Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ശ്രീനാരായണഗുരുവിന്റെ 167-ാം ജയന്തി ആഘോഷം ഇന്ന്; കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചുള്ള ആഘോഷഷ പരിപാടിക്ക് സ്വാമി വിശുദ്ധാനന്ദ പതാക ഉയർത്തും: ഇത്തവണ ജയന്തി സമ്മേളനം ഇല്ല: അലങ്കരിച്ച സൈക്കിൾ റിക്ഷ മഹാസമാധി മന്ദിരത്തെ പ്രദക്ഷിണം ചെയ്യും

ശ്രീനാരായണഗുരുവിന്റെ 167-ാം ജയന്തി ആഘോഷം ഇന്ന്; കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചുള്ള ആഘോഷഷ പരിപാടിക്ക് സ്വാമി വിശുദ്ധാനന്ദ പതാക ഉയർത്തും: ഇത്തവണ ജയന്തി സമ്മേളനം ഇല്ല: അലങ്കരിച്ച സൈക്കിൾ റിക്ഷ മഹാസമാധി മന്ദിരത്തെ പ്രദക്ഷിണം ചെയ്യും

സ്വന്തം ലേഖകൻ

വർക്കല: ശ്രീനാരായണഗുരുവിന്റെ 167-ാം ജയന്തി ആഘോഷം ഇന്ന്. ശിവഗിരിയിൽ നടക്കുന്ന ആഘോഷ പരിപാടികൾക്ക് രാവിലെ പൂജകളോടെയും പ്രാർത്ഥനകളോടെയും തുടക്കമാകും. കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് രാവിലെ 7നു ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ പതാക ഉയർത്തും. തുടർന്നു വൈദിക മഠത്തിൽ ജപയജ്ഞം ആരംഭിക്കും. ഗുരുജയന്തി മുതൽ മഹാസമാധി ദിനം വരെയുള്ള ചടങ്ങാണ് ജപയജ്ഞം.

ഇത്തവണ ജയന്തിദിന സമ്മേളനം ഒഴിവാക്കി. വിപുലമായ ഘോഷയാത്രയുമില്ല. വൈകിട്ട് അഞ്ചോടെ ഗുരുവിന്റെ ചിത്രവും വഹിച്ച്, അലങ്കരിച്ച സൈക്കിൾ റിക്ഷ മഹാസമാധി മന്ദിരത്തെ പ്രദക്ഷിണം ചെയ്യും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP