Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നളിനി ജോസഫ് സലിസ്‌ബറി സിറ്റി കൗൺസിലിലേക്ക് മത്സരിക്കുന്നു

നളിനി ജോസഫ് സലിസ്‌ബറി സിറ്റി കൗൺസിലിലേക്ക് മത്സരിക്കുന്നു

പി പി ചെറിയാൻ

സലിസ്‌ബറി (മാസ്സച്യുസെറ്റ്സ്) : സംസ്ഥാനത്തെ പ്രധാന സിറ്റികളിലൊന്നായ സലിസ്‌ബറി സിറ്റി കൗൺസിൽ തിരഞ്ഞെടുപ്പിൽ ഇന്ത്യൻ വംശജ നളിനി ജോസഫ് മത്സരിക്കുന്നു .

നവംബറിൽ നടക്കുന്ന തിരഞ്ഞെടുപ്പിൽ നളിനി ജയിക്കുകയാണെങ്കിൽ സലിസ്‌ബറി സിറ്റിയുടെ ചരിത്രത്തിൽ കൗൺസിൽ അംഗമാകുന്ന ആദ്യ ഇന്ത്യൻ വംശജയായിരിക്കും ഇവർ .

ഇന്ത്യയിൽ ജനിച്ചു വളർന്ന നളിനി ജോസഫ് പിതാവിനോടൊപ്പമാണ് മിനിസ്ട്രിയുടെ ഭാഗമായി അമേരിക്കയിൽ എത്തിയത് . ഹൈസ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയായതിന് ശേഷം അമേരിക്കയിലെത്തിയ ഇവർ ജോർജിയ വെസ്ലിയൻ കോളേജിൽ നിന്നും സൈക്കോളജിയിൽ ബിരുദം നേടി , 2011 ൽ നളിനി സലിസ്‌ബറിയിലേക്ക് താമസം മാറ്റി .

പീഡിപ്പിക്കപ്പെടുന്ന, തിരസ്‌കരിക്കപ്പെടുന്ന കുട്ടികളുടെ അവകാശങ്ങൾക്ക് വേണ്ടി സ്റ്റേറ്റ് ഡിസ്ട്രിക്ട് കോടതികളിൽ വാദിക്കുന്ന ഗാർഡിയൻ ആഡ് ലിറ്റം പ്രോഗ്രാമിന്റെ ഡിസ്ട്രിക്ട് അഡ്‌മിനിസ്ട്രേറ്ററായിസലിസ്‌ബറി സിറ്റിയിൽ കഴിഞ്ഞ 14 വർഷമായി ഇവർ പ്രവർത്തിച്ച് വരികയാണ് .

കുട്ടികൾക്ക് വേണ്ടിയുള്ള നോൺ പ്രോഫിറ്റ് എഡ്യൂക്കേഷൻ ഓർഗനൈസേഷനായ വില്യം ജോൺസ് സ്‌കോളേഴ്സ് സ്ഥാപക കൂടിയാണ് നളിനി ജോസഫ് .

സിറ്റിയുടെ സർവോന്മുഖ പുരോഗതിക്ക് വേണ്ടി തന്റെ അനുഭവസമ്പത്ത് ഉപയോഗിക്കാമെന്ന ആത്മവിശ്വാസത്തിലാണ് നളിനി .

53 വയസ്സുള്ള നളിനിയുടെ സേവനങ്ങളെ സിറ്റിയിലെ ജനങ്ങൾ നന്ദിയോടെയാണ് സ്മരിക്കുന്നത് . ഭർത്താവ് ജൂഡ് , ഒരു മകനും ഉൾപ്പെടുന്നതാണ് നളിനിയുടെ കുടുംബം . സലിസ്‌ബെറി വി.എ മെഡിക്കൽ സെന്ററിലെവളണ്ടിയർ കൂടിയാണ് ഇവർ .

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP