Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കോൺഗ്രസ്സിൽ സതീശനും വേണുഗോപാലിനുമെതിരെ രോഷം പുകയുന്നു; ഇരുവർക്കുമെതിരെ പ്രചാരണം കടുപ്പിക്കാൻ പരസ്യപ്രസ്താവനയുമായി ആർ സി ബ്രിഗേഡ്; ആർ സി ബ്രിഗേഡിന്റെ വാട്സ് ആപ്പ് ചാറ്റുകൾ പുറത്ത്; സതീശനും വേണുഗോപാലിനുമെതിരെ നേതാക്കളുടെ ഫാൻസിനെ ഇളക്കിവിടാൻ ആഹ്വാനം

കോൺഗ്രസ്സിൽ സതീശനും വേണുഗോപാലിനുമെതിരെ രോഷം പുകയുന്നു; ഇരുവർക്കുമെതിരെ പ്രചാരണം കടുപ്പിക്കാൻ പരസ്യപ്രസ്താവനയുമായി ആർ സി ബ്രിഗേഡ്; ആർ സി ബ്രിഗേഡിന്റെ വാട്സ് ആപ്പ് ചാറ്റുകൾ പുറത്ത്; സതീശനും വേണുഗോപാലിനുമെതിരെ  നേതാക്കളുടെ ഫാൻസിനെ ഇളക്കിവിടാൻ ആഹ്വാനം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഡിസിസി പുനഃസംഘടനുമായി ബന്ധപ്പെട്ട് കോൺഗ്രസിലെ പോര് പുതിയ തലങ്ങളിലേക്ക്.കെ സി വേണുഗോപാലിനും വിഡി സതീശനും എതിരെ പരസ്യപ്രസ്താവനുമായി രംഗത്തെത്തിയിരിക്കുകയാണ് രമേശ് ചെന്നിത്തലയെ അനുകൂലിക്കുന്ന ആർസി ബ്രിഗേഡ്.ബ്രിഗേഡിന്റെ വാട്‌സ് ആപ്പ് ഗ്രൂപ്പുകളിലാണ് ഇരുവർക്കുമെതിരെ പടയൊരുക്കത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്.ഡിസിസി പ്രസിഡന്റ് പട്ടിക പുറത്തു വന്നാൽ ഉടൻ പ്രശ്നമുണ്ടാക്കണമെന്ന് വാട്സ് ആപ്പ് ഗ്രൂപ്പിൽ ചർച്ച ചെയ്യുന്നു. എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനും, പ്രതിപക്ഷ നേതാവ് വി ഡി സതീശനുമെതിരെ പ്രചാരണം കടുപ്പിക്കണമെന്നും സന്ദേശത്തിൽ പറയുന്നു.

'ഡിസിസി പ്രസിഡന്റ് ആകാൻ നിന്ന നേതാക്കളുടെ ഫാൻസുകാരെ ഇളക്കിവിടണമെന്നും' വാട്സ് ആപ്പ് ചാറ്റിൽ ആഹ്വാനം നൽകുന്നു. 'പറ്റുമെങ്കിൽ ഉമ്മൻ ചാണ്ടി സാറിന്റെ സോഷ്യൽ മീഡിയ കൈകാര്യം ചെയ്യുന്നവരുമായി ഒന്നു കമ്യൂണിക്കേറ്റ് ചെയ്തിട്ട് ജോയിന്റ് അറ്റാക്ക് തിരിച്ചു നൽകണമെന്നും' എന്നുമാണ് ചാറ്റിൽ പറയുന്നത്.

ഡിസിസി പ്രസിഡന്റ് സാധ്യതാപട്ടികയെച്ചൊല്ലി കോട്ടയം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ പോസ്റ്റർ പ്രതിഷേധം അരങ്ങേറിയിരുന്നു. കോട്ടയത്ത് ഉമ്മൻ ചാണ്ടിക്കെതിരെയും, കൊല്ലത്തുകൊടിക്കുന്നിൽ സുരേഷിനും തിരുവനന്തപുരത്ത് ശശി തരൂർ എംപിക്കെതിരെയുമാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്.ഇതിന്റെ തുടർച്ചയായാണ് ഇപ്പോൾ കെ സി വേണുഗോപാലിനും വി ഡി സതീശനുമെതിരെ സന്ദേശങ്ങൾ പ്രചരിക്കുന്നത്.

പ്രബല ഗ്രൂപ്പുകളെ പിണക്കിക്കൊണ്ട് ഡിസിസി പ്രസിഡന്റുമാരെ പ്രഖ്യാപിച്ചാൽ നേതൃത്വവുമായി സഹകരിക്കേണ്ടതില്ലെന്നാണ് ഗ്രൂപ്പുകളിലെ നേതാക്കൾക്കിടയിലെ ധാരണ. ഡൽഹി ചർച്ചകൾക്ക് നേതൃത്വം നൽകിയത് വി ഡി സതീശനാണെന്നും, ഇതിന് പിന്നിൽ പ്രവർത്തിച്ചത് കെ സി വേണുഗോപാൽ ആണെന്നും ഗ്രൂപ്പുകൾ കണക്കുകൂട്ടുന്നു.

ഇതിന്റെ അടിസ്ഥാനത്തിലാണ് സതീശനും വേണുഗോപാലിനും എതിരെ പ്രചാരണം കടുപ്പിക്കാൻ ഗ്രൂപ്പുകൾ തീരുമാനിച്ചത്. ഏതാനും ദിവസങ്ങൾക്കുള്ളിൽ ഡിസിസി പ്രസിഡന്റുമാരുടെ പട്ടിക ഹൈക്കമാൻഡ് പുറത്തുവിടുമെന്നാണ് സൂചന. ഹൈക്കമാൻഡുമായി അന്തിമവട്ട ചർച്ചകൾക്കായി വി ഡി സതീശനും കെപിസിസി പ്രസിഡന്റ് കെ സുധാകരനും ഡൽഹിയിലേക്ക് പോയിട്ടുണ്ട്.

ഡിസിസി ഭാരവാഹി പട്ടികയുമായി ബന്ധപ്പെട്ട ആരോപണങ്ങളെ തള്ളി കെ സുധാകരൻ നേരത്തെ രംഗത്തെത്തിയിരുന്നു. ഡിസിസി അധ്യക്ഷന്മാരുടെ പുനഃസംഘടനയുമായി ബന്ധപ്പെട്ട അന്തിമപട്ടിക സാമൂഹ്യ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടെന്ന വിധത്തിൽ ചില ദൃശ്യമാധ്യമങ്ങൾ പ്രചരിപ്പിക്കുന്ന വാർത്ത അടിസ്ഥാനരഹിതവും വെറും നുണപ്രചരണവുമാണെന്നായിരുന്നു കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ വാദം. ഡിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട പട്ടിക എഐസിസിയുടെ പരിഗണനയിലാണെന്നും അത് അന്തിമമായി പ്രസിദ്ധീകരിക്കുന്നത് വരെ ഒരുവിധത്തിലും പുറത്തുവരുന്ന സാഹചര്യമില്ലെന്നും സുധാകരൻ വ്യക്തമാക്കി.

കേരളത്തിലെ ഡിസിസി അധ്യക്ഷന്മാരുടെ പട്ടികയിൽ കൂടുതൽ യുവാക്കളെ മുൻനിരയിലേക്ക് കൊണ്ടുവരണമെന്നാണ് ഹൈക്കമാന്റ് നിലപാട്. സാമുദായിക പരിഗണനക്കൊപ്പം കഴിവും സംഘടനാ മികവും ആയിരിക്കണം മാനദണ്ഡമെന്ന് ഹൈക്കമാന്റ് നിർദ്ദേശിച്ചു.എന്നാൽ, ഡിസിസി അധ്യക്ഷന്മാരുടെ പട്ടിക ഹൈക്കമാന്റിന് കൈമാറിയതിന് പിന്നാലെ പ്രതിഷേധവുമായി ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും രംഗത്തെത്തി. കേരളത്തിൽ പുതിയ ഗ്രൂപ്പുണ്ടാക്കാനാണ് നീക്കമെന്ന് ഹൈക്കമാന്റിനെ നേതാക്കൾ പരാതി അറിയിച്ചു.

ഡിസിസി ഭാരവാഹികളെ ഏകപക്ഷീയമായി തീരുമാനിക്കാനുള്ള സുധാകരന്റെയും സതീശന്റെയും നീക്കത്തോട് സഹകരിക്കില്ലെന്ന നിലപാട് ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും ഹൈക്കമാന്റിനെ അറിയിച്ചത്. കൂടിയാലോചന നടത്താതെ പ്രത്യേക ഗ്രൂപ്പുണ്ടാക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നും വിമർശനവും ഉമ്മൻ ചാണ്ടിയും രമേശ് ചെന്നത്തയും ഉയർത്തുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP