Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അയർലണ്ടിൽ കത്തോലിക്കാ സ്‌കൂളിൽ പഠിക്കണമെങ്കിൽ മാമോദിസ മുക്കണം; കാട്ടു നീതിയ്‌ക്കെതിരെ ഒറ്റയാൾ പോരാട്ടവുമായി മലയാളി; ഐറിഷ് മാദ്ധ്യമങ്ങളിൽ രൂപേഷ് പണിക്കർ താരമാകുന്നു

അയർലണ്ടിൽ കത്തോലിക്കാ സ്‌കൂളിൽ പഠിക്കണമെങ്കിൽ മാമോദിസ മുക്കണം; കാട്ടു നീതിയ്‌ക്കെതിരെ ഒറ്റയാൾ പോരാട്ടവുമായി മലയാളി; ഐറിഷ് മാദ്ധ്യമങ്ങളിൽ രൂപേഷ് പണിക്കർ താരമാകുന്നു

മറുനാടൻ മലയാളി ബ്യൂറോ

ഡബ്ലിൻ:അയർലണ്ടിലെ വിദ്യാഭ്യാസ പ്രവേശന ചട്ടത്തിലെ കത്തോലിക്കരല്ലാത്ത കുട്ടികൾക്ക് സ്‌കൂൾ അഡ്‌മിഷൻ നിഷേധിക്കാമെന്ന മാനേജ്‌മെന്റുകൾക്കുള്ള അധികാരം മലയാളികൾ അടക്കമുള്ള പ്രവാസികൾക്ക് വിനയാകുന്നു. ഈ കിരാത നിയമത്തിനെതിരെ ഡബ്ലിൻ കാബന്റ്‌റീനിയിലെ രൂപേഷ് പണിക്കർ എന്ന മലയാളി യുവാവ് ഉയർത്തിയ പ്രതിഷേധങ്ങൾ ഐറിഷ് മാദ്ധ്യമങ്ങൾ ഏറ്റെടുക്കുകയാണ്. ഇതോടെ പ്രശ്‌നം പരിഹരിക്കാനാകുമെന്ന പ്രതീക്ഷയിലാണ് അയർലണ്ടിലെ കത്തോലിക്കാകാരല്ലാത്ത സമൂഹം.

സ്വന്തം മകൾക്ക് അഡ്‌മിഷൻ തേടി ചെന്നപ്പോഴാണ് ആദ്യമായി 'കത്തോലിക്കനല്ലാത്തതിന്റെ' വില അയർലണ്ടിൽ രൂപേഷ് അറിഞ്ഞത്. മാമോദിസ മുക്കിയാൽ അഡ്‌മിഷൻ തരാമെന്ന പരിഹാരം കൂടിയായപ്പോൾ രൂപേഷ് മനസ്സിൽ ഒന്നുറപ്പിച്ചു. പ്രശ്‌നം പരിഹരിക്കപ്പെട്ടിട്ടില്ലെങ്കിലും പൊതു സമൂഹത്തിൽ ചർച്ചയാക്കി വികാരമാക്കാൻ മലയാളിക്ക് കഴിഞ്ഞു. സംഭവം രൂപേഷ് വിശദീകരിക്കുന്നത് ഇങ്ങനെ-'കുറെ ന്യായം പറഞ്ഞു നോക്കിയെങ്കിലും രക്ഷയുണ്ടായില്ല..'രൂപേഷ് പറയുന്നു. തൊട്ടടുത്തുള്ള അഞ്ചു സ്‌കൂളുകളിൽ കൂടി പോയി നോക്കി.'നിങ്ങൾ അപേക്ഷ സമർപ്പിക്കാൻ താമസിച്ചു എന്നതായിരുന്നു ഒരു സ്‌കൂളിൽ നിന്നുള്ള ആദ്യ പ്രതീകരണം.'ഹിന്ദുവാണല്ലേ ?'എന്ന ചോദ്യത്തിന് ശേഷമാണ് ആ വിശദീകരണം വന്നതെന്നതിനാൽ അപേക്ഷ നിരസിക്കാൻ ഉള്ള യഥാർഥ കാരണം കണ്ടെത്താൻ പാട് പെടേണ്ടി വന്നില്ല!

പിന്നീട് പോരാട്ടത്തിന്റെ വഴിയിലൂടെയായി യാത്ര. ഞെട്ടിക്കുന്ന പലതും വൈദികർ തന്നെ പറയുന്നതും കേൾക്കാനിടവന്നു. ഫോക്‌സ് റോക്കിലുള്ള മൂന്നാമത്തെ സ്‌കൂളിൽ വളരെ നേരത്തെ അപേക്ഷ സമർപ്പിച്ചെങ്കിലും ഇടമില്ല എന്ന് അവർ വ്യക്തമാക്കിയിരുന്നു. രൂപേഷ് പറയുന്നു. 'ഞാൻ നിരാശനായി പോയി..മോളെ തൊട്ടടുത്തുള്ള ഐറിഷ് സ്‌കൂളിൽ ചേർത്താലോ എന്ന് പോലും ആലോചിച്ചു.അതും കത്തോലിക്കാ മാനേജ്‌മെന്റിന് കീഴിലുള്ളതാണെന്ന് പിന്നീടറിഞ്ഞു.' 'എനിക്ക് ശരിക്കും വിഷമമായി.വിവരങ്ങൾ കാണിച്ച് കാത്തലിക് സ്‌കൂളുകളുടെ പാട്രനായ ഡബ്ലിൻ ആർച്ച് ബിഷപ്പിന് ഒരു കത്തയച്ച് അഡ്‌മിഷൻ കിട്ടുമോ എന്ന് നോക്കാനായി പിന്നെ ശ്രമം-രൂപേഷ് വിശദീകരിക്കുന്നു.

കാര്യങ്ങൾ എല്ലാം കാട്ടി ബിഷപ്പിന് കത്ത് വിട്ടു.മൂന്നാം ദിവസം സാന്ത്വനവുമായി ആർച്ച് ബിഷപ്പിന്റെ വിദ്യാഭ്യാസ കാര്യാലയത്തിന്റെ ചുമതലയുള്ളയാൾ ഫോണിൽ വിളിച്ചു.'ഇതിൽ സഭയ്ക്ക് ഒന്നും ചെയ്യാനാവില്ല, ഐറിഷ് സർക്കാർ സഭയ്ക്ക് അനുവദിച്ചു തന്നിട്ടുള്ള അവകാശമാണ്. അതിൽ മാറ്റം വരുത്താൻ ആവില്ല. അദ്ദേഹം വിശദീകരിച്ചു. രൂപേഷും വിട്ടു കൊടുത്തില്ല.'ഞാനും അദ്ദേഹത്തോട് പറഞ്ഞു നോക്കി..ഡബ്ലിൻ പോലൊരു നഗരത്തിൽ നാലിലൊന്ന് പേരും ഇപ്പോൾ കത്തോലിക്കരല്ല. ഞങ്ങൾ എവിടെ പോകണം എന്നാണ് അങ്ങ് പറയുന്നത്? അതിരൂപതയുടെ വക്താവിന്റെ മറുപടി അമ്പരപ്പിക്കുന്നതായിരുന്നു.'അതിനു എനിക്ക് നിർദ്ദേശിക്കാവുന്ന ഒരു എളുപ്പ വഴിയുണ്ട്..നിങ്ങൾ കുട്ടിയെ മാമോദീസാ മുക്കുക!മറ്റൊരു മാർഗവും ഞാൻ കാണുന്നില്ല.-ഇതോടെയാണ് പ്രതിഷേധം പരസ്യമാക്കാൻ രൂപേഷ് തീരുമാനിച്ചത്.

ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും ഇത്തരം കാട്ടുനീതിയും പിടി വാശിയുമായി സഭയ്ക്ക് എന്ത് കിട്ടാനാണ്?ഗർഭ ച്ഛിദ്രം,ഭവനമില്ലാത്തവരുടെ പ്രശ്‌നങ്ങൾ,ദാരിദ്രത്തിനെതിരെയുള്ള നിലപാടുകൾ ധാർമികമായ പ്രശ്‌നങ്ങൾ തുടങ്ങി എന്തെങ്കിലുംവിഷയങ്ങൾ ഇതേ വ്യഗ്രതയോടെ സഭ ഏറ്റെടുക്കുമെങ്കിൽ മനസിലാക്കാം. പക്ഷേ ഇത് അടുത്തു നില്ക്കുന്ന മനുഷ്യനെ ജാതി നോക്കി അളക്കുന്നത് ഏതു തരം പ്രേഷിതപ്രവർത്തനമാണെന്ന് എനിക്ക് ചോദിക്കേണ്ടി വന്നു.ഒരു നിമിഷം പോലും വൈകാതെ അങ്ങേ തലയ്ക്കൽ നിന്നും ഫോൺ കട്ടായി-രൂപേഷ് അന്ന് മനസ്സിൽ ഒന്നുറപ്പിച്ചു. സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ ഈ വിഷയം ചർച്ചയാക്കുക. ഭാവി തലമുറയെങ്കിലും അനീതിയിൽ നിന്ന് രക്ഷപ്പെടുത്തുകയെന്നും. അങ്ങനെ പോരാട്ടം തുടങ്ങി.

അയർലണ്ടിലെ അന്യമതസ്ഥരായ മിക്കവരും അനുഭവിക്കുന്ന ദുരന്തമാണ് രൂപേഷിനും ഉണ്ടായത്. കുട്ടികൾക്ക് തൊട്ടടുത്തുള്ള സ്‌കൂളുകളിൽ അഡ്‌മിഷൻ കിട്ടാതെ വലയുന്നവരിൽ ഹിന്ദുക്കൾ മാത്രമല്ല, മുസ്ലിംങ്ങളും, പ്രോട്ടസ്റ്റന്റ് സഭാംഗങ്ങളും ഉണ്ട്. പല പ്രാവശ്യം സഭയുടെയും സർക്കാരിന്റെയും ചർച്ചയ്ക്ക് വന്ന കാര്യമാണ്. പക്ഷേ അനന്തര നടപടിയൊന്നും ഉണ്ടായിട്ടില്ല. ഒരേ ബിൽഡിംഗിൽ അടുത്തടുത്ത അപ്പാർറ്റ്‌മെന്റുകളിൽ താമസിക്കുന്ന മാർക്ക് കുറഞ്ഞ കത്തോലിക്കാ വിദ്യാർത്ഥിക്ക് സ്‌കൂളിൽ പ്രവേശനം കിട്ടിയിട്ടും അതേ സ്‌കൂളിൽ അഡ്‌മിഷൻ തേടിയ സുഹൃത്തായ ഹിന്ദു കുട്ടിക്ക് ജാതിയുടെ പേരിൽ പ്രവേശനം നിഷേധിക്കപ്പെടുമ്പോൾ ഏതു സാമൂഹ്യ നീതിയാണ് ഐറിഷ് ജനാധിപത്യ സംവിധാനത്തിലും പാലിക്കപ്പെടുന്നത് എന്ന് സംശയിക്കാതെ എന്ത് ചെയ്യണമെന്നാണ് രൂപേഷ് ഉയർത്തിയ ചോദ്യം.

ആർച്ച് ബിഷപ്പിന്റെ വസതിക്ക് മുമ്പിൽ പ്രതിഷേധവുമായി കൂടെ വരാം എന്ന് എന്നോട് പറഞ്ഞവർ കത്തോലിക്കാ സഭയിൽ പെട്ട എന്റെ സുഹൃത്തുക്കൾ തന്നെയായിരുന്നു. അതൊന്നും വേണ്ടെന്നു വച്ചെങ്കിലും സോഷ്യൽ മീഡിയയിൽ കൂടി പ്രതിഷേധം തുടങ്ങാൻ തീരുമാനിക്കുകയായിരുന്നുവെന്നും രൂപേഷ് പറയുന്നു. കുട്ടികൾക്ക് വിദ്യാഭ്യാസം ലഭ്യമാക്കുക എന്നത് മൗലീക അവകാശമാണ് എന്നിരിക്കെ പുരാതനമായ നിയമങ്ങളുമായി മാനേജ്‌മെന്റുകൾ തുടരുന്നത് അടിയന്തരമായി അവസാനിപ്പിക്കണം എന്ന് ആവശ്യപ്പെട്ടു രൂപേഷിന്റെ നേതൃത്വത്തിൽ'’Bring in non religious admission policy for schools’എന്ന പേരിൽ അയർലണ്ടിൽ ആദ്യമായി ഒരു ഒപ്പ് ശേഖരണയജ്ഞം ആരംഭിച്ചു. അയർലണ്ടിലെ സോഷ്യൽ മീഡിയായിൽ കൂടി ഒരു ചർച്ച ഇതേ പറ്റി ആരംഭിക്കാനായതിന്റെ സന്തോഷത്തിലാണ് ചെങ്ങന്നൂർ സ്വദേശിയായ രൂപേഷ്.

2000 ത്തിൽ പാസാക്കിയ ഈക്വൽ സ്റ്റാറ്റസ് ആക്റ്റിലെ 7(3)(c) നിയമം വഴിയാണ് കത്തോലിക്കാ സ്‌കൂളുകൾക്ക് പ്രത്യേക അവകാശം നൽകി അഡ്‌മിഷനിൽ അവർക്ക് മുൻഗണന നൽകാൻ അന്നത്തെ ഭരണാധികാരികൾ ശ്രമിച്ചത്.എന്നാൽ ഐറിഷ് ഭരണഘടനാ പ്രകാരം ഉണ്ടാക്കിയ ഒരു നിയമമായിരുന്നില്ല അതെന്ന് രൂപേഷ് പറയുന്നു. 'ഭരണഘടനയുടെ 44.2.3 വകുപ്പനുസരിച്ച് , 'The State shall not impose any disabilities or make any discrimination on the ground of religious profession, belief or status'എന്ന വ്യക്തമായ നിർവചനം ഉള്ളപ്പോൾ എങ്ങനെ അങ്ങനെയൊരു നിയമം നിലനിൽക്കും? രൂപേഷ് ചോദിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP