സംസ്ഥാനങ്ങളിൽ തൊഴിൽ നിയമങ്ങളോ, തൊഴിലാളികൾക്ക് സംരക്ഷണമോ ഇല്ല. അത് കേരളത്തിൽ നടപ്പാക്കാനാകില്ലെന്നും വി ശിവൻകുട്ടി തിരുവനന്തപുരത്ത് പറഞ്ഞു. ഇടവേളയ്ക്ക് ശേഷം മന്ത്രിയുടെ പ്രതികരണത്തോടെ വീണ്ടും വിവാദങ്ങൾ തലപൊക്കുകയാണ്.

കിറ്റക്‌സ് വിവാദത്തിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനമാണ് നേരത്തെ ഉയർന്നത്. സർക്കാരിന്റെ വ്യവസായ വിരുദ്ധ നിലപാടുകൾ സാമൂഹ്യ മാധ്യമങ്ങളിൽ അടക്കം വിമർന വിധേയമായി. പൊട്ടക്കിണറ്റിൽ വീണ തവളയുടെ അവസ്ഥയാണ് കേരളത്തിന്റേതെന്നും ഒരു പ്രശ്‌നവുമില്ലെന്ന് വരുത്തി തീർക്കാൻ സർക്കാർ ശ്രമിക്കുകയാണെന്നും കിറ്റക്‌സ് എംഡി കുറ്റപ്പെടുത്തിയിരുന്നു.

നിക്ഷേപ സൗഹൃദത്തിന്റെ കാര്യത്തിൽ കേരളം 50 വർഷം പുറകിൽ ആണെന്നും സാബു എം ജേക്കബ് വിമർശിച്ചു. തെലങ്കാനയിൽ ആയിരം കോടി രൂപയുടെ നിക്ഷേപ പദ്ധതി പ്രഖ്യാപിച്ചതിനു പിന്നാലെയാണ് വ്യവസായ വകുപ്പിനെതിരെ രൂക്ഷവിമർശനമാണ് സാബു എം ജേക്കബ് നടത്തിയത്.

കേരളം ഇപ്പോഴും ഉയർത്തിക്കാട്ടുന്നത് ഏകജാലക സംവിധാനമാണ്. ഇത് കാലഹരണപ്പെട്ടതാണ്. മറ്റ് സംസ്ഥാനങ്ങളിൽ ഏക ലൈസൻസ് സംവിധാനം നിലവിൽ വന്നിട്ടുണ്ട്. ഒരൊറ്റ ലൈസൻസ് കൊണ്ട് 10 വർഷം വരെ വ്യവസായം നടത്താം. പിന്നീട് അത് പുതുക്കിയാൽ മതിയെന്നും സാബു എം ജേക്കബ് പറയുന്നു. ലോകത്ത് നടക്കുന്ന മാറ്റങ്ങൾ എന്തൊക്കെയാണ് എന്നത് ഇവിടെ അറിയുന്നില്ല. അതൊക്കെ മനസ്സിലാക്കാതെയാണ് ഏകജാലക സംവിധാനത്തെ പ്രകീർത്തിക്കുന്നതെന്നും സാബു പറയുന്നു.

കേരളത്തിൽ 53 വർഷംകൊണ്ട് നേടാൻ സാധിക്കാത്തത് പത്തുവർഷംകൊണ്ട് തെലങ്കാനയിൽ നിന്ന് തിരിച്ചു പിടിക്കാൻ ആകും. പരമാവധി ആളുകൾക്ക് തൊഴിൽ നൽകണമെന്നാണ് തെലങ്കാന സർക്കാർ ആവശ്യപ്പെട്ടിരിക്കുന്നത്. മാലിന്യസംസ്‌കരണം സർക്കാരിന്റെ ഉത്തരവാദിത്വം ആയിട്ടാണ് തെലുങ്കാന കാണുന്നത്. അതുകൊണ്ടുതന്നെ തെലുങ്കാനയിൽ നിക്ഷേപം നടത്തുന്നത് ഗുണകരമാണെന്നും സാബു വ്യക്തമാക്കിയിരുന്നു.

എന്നാൽ നാടിനെ തകർക്കാൻ ലക്ഷ്യമിട്ടുള്ള വിമർശനങ്ങളെ തള്ളിക്കളയുമെന്നാണ് വ്യവസായ മന്ത്രി പി രാജീവ് അന്ന് പ്രതികരിച്ചത്. കേരളത്തിനെതിരായ പ്രചാരണം ലോകം മുഴുവനെത്തിക്കാനാണ് കിറ്റക്‌സ് എംഡിയുടെ ശ്രമമെന്നും മന്ത്രി വിമർശിച്ചു.

സംവാദം തുടർച്ചയായി കൊണ്ടു പോകുന്നത് നാടിന്റെ താൽപര്യത്തിനല്ല. സർക്കാർ ഈ വിഷയത്തിൽ നിലപാട് നേരത്തെ വ്യക്തമാക്കിയിരുന്നു. ഏത് സർഗാത്മക വിമർശനങ്ങളെയും തുറന്ന മനസോടെ സ്വാഗതം ചെയ്യുന്നും എന്നാൽ നാടിനെ തകർക്കാനുള്ള വിമർശനങ്ങളെ തള്ളിക്കളയുമെന്നും വ്യവസായ മന്ത്രി പ്രതികരിച്ചിരുന്നു.

വ്യവസായത്തിന് ആവശ്യമായ ഭൂമി, വെള്ളം, വൈദ്യുതി എന്നിവ വളരെ കുറഞ്ഞ നിരക്കിൽ നൽകുമെന്നതടക്കം ഒട്ടേറെ വാഗ്ദാനങ്ങൾ നൽകിയാണ് തെലങ്കാന സർക്കാർ കിറ്റക്‌സിനെ സംസ്ഥാനത്തേക്ക് വരവേറ്റത്. നിക്ഷേപമല്ല തൊഴിലാണ് വേണ്ടതെന്നാണ് തെലങ്കാന സർക്കാരിന്റെ നിലപാട്. പരിശോധനയുടെ പേരിൽ ഉദ്യോഗസ്ഥർ സ്ഥാപനങ്ങളിൽ കയറിയിറങ്ങില്ലെന്ന ഉറപ്പുകൾ അടക്കം ലഭിച്ചിരുന്നതായും കിറ്റക്‌സ് എംഡി ചൂണ്ടിക്കാണിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP