Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കോവളത്ത് എത്തിയത് ലോക്ഡൗണിന് മുമ്പ്; കോവിഡിൽ ലണ്ടനിലെ സംരഭകയ്ക്ക് തുണയായത് 'സൈക്കോ'; വളർത്തു പട്ടി ഒരു വീട്ടിലേക്ക് ഓടിക്കയറിയപ്പോൾ ജീവിതത്തിലേക്ക് എത്തി അരുൺ ചന്ദ്രൻ; പ്രണയം ആൺകുഞ്ഞിനെ നൽകിയപ്പോൾ ആവാടുതുറയിൽ താലികെട്ട്; ഉത്രാടത്തിന് മിരാൻഡയ്ക്ക് മാംഗല്യം

കോവളത്ത് എത്തിയത് ലോക്ഡൗണിന് മുമ്പ്; കോവിഡിൽ ലണ്ടനിലെ സംരഭകയ്ക്ക് തുണയായത് 'സൈക്കോ'; വളർത്തു പട്ടി ഒരു വീട്ടിലേക്ക് ഓടിക്കയറിയപ്പോൾ ജീവിതത്തിലേക്ക് എത്തി അരുൺ ചന്ദ്രൻ; പ്രണയം ആൺകുഞ്ഞിനെ നൽകിയപ്പോൾ ആവാടുതുറയിൽ താലികെട്ട്; ഉത്രാടത്തിന് മിരാൻഡയ്ക്ക് മാംഗല്യം

മറുനാടൻ മലയാളി ബ്യൂറോ

കോവളം: കോവിഡുകാലമാണ്. എല്ലാത്തിനും നിയന്ത്രണം. അതുകൊണ്ട് കോവളത്തെ ആളനക്കവും ഇല്ല. വിദേശികളും കുറവ്. ഇതിനിടെ കോവളത്തെ വാർത്തകളിൽ എത്തിക്കുന്നത് ഒരു വിവാഹമാണ്. കണ്ണപ്പൻ മിരാൻഡയെ താലി കെട്ടിയ സംഭവം. കോവളത്തു നടന്ന അസാധാരണ വിവാഹത്തിനു പിന്നിൽ പ്രണയത്തിന്റെ അപൂർവ കഥയുണ്ട്.

മിരാൻഡയും അരുൺ ചന്ദ്രനും പരസ്പരം പരിചയപ്പെടാൻ നിമിത്തമായതും സൈക്കയെന്ന നായ കാരണമാണ്. മിരാൻഡയുടെ നായ സൈക്ക അപ്രതീക്ഷിതമായി കണ്ണപ്പനെന്ന അരുൺ ചന്ദ്രന്റെ കോവളത്തുള്ള വീട്ടിലേക്ക് ഓടിക്കയറി. നായയെ തിരക്കി അരുണിന്റെ വീട്ടിലേക്ക് മിയയെന്ന മിരാൻഡയെത്തി. അന്ന് മുതൽ അവർ കൂട്ടുകാരായി. പിന്നെ പ്രണയിതാക്കളും. ഇപ്പോൾ ദാമ്പത്യത്തിലേക്കും.

ആവാടുതുറ അമ്പലനടയിൽ ആയിരുന്നു കല്യാണം. സാക്ഷിയായി എത്തിയതും സൈക്ക എന്ന നായ തന്നെ. കോവളത്തെത്തുന്ന വിനോദസഞ്ചാരികളെ സീ സർഫിങ് പഠിപ്പിക്കുന്നയാളാണ് അരുൺചന്ദ്രൻ. അരുണിന്റെ വീടിനടുത്താണ് മിരാൻഡയും താമസിക്കുന്നത്. ഇവരുടെ പ്രണയത്തിൽ കുട്ടിയും പിറന്നു. ഈ കുട്ടിയേയും സാക്ഷിയാക്കിയായിരുന്നു അച്ഛന്റേയും അമ്മയുടേയും താലികെട്ട്.

പട്ടിയെ തേടി അരുണിന്റെ വീട്ടിലെത്തിയ മിരൻഡ പുഞ്ചിരിയും കൈമാറി താങ്കളുടെ വീട് കാണാനായി വീണ്ടും വരും എന്ന് പറഞ്ഞിരുന്നു. ഈ അടുപ്പമാണ് പ്രണയമായത്. കുഞ്ഞായപ്പോൾ വിവാഹവും. ലോക്ഡൗണിനു മുമ്പായിരുന്നു ഇംഗ്ലണ്ടിൽനിന്ന് മിരാൻഡ കോവളത്ത് വരുന്നത്. അവിടത്തെ സ്വകാര്യ സംരംഭകയാണ് മിരാൻഡ. കോവിഡ് വ്യാപനത്തെത്തുടർന്ന് മടങ്ങാനാകാതെ കോവളത്ത് തങ്ങി.

മടങ്ങിപ്പോകാൻ അവസരം ഉണ്ടായെങ്കിലും അരുണിനെ പരിചയപ്പെട്ടതോടെ യാത്ര വേണ്ടെന്നുവെച്ചു. അടുപ്പം പ്രണയമായി . ഇതിനിടെ മിരാൻഡ ഗർഭിണിയായി. കുഞ്ഞു പിറന്നതോടെ ബന്ധം കൂടുതൽ ദൃഢമായി. വീട്ടുകാരും സന്തോഷത്തിലായി. രണ്ടു മാസംമുമ്പ് അരുൺ ചന്ദ്രനും മിരാൻഡയ്ക്കുംആൺകുഞ്ഞ് പിറന്നു. കുഞ്ഞിന് സായി എന്നാണ് പേരിട്ടത്.

മിരാൻഡയുടെ ആഗ്രഹപ്രകാരം ഇംഗ്ലണ്ടിലെ പാരമ്പര്യമനുസരിച്ച് സായി ആർതർ ലിറ്റിൽഗുഡ് എന്ന ഔദ്യോഗിക പേരുമിട്ടു. കുഞ്ഞായതോടെ കുടുംബത്തിന്റെ ആഗ്രഹമനുസരിച്ച് വിവാഹം. ഉത്രാടനാളായ വെള്ളിയാഴ്ച രാവിലെ 8.15ന് കോവളത്തെ ആവാടുതുറ ദേവീക്ഷേത്രത്തിൽ ഇരുവരുടെയും ബന്ധുക്കളുടെ സാന്നിധ്യത്തിൽ അരുൺചന്ദ്രനും മിരാൻഡയും വിവാഹിതരായി.

എല്ലാത്തിനും വളർത്തുനായ സൈക്കയും രണ്ടു മാസം പ്രായമുള്ള മകൻ സായിയും സാക്ഷികളായി. അധികം താമസിയാതെ കുടുംബം ഇംഗ്ലണ്ടിലേക്കു പറക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP