Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അപൂർവ്വ നേട്ടത്തിൽ മലയാളത്തിന്റെ താരരാജക്കാന്മാർ; യുഎഇ ഗോൾഡൻ വിസ സ്വീകരിച്ച് മമ്മൂട്ടിയും മോഹൻലാലും; സ്വീകരണച്ചടങ്ങിനെത്തിയത് എം എ യുസഫലിക്കൊപ്പം റോൾസ് റോയിസിൽ; വൈറലായി ചിത്രങ്ങൾ

അപൂർവ്വ നേട്ടത്തിൽ മലയാളത്തിന്റെ താരരാജക്കാന്മാർ; യുഎഇ ഗോൾഡൻ വിസ സ്വീകരിച്ച് മമ്മൂട്ടിയും മോഹൻലാലും; സ്വീകരണച്ചടങ്ങിനെത്തിയത് എം എ യുസഫലിക്കൊപ്പം റോൾസ് റോയിസിൽ; വൈറലായി ചിത്രങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

അബുദാബി: അപൂർവ്വ നേട്ടത്തിൽ മലയാളത്തിലെ താര രാജാക്കന്മാർ.നടന്മാരായ മമ്മൂട്ടിക്കും മോഹൻലാലിനും യുഎഇ ഗോൾഡൻ വീസ ലഭിച്ചു. അബുദാബി സാമ്പത്തിക വികസന വിഭാഗം ഹെഡ് ക്വാർട്ടേഴ്‌സിൽ ഇന്ന് രാവിലെ നടന്ന ചടങ്ങിൽ ചെയർമാൻ മുഹമ്മദ് അലി അൽ ഷൊറാഫ അൽ ഹമ്മാദി ഇരുവർക്കും വീസ പതിച്ച പാസ്‌പോർട്ട് കൈമാറി.വിസ കൈമാറ്റച്ചടങ്ങിന്റെയും താരങ്ങൾ എത്തുന്നതിന്റെയും ചിത്രങ്ങളും വീഡിയോസും സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.

10 വർഷത്തെ ഗോൾഡൻ വീസ ലഭിച്ചതിൽ ഏറെ സന്തോഷമുണ്ടെന്ന് മോഹൻലാൽ പറഞ്ഞു. മലയാള സിനിമയ്ക്ക് തന്നെ ലഭിച്ച അംഗീകാരമായാണ് കാണുന്നത്. ഇതൊരു വലിയ മാറ്റമാണ്. മലയാള സിനിമാ വ്യവസായത്തിന് ഗുണകരമായ കാര്യങ്ങൾ നൽകുമെന്ന് യുഎഇ അധികൃതർ വാഗ്ദാനം നൽകിയതായും അദ്ദേഹം പറഞ്ഞു.

മലയാളികളാണ് തങ്ങൾക്ക് നൽകിയ സമ്മാനമാണ് ഗോൾഡൻ വീസയെന്ന് മമ്മൂട്ടി പറഞ്ഞു. ഗോൾഡൻ വീസ ലഭ്യമാക്കാൻ പ്രയത്‌നിച്ച പ്രമുഖ വ്യവസായി എം.എ. യൂസഫലിക്ക് ഇരുവരും നന്ദി പറഞ്ഞു. മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും കലാരംഗത്തെ സംഭാവനകൾ അൽ ഷൊറാഫ പ്രകീർത്തിച്ചു. രണ്ട് പ്രതിഭകൾക്ക് ഗോൾഡൻ വീസ നൽകാൻ സാധിച്ചതിൽ ഏറെ സന്തോഷമുണ്ടെന്നും പറഞ്ഞു.

നേരത്തെ ചുവന്ന റോൾസ് റോയ്‌സ് കാറിൽ എം.എ. യൂസഫലിയോടൊപ്പമായിരുന്നു മമ്മൂട്ടിയും മോഹൻലാലും അബുദാബി സാമ്പത്തിക വികസന വിഭാഗം ഹെഡ് ക്വാർട്ടേഴ്‌സിൽ എത്തിയത്. നിക്ഷേപകർക്കും ഡോക്ടർമാർക്കും വിവിധ മേഖലകളിൽ ശ്രദ്ധേയരായവർക്കും കലാപ്രതിഭകൾക്കും പഠന മികവ് പുലർത്തുന്ന വിദ്യാർത്ഥികൾക്കും ഗോൾഡൻ വീസ നൽകിവരുന്നു. നേരത്തെ സഞ്ജയ് ദത്ത്, ഷാറൂഖ് ഖാൻ അടക്കം ചില ബോളിവുഡ് താരങ്ങൾക്ക് ഗോൾഡൻ വീസ ലഭിച്ചിരുന്നെങ്കിലും മലയാളത്തിൽ നിന്ന് ഇതാദ്യമായാണ് രണ്ട് താരങ്ങൾക്ക് ഈ ബഹുമതി ലഭിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP