Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സിഡ്‌നിയിൽ നിന്നും ആശ്വാസ വാർത്ത; ഗുരുതരാവസ്ഥയിലായിരുന്ന ക്രിസ് കെയ്ൻസ് സുഖം പ്രാപിക്കുന്നു; വെന്റിലേറ്ററിൽ നിന്ന് മാറ്റി; കുടുംബാംഗങ്ങളുമായി ആശയവിനിമയം നടത്തി

സിഡ്‌നിയിൽ നിന്നും ആശ്വാസ വാർത്ത; ഗുരുതരാവസ്ഥയിലായിരുന്ന ക്രിസ് കെയ്ൻസ് സുഖം പ്രാപിക്കുന്നു; വെന്റിലേറ്ററിൽ നിന്ന് മാറ്റി; കുടുംബാംഗങ്ങളുമായി ആശയവിനിമയം നടത്തി

സ്പോർട്സ് ഡെസ്ക്

സിഡ്നി: ഹൃദയധമനികൾ പൊട്ടി രക്തസ്രാവം ഉണ്ടായതോടെ നിരവധി ശസ്ത്രക്രിയകൾക്ക് വിധേയനായ മുൻ ന്യൂസിലൻഡ് ഓൾറൗണ്ടർ ക്രിസ് കെയ്ൻസ് സുഖംപ്രാപിക്കുന്നു. സിഡ്നിയിലെ ആശുപത്രിയിൽ വെന്റിലേറ്ററിൽ നിന്ന് മാറ്റിയ താരത്തിന് കുടുംബാംഗങ്ങളുമായി ആശയവിനിമയം നടത്താനായി എന്നാണ് പുതിയ റിപ്പോർട്ട്. ക്രിക്കറ്റ് ലോകത്തിന് വലിയ ആശ്വാസം നൽകുന്നതാണ് ഈ വാർത്ത.

ഈ മാസാദ്യമാണ് ക്രിസ് കെയ്ൻസ് ഗുരുതരാവസ്ഥയിലായത്. ഇതിന് പിന്നാലെ നിരവധി ശസ്ത്രക്രിയകൾക്ക് വിധേയനായി. ശേഷം വിദഗ്ധ ചികിൽസക്കായി സിഡ്നിയിലെ അത്യാധുനിക ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

ന്യൂസിലൻഡിനായി 62 ടെസ്റ്റുകളിലും 215 ഏകദിനങ്ങളിലും രണ്ട് ടി20 മത്സരങ്ങളിലും കളിച്ചിട്ടുള്ള 51കാരനായ കെയ്ൻസ് 2006ലാണ് സജീവ ക്രിക്കറ്റിൽ നിന്ന് വിരമിച്ചത്. ടെസ്റ്റിൽ 33 റൺസ് ശരാശരിയിൽ 3320 റൺസും 218 വിക്കറ്റും സ്വന്തമാക്കി. ഏകദിനത്തിൽ 4950 റൺസും 201 വിക്കറ്റും കെയ്ൻസിന്റെ പേരിലുണ്ട്.

ന്യൂസിലൻഡ് ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ഓൾറൗണ്ടറായി കണക്കാക്കപ്പെടുന്ന കെയ്ൻസ് ഇന്ത്യക്കെതിരെ എല്ലായ്‌പ്പോഴും മികച്ച പ്രകടനം പുറത്തെടുത്തു. 2000ൽ കെയ്ൻസിനെ വിസ്ഡൻ ക്രിക്കറ്റർ ഓഫ് ദ് ഇയറായി തെരഞ്ഞെടുത്തിരുന്നു. .

2008ൽ ഇന്ത്യൻ ക്രിക്കറ്റ് ലീഗിൽ കളിച്ച കെയ്ൻസിന് എതിരെ ഒത്തുകളി ആരോപണം ഉയർന്നിരുന്നു. ഏറെ നാൾ നീണ്ട നിയമ പോരാട്ടത്തിന് ശേഷമാണ് തന്റെ നിരപരാധിത്വം താരം തെളിയിച്ചത്. 2012ൽ ലളിത മോദിക്ക് എതിരായ അപകീർത്തി കേസ് അദ്ദേഹം ജയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP