Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കോട്ടക്കലിന് അടുത്ത് പ്രവർത്തിക്കുന്ന ലേഡീസ് ഹോസ്റ്റിൽ ഒരിക്കലും സ്ത്രീകൾക്ക് ഒരു സുരക്ഷിതകേന്ദ്രമല്ല; ഹോസ്റ്റലിന്റെ നടത്തിപ്പുകാർ അന്തേവാസികളെ ചൂഷണം ചെയ്യുന്നു; ഗുരുതര ആരോപണവുമായി മുൻ വാർഡൻ

കോട്ടക്കലിന് അടുത്ത് പ്രവർത്തിക്കുന്ന ലേഡീസ് ഹോസ്റ്റിൽ ഒരിക്കലും സ്ത്രീകൾക്ക് ഒരു സുരക്ഷിതകേന്ദ്രമല്ല; ഹോസ്റ്റലിന്റെ നടത്തിപ്പുകാർ അന്തേവാസികളെ ചൂഷണം ചെയ്യുന്നു; ഗുരുതര ആരോപണവുമായി മുൻ വാർഡൻ

ജംഷാദ് മലപ്പുറം

മലപ്പുറം: ഹോസ്റ്റലിന്റെ നടത്തിപ്പുകാർതന്നെ അവിടെ താമസിക്കുന്ന അന്തേവാസികളായ സ്ത്രീകളെ ചൂഷണം ചെയ്യുന്നതായി അതേ ഹോസ്റ്റലിൽ വാർഡനായി വർഷങ്ങൾ പ്രവർത്തിച്ച യുവതി. കോട്ടക്കലിന് അടുത്ത്  പ്രവർത്തിച്ചുവരുന്ന ലേഡീസ് ഹോസ്റ്റിലിനെതിരെയാണ് അവിടെ വാർഡനായിരുന്ന തിരുവനന്തപുരം വിതുര സ്വദേശി മലപ്പുറത്ത് പത്രസമ്മേളനത്തിൽ രംഗത്തുവന്നത്.

ആ ഹോസ്റ്റിൽ ഒരിക്കലും സ്ത്രീകൾക്ക് ഒരു സുരക്ഷിതകേന്ദ്രമല്ലെന്നും ഹോസ്റ്റലിന്റെ നടത്തിപ്പുകാർ അവിടെ താമസിക്കുന്ന അന്തേവാസികളായ സ്ത്രീകളെ ചൂഷണം ചെയ്യുന്ന രീതി വളരെ കാലമായി അവിടെ സംഭവിക്കുന്നുണ്ടെന്നും പ്രിയ പറയുന്നു.

താൻ കോട്ടക്കലിന് അടുത്ത് സ്ഥിതി ചെയ്യുന്ന ഹോസ്റ്റലിന്റെ വാർഡനായും, കുക്കായും ജോലി നോക്കി വരവെ അവിടെ താമസിച്ചിരുന്ന ഒരു സ്ഥാപനത്തിലെ അസിസ്റ്റന്റ്മാനേജരായ യുവതി ആശുപത്രിയിൽ പോകാനാണ്, ഓഫീസിൽ നിന്ന് കീ മറന്നത് എടുക്കാനാണ്, സാധനങ്ങൾ മറന്നുവെച്ചത് എടുക്കാനാണ് എന്നിങ്ങനെയുള്ള കാരണങ്ങൾ പറഞ്ഞ് രാത്രി സമയങ്ങളിൽ ഹോസ്റ്റലിൽ നിന്ന് പുറത്ത് പോകണം എന്ന് ആവശ്യപ്പെട്ട് പല പ്രാവശ്യം രാത്രി സമയങ്ങളിൽ പുറത്ത് പോവുകയും വെളുപ്പിന് പുലർച്ചെ മൂന്നു മണിയോട് തിരിച്ച് എത്തുകയും ചെയ്യുന്നത് തുടർന്നിരുന്നു. ഇക്കാര്യം  പലപ്രാവശ്യം ആവർത്തിച്ചപ്പോൾ വാർഡൻ ആയ താൻ ഇനി ഇത് ആവർത്തിക്കാൻ പാടില്ലെന്നും രാത്രി സമയങ്ങളിൽ പുറത്ത് പോകാൻ അനുവദിക്കില്ല എന്നും മറ്റും പറഞ്ഞു.

ഇതോടെ ഈയുവതി തന്നെ അകാരണമായി അടിക്കുകയും ഹോസ്റ്റലിന്റെ ഗ്രില്ലിന്റെ താഴെടുത്ത് എറിയുകയും ചെയ്തതായും ആരോപിച്ചു. ഇതോടെ ഇക്കാര്യം താൻ ഹോസ്റ്റലിന്റെ നടത്തിപ്പുകാരായവരെ അറിയിക്കുകയും ചെയ്തു. തുടർന്ന് അവർ ഈയുവതിയുടെ ഫോൺ നമ്പർ ഇവർ ആവശ്യപ്പെട്ടു.  പിന്നീട് അവർ തമ്മിൽ ബന്ധപ്പെടുകയും ചങ്ങാത്തത്തിൽ ആവുകയും ചെയ്തു. പിന്നീട് ഈയുവതിയുടെ ഉപദ്രവം കൂടിയതിനാൽ ഞാൻ ജോലി നിർത്തി കഴിഞ്ഞ മെയ്‌ 28ന് പോകുവാൻ തയ്യാറായതിൽ എനിക്ക് ലഭിക്കാനുള്ള ശമ്പളം ചോദിച്ചതിൽ ഹോസ്റ്റൽ ഓണർമാർ ആയത് തരുവാൻ മടിച്ചതിനെ തുടർന്ന് ഞാൻ കോട്ടക്കൽ പൊലീസ് സ്റ്റേഷനിൽ പരാതി പറയുകയും ഓണർമാരെ അവിടെ വിളിച്ചുവരുത്തി എനിക്ക് ശമ്പളം തരാൻ പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ അവർ ശമ്പളം തരികയാണ് ഉണ്ടായത്.

അതിന് ശേഷം ഞാൻ അവിടെ നിന്ന് മറ്റൊരു ഹോസ്റ്റലിലേക്ക് ജോലി സംബന്ധമായി പോവുകയും പിന്നീട് 29 ാം തിയ്യതി വീണ്ടും ഈ ഹോസ്റ്റലിന്റെ ഓണർമാർ എന്നോട് വീണ്ടും ജോലിക്ക് ചേരാൻ ആവശ്യപ്പെടുകയും അവർ ആവശ്യപ്പെട്ടതനുസരിച്ച് ഞാൻ മേപ്പടി ലേഡീസ് ഹോസ്റ്റലിൽ വീണ്ടും ജോലിക്ക് കയറുകയും ചെയ്തു.

അതിന് ശേഷം ഈ പറഞ്ഞ യുവതി തന്നെ കുറിച്ചും ഹോസ്റ്റലിനെ കുറിച്ചും നാട്ടിൽ അപവാദ പ്രചരണങ്ങൾ നടത്തുകയും തുടർന്ന് എനിക്ക് പുറത്ത് ഇറങ്ങി നടക്കാൻ പോലും ആവാത്ത സ്ഥിതിയിലാവുകയും ചെയ്തതായും അവർ പറഞ്ഞു.  തുടർന്ന് ഇക്കാര്യങ്ങൾ കാണിച്ച് ഞാൻ വീണ്ടും കോട്ടക്കൽ പൊലീസ് സ്റ്റേഷനിൽ പരാതി കൊടുക്കുകയും അവിടെ നിന്നും ഇന്നുവരെയായിട്ടും എന്റെ പരാതിയിന്മേൽ യാതൊരുവിധ നടപടിയും എടുത്തിട്ടില്ലാത്തതും എനിക്ക് നീതി കിട്ടിയിട്ടില്ലാത്തതുമാണ്. തന്നെ ഉപദ്രവിച്ച സ്ത്രീയുടെ ഹോസ്റ്റലിനെതിരെയുള്ള അപവാദങ്ങൾക്ക് നടത്തിപ്പ് ചുമതലക്കാരായ ചിലർ കൂട്ടുനിൽക്കുകയും ചെയ്യുന്നുണ്ട്.

കോട്ടക്കൽ പൊലീസ് തികച്ചും നിരുത്തരവാദിത്തപരമായാണ് എന്നോട് പെരുമാറിയിരിക്കുന്നതെന്നും അന്യ നാട്ടിൽ നിന്നും ജീവിതോപാധി എന്ന നിലക്ക് ഒരു ജോലിക്കായി വന്ന നിരാലംബയായ ഒരു സ്ത്രീയാണ് താനെന്നും ഇവർ പറഞ്ഞു. മറ്റു ജില്ലകളിൽ നിന്നും ജോലി തേടി വരുന്ന ഒരാൾക്കും എന്റെ ഈ അനുഭവം ഉണ്ടാകരുതെന്ന് കരുതിയാണ് ഞാൻ ഈ കാര്യം അറിയിക്കുന്നത്-അവർ പറയുന്നു

കോട്ടക്കലിന് അടുത്ത പ്രവർത്തിച്ചുവരുന്ന ഈ ലേഡീസ് ഹോസ്റ്റിൽ ഒരിക്കലും സ്ത്രീകൾക്ക് ഒരു സുരക്ഷിതകേന്ദ്രമല്ല. ഹോസ്റ്റലിന്റെ നടത്തിപ്പുകാർ അവിടെ താമസിക്കുന്ന അന്തേവാസികളായ സ്ത്രീകളെ ചൂഷണം ചെയ്യുന്ന രീതി വളരെ കാലമായി അവിടെ സംഭവിക്കുന്നുണ്ടെന്നും പ്രിയ മലപ്പുറത്ത് പത്രസമ്മേളനത്തിൽ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP