Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സംസ്ഥാനത്ത് ശനിയാഴ്ച മദ്യശാലകൾ തുറക്കില്ല; തീരുമാനം തിരുവോണ ദിനമായതിനാൽ

സംസ്ഥാനത്ത് ശനിയാഴ്ച മദ്യശാലകൾ തുറക്കില്ല; തീരുമാനം തിരുവോണ ദിനമായതിനാൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്ത് ശനിയാഴ്ച ബാറുകൾ തുറക്കില്ല. തിരുവോണ ദിനത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. ബെവ്‌കോ ഔട്ട്‌ലെറ്റുകൾ തുറക്കില്ലെന്ന് നേരത്തെ പ്രഖ്യാപിച്ച സാഹചര്യത്തിൽ ശനിയാഴ്ച സംസ്ഥാനത്ത് മദ്യശാലകൾ പ്രവർത്തിക്കില്ലെന്ന് ഉറപ്പായി.

ഓണത്തിരക്ക് പ്രമാണിച്ച് മദ്യശാലകളുടെ പ്രവർത്തന സമയം നേരത്തെ കൂട്ടിയിരുന്നു. രാവിലെ ഒമ്പത് മണി മുതൽ വൈകിട്ട് എട്ട് മണി വരെ തുറക്കാനായിരുന്നു എക്‌സൈസ് കമ്മീഷണർ നേരത്തെ ഉത്തരവിട്ടത്.

ഓണത്തോടനുബന്ധിച്ച് തിരക്ക് നിയന്ത്രിക്കാനാണെന്നാണ് ഇതിന് സർക്കാർ വിശദീകരണം. സമയം നീട്ടി നൽകണമെന്ന ബെവ്‌കോ എംഡിയുടെ കത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഉത്തരവ്. നേരത്തേ ഏഴ് മണിവരെയായിരുന്നു മദ്യശാലകൾ തുറന്നിരുന്നത്.

തിരുവോണത്തോടെ ഓണത്തിരക്ക് അവസാനിക്കുമെന്ന പശ്ചാത്തലത്തിൽ പ്രവർത്തന സമയം നീട്ടിയ തീരുമാനം സർക്കാർ പിൻവലിക്കുമോയെന്ന് വ്യക്തമല്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP