Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

മത്സ്യത്തൊഴിലാളികൾക്ക് ഭക്ഷ്യ കിറ്റ്

സ്വന്തം ലേഖകൻ

ആലപ്പുഴ: മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്കുള്ള സംസ്ഥാന സർക്കാരിന്റെ സൗജന്യ ഭക്ഷ്യക്കിറ്റിന് അർഹതയുള്ള ജില്ലയിലെ മുഹമ്മ, കുട്ടനാട്, കായംകുളം എന്നീ ഉൾനാടൻ മത്സ്യ ഗ്രാമങ്ങളിലെ ഉൾനാടൻ മത്സ്യത്തൊഴിലാളി/ അനുബന്ധ തൊഴിലാളികളുടെ കുടുംബളുടെ പട്ടിക അരൂർ, തേവർവട്ടം, ചേർത്തല, ആലപ്പുഴ, അമ്പലപ്പുഴ, തോട്ടപ്പള്ളി, തൃക്കുന്നപ്പുഴ, കായംകുളം, മാന്നാർ എന്നീ മത്സ്യഭവനുകളിൽ ലഭ്യമാണ്. പൊതുജനങ്ങൾക്ക് പട്ടിക പരിശോധിക്കാവുന്നതാണ്. അർഹതയുള്ള ഏതെങ്കിലും മത്സ്യത്തൊഴിലാളി/ അനുബന്ധ തൊഴിലാളി കുടുംബത്തിന്റെ പേര് പട്ടികയിൽ വിട്ടുപോയിട്ടുണ്ടെങ്കിൽ ബന്ധപ്പെട്ട മത്സ്യഭവനുകളിൽ മതിയായ രേഖകൾ ഹാജരാക്കി അറിയിക്കേണ്ടതും കിറ്റ് പട്ടികയിൽ പേര് ഉൾപ്പെട്ടതായി ഉറപ്പാക്കേണ്ടതുമാണ്.

ഭക്ഷ്യകിറ്റ് പട്ടികയിൽ പേര് ഉൾപ്പെടാത്തത് സംബന്ധിച്ച് എന്തെങ്കിലും പരാതികൾ ഉണ്ടെങ്കിൽ മത്സ്യഭവൻ തലത്തിൽ തന്നെ പരിഹരിക്കും. ഫിഷറീസ് ഇൻഫർമേഷൻ മാനേജ്മെന്റ് സിസ്റ്റത്തിൽ (ഫിംസ്) രജിസ്റ്റർ ചെയ്തിട്ടുള്ള മത്സ്യത്തൊഴിലാളി/ അനുബന്ധ തൊഴിലാളി കുടുബങ്ങളുടെ പട്ടികയാണ് തയ്യാറാക്കിയിട്ടുള്ളത്. റേഷൻ കടകൾ വഴിയാണ് കിറ്റ് വിതരണം. ഫിംസിൽ രജിസ്റ്റർ ചെയ്യാത്ത മത്സ്യത്തൊഴിലാളികൾ/ അനുബന്ധ തൊഴിലാളികൾ ബന്ധപ്പെട്ട രേഖകളുടെ അസ്സൽ പരിശോധനയ്ക്ക് ഹാജരാക്കേണ്ടതും പകർപ്പുകൾ മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് ഫിഷറീസ് ഓഫീസറുടെ പരിശോധനക്കായി നൽകേണ്ടതുമാണ്.

ജില്ലയിൽ ഫിംസ് ഡാറ്റ 100 ശതമാനം പൂർത്തീകരിക്കുന്നതിന് എല്ലാ മത്സ്യത്തൊഴിലാളികളും സഹകരിക്കണം. പെൻഷൻകാർ മത്സ്യത്തൊഴിലാളി/ അനുബന്ധ തൊഴിലാളികൾക്കുള്ള ഭക്ഷ്യ കിറ്റിന് നിലവിൽ അർഹരല്ല. എങ്കിലും ഫിംസിൽ രജിസ്റ്റർ ചെയ്യാത്ത പെൻഷൻകാർ രേഖകൾ ഹാജരാക്കി രജിസ്റ്റർ ചെയ്യണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP