Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ചൈനയിലെ ജിഗാഫാക്ടറിയിൽ നിന്ന് ഇറക്കുമതി ചെയ്ത് ഇന്ത്യൻ വിപണി ലക്ഷ്യം; ഇറക്കുമതി തീരുവ കുറയ്ക്കില്ലെന്ന് കേന്ദ്രവും; ഇന്ത്യൻ നിരത്ത് പിടിക്കാൻ അമേരിക്കൻ ഇലക്ട്രിക് വാഹന നിർമ്മാതാക്കളായ ടെസ്ല

ചൈനയിലെ ജിഗാഫാക്ടറിയിൽ നിന്ന് ഇറക്കുമതി ചെയ്ത് ഇന്ത്യൻ വിപണി ലക്ഷ്യം; ഇറക്കുമതി തീരുവ കുറയ്ക്കില്ലെന്ന് കേന്ദ്രവും; ഇന്ത്യൻ നിരത്ത് പിടിക്കാൻ അമേരിക്കൻ ഇലക്ട്രിക് വാഹന നിർമ്മാതാക്കളായ ടെസ്ല

സ്വന്തം ലേഖകൻ

മുംബൈ: ഇന്ത്യൻ നിരത്തുകളിൽ തിരക്കിട്ട പരീക്ഷണയോട്ടത്തിലാണ് അമേരിക്കൻ ഇലക്ട്രിക് വാഹന നിർമ്മാതാക്കളായ ടെസ്ല. ഇറക്കുമതി തീരുവയെ ചൊല്ലിയുള്ള തർക്കങ്ങൾ തുടരുന്നതിനിടെയാണ് ഈ നീക്കം.

മോഡൽ 3 വാഹനമാണ് മുംബൈയിൽ പ്രത്യക്ഷപ്പെട്ടത്. മഹാരാഷ്ട്ര താത്കാലിക രജിസ്ട്രേഷനിലുള്ള വാഹനമാണ് ഇപ്പോൾ ചർച്ചകളിൽ. എന്നാൽ ഇന്ത്യയിലെത്തിക്കുന്ന ആദ്യ വാഹനം മോഡൽ 3 ആയിരിക്കുമെന്ന് ടെസ്ലയുടെ ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല.

ആദ്യഘട്ടത്തിൽ ടെസ്ലയുടെ വാഹനങ്ങൾ ഇന്ത്യയിൽ നിർമ്മിക്കില്ലെന്നും ചൈനയിലെ ജിഗാഫാക്ടറിയിൽ നിന്ന് ഇറക്കുമതി ചെയ്തായിരിക്കും വാഹനങ്ങൾ ഇന്ത്യയിൽ വിൽപ്പനയ്ക്ക് എത്തിക്കുകയെന്നും റിപ്പോർട്ടുകളുണ്ട്. വിദേശത്ത് നിന്ന് വാഹനം ഇറക്കുമതി ചെയ്യുന്നതിനാൽ തന്നെ 100 ശതമാനം തീരുവയും ഈടാക്കിയേക്കുമെന്നും സൂചനയുണ്ട്. ഇതോടെ വാഹനങ്ങളുടെ വിലയിൽ കാര്യമായ വർധനവുണ്ടായേക്കും.

ഇന്ത്യയിൽ ഇറക്കുമതി ചെയ്യുന്ന വാഹനങ്ങൾക്ക് ഇടാക്കുന്ന തീരുവ പല വൻകിട രാജ്യങ്ങളേക്കാൾ കൂടുതലാണെന്ന് അടുത്തിടെ ടെസ്ലയുടെ മേധാവി ഇലോൺ മസ്‌ക് വിമർശിച്ചിരുന്നു. ഇതിൽ ഇളവ് നൽകണമെന്ന് സർക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

ടെസ്ലയുടെ ബെസ്റ്റ് സെല്ലിങ്ങ് വാഹനങ്ങളുടെ പട്ടികയിൽ മുൻപന്തിയിൽ നിൽക്കുന്ന മോഡലാണ് മോഡൽ3. സുരക്ഷയ്ക്കും സ്‌റ്റൈലിനുമൊപ്പം ഉയർന്ന റേഞ്ചും നൽകുന്നതാണ് ഈ വാഹനം. കുറഞ്ഞ വിലയിലുള്ള ഇലക്ട്രിക് വാഹനങ്ങളും ഇന്ത്യൻ വിപണിക്കായി ടെസ്ല ഒരുക്കിയേക്കുമെന്നും സൂചനകളുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP