Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇന്ന് മുതൽ രജിസ്‌ട്രേഷനില്ലാതെ വാക്‌സിൻ എടുക്കം; വിവിധ പ്രദേശങ്ങളിൽ തുറക്കുക 25 ഓളം വാക്ക് ഇൻ ക്ലിനിക്കുകൾ; 16 ന് മുകളിൽ പ്രായമായവർക്കും വാക്‌സിൻ ലഭ്യമാകും

ഇന്ന് മുതൽ രജിസ്‌ട്രേഷനില്ലാതെ വാക്‌സിൻ എടുക്കം; വിവിധ പ്രദേശങ്ങളിൽ തുറക്കുക 25 ഓളം വാക്ക് ഇൻ ക്ലിനിക്കുകൾ; 16 ന് മുകളിൽ പ്രായമായവർക്കും വാക്‌സിൻ ലഭ്യമാകും

സ്വന്തം ലേഖകൻ

നി രാജ്യത്ത് വാക്‌സിനേഷൻ എടുക്കൽ എളുപ്പമാകും. യാതൊരു വിധത്തിലുള്ള രജിസ്‌ട്രേഷനുമില്ലാതെ ഇന്ന് മുതൽ വാക്‌സിൻ നൽകുന്നു. നിശ്ചയിക്കപ്പെട്ടിരിക്കുന്ന സെന്ററുകളിൽ നിശ്ചയിക്കപ്പെട്ടിരിക്കുന്ന സമയത്താണ് രജിസ്റ്റർ ചെയ്യാതെയുള്ള വാക്‌സിനേഷന് സൗകര്യം ഒരുക്കിയിരിക്കുന്നത്. രാജ്യത്തുടനീളം വാക്ക് ഇൻ ക്ലിനിക്കുകൾ തുറന്നുകൊണ്ട് എല്ലാവർക്കും വാക്‌സിനെത്തിക്കുന്നതിനുള്ള ഊർജ്ജിത യജ്ഞമാണ് എച്ച് .എസ്.ഇ നടത്തുന്നത്.ഇന്നുമുതൽ 25 വാക്ക് ഇൻ ക്ലിനിക്കുകളാണ് തുറക്കുന്നത്. ആവശ്യക്കാർക്ക് എവിടെയും ലഭിക്കും വാക്‌സിൻ.ഫൈസർ/ബയോടെക്, മോഡേണ വാക്‌സിനുകളാണ് വാക്ക്-ഇൻ ക്ലിനിക്കുകളിൽ ലഭിക്കുക.മുൻകൂട്ടി ഓൺലൈനിൽ രജിസ്റ്റർ ചെയ്യേണ്ട ആവശ്യമില്ലെന്ന സൗകര്യവുമുണ്ട്.

ഒന്നം ഡോസ് വാക്സിനും രണ്ടാം ഡോസ് വാക്സിനും ഇവിടെ ലഭ്യമാണ്. 16 വയസ്സ് കഴിഞ്ഞവർക്കാണ് ഈ സൗകര്യം ഒുരുക്കിയിരിക്കുന്നത്.എന്നാൽ വാക്‌സിൻ കേന്ദ്രങ്ങളിൽ ഓരോരുത്തരും ഇഐആർ കോഡ്, പിപിഎസ് നമ്പർ, ഫോൺ നമ്പർ , ഈ മെയിൽ ഐഡി, ഫോട്ടോ ഐഡി എന്നിവ ഹാജരാക്കണം.

താഴെ പറയുന്ന സെന്ററുകളിലാണ് നിലവിൽ രജിസ്‌ട്രേഷനില്ലാതെ വാക്‌സിനേഷൻ സൗകര്യം ഒരുക്കിയിരിക്കുന്നത്.

വാക്ക് ഇൻ ക്ലിനിക്കുകൾ :

സിറ്റി ഹാൾ, കോർക്ക് (ഫൈസർ ഡോസ് 1 ,2 ,) - ശനിയാഴ്ച, ഉച്ചയ്ക്ക് 1 മുതൽ 4 വരെ , ഞായറാഴ്ച, 11മുതൽ 2വരെ

Páirc Uí Chaoimh, കോർക്ക് (ഫൈസർ ഡോസ് 1 , 2 ,) - ഇന്ന് 9മുതൽ 2വരെ

ലെറ്റർകെന്നി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി, ഡോണഗേൽ (ഫൈസർ ഡോസ് 1, 2 ) - ഞായർ, ഉച്ചയ്ക്ക് 1:30 മുതൽ 4 വരെ

ലെറ്റർകെന്നി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി, ഡോണഗേൽ (മോഡേണ ഡോസ് 2) ശനിയാഴ്ച, ഉച്ചയ്ക്ക് 1:30 മുതൽ 4 വരെ

യുസിഡി ഒ റെയ്‌ലി ഹാൾ, ബെൽഫീൽഡ് ഡബ്ലിൻ 4 (ഫൈസർ ഡോസ് 1 , 2 ) - ഞായർ, ഉച്ചയ്ക്ക് 1 മണി മുതൽ 6 മണി വരെ

നാഷണൽ ഷോ സെന്റർ, സ്വോർഡ്‌സ്, ഡബ്ലിൻ (ഫൈസർ ഡോസ് 1) ശനിയാഴ്ച, രാവിലെ 8:30 മുതൽ 12:30 വരെ

ഗോൾവേ റേസ്‌കോഴ്‌സ്, ബാലിബ്രിറ്റ് (ഫൈസർ ഡോസ് 1, 2) - ശനിയാഴ്ച, 9 മുതൽ 12:30 വരെ. ഞായർ 9 മുതൽ 12:30വരെ

ഗോൾവേ റേസ്‌കോഴ്‌സ്, ബാലിബ്രിറ്റ് (മോഡേണ ഡോസ് 2) ഇന്ന് ഉച്ചയ്ക്ക് 1:30 മുതൽ 3:30 വരെ

കിൽഡെയർ പുഞ്ചെസ് ടൗൺ റേസ്‌കോഴ്‌സ്, (ഫൈസർ ഡോസ് 1, 2 ) - ഞായറാഴ്ച, 10മുതൽ 12:30വരെ

പോർട്ട് ലീഷ് മിഡ്ലാൻഡ്‌സ് പാർക്ക് ഹോട്ടൽ,(ഫൈസർ ഡോസ് 1 , 2 ) - ഇന്ന് രാവിലെ 8:30 മുതൽ 10:30വരെ

കാസിൽബാർ ബ്രെഫി ഹൗസ് റിസോർട്ട്, കാസിൽബാർ, (ഫൈസർ ഡോസ് 1 2 ) - ഞായറാഴ്ച രാവിലെ 9 മുതൽ ഉച്ചയ്ക്ക് 1 വരെ

ബ്രെഫി ഹൗസ് റിസോർട്ട്, കാസിൽബാർ, (മോഡേണ ഡോസ് 2) ഞായർ ഉച്ചയ്ക്ക് 2 മുതൽ 5 വരെ

മീത്ത് ഫെയറിഹൗസ് റേസ്‌കോഴ്‌സ്, മീത്ത് (ഫൈസർ ഡോസ് 1 2 ) - ശനിയാഴ്ച, 11 മുതൽ 4 വരെ

നാവൻ സൈമൺസ്റ്റൗൺ ജിഎഎ ക്ലബ് നാവൻ, മീത്ത് (ഫൈസർ ഡോസ് 1 2 ) - ശനിയാഴ്ച 8:15 മുതൽ 12 വരെ

കാസിൽബ്ലേനീ ഗ്ലെൻകാൻ ഹോട്ടൽ കാസിൽബ്ലേനീ മോനഗാൻ,ഫൈസർ ഡോസ് 1 , 2 ) - ഇന്ന് രാവിലെ 9 മുതൽ 5 വരെ , ശനിയാഴ്ച, ഉച്ചയ്ക്ക് 1:30 മുതൽ 5വരെ, ഞായറാഴ്ച 1:30 മുതൽ 5വരെ

റോസ്‌കോമൺ കിൽബ്രൈഡ് കമ്മ്യൂണിറ്റി സെന്റർ, (ഫൈസർ ഡോസ് 1, 2 ) - ശനിയാഴ്ച, 9:15മുതൽ 4:10വരെ

കിൽബ്രൈഡ് കമ്മ്യൂണിറ്റി സെന്റർ, റോസ്‌കോമൺ (മോഡേണ ഡോസ് 2) ഞായറാഴ്ച, 9:15 മുതൽ 12:10 വരെ

സ്ലൈഗോ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (ഫൈസർ ഡോസ് 1 , 2 ) ശനിയാഴ്ച, ഉച്ചയ്ക്ക് 12 മുതൽ 5 വരെ

സ്ലൈഗോ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (മോഡേണ ഡോസ് 2) ഞായറാഴ്ച, 9:15 മുതൽ 12:30 വരെ

ക്ലോൺമെൽ പാർക്ക് ഹോട്ടൽ, ടിപ്പററി (ഫൈസർ ഡോസ് 1) ശനിയാഴ്ച, ഉച്ചയ്ക്ക് 1 മുതൽ 4 വരെ

വാട്ടർഫോർഡ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി അരീന (ഫൈസർ ഡോസ് 1 , 2 ) ശനിയാഴ്ച, 11 മുതൽ 2വരെ ,ഞായറാഴ്ച, 11 മുതൽ 2 വരെ

എനിസ്‌കോർത്തി, വെക്‌സ്‌ഫോർഡ് ആസ്‌ട്രോ ആക്റ്റീവ് സെന്റർ, എനിസ്‌കോർത്തി, വെക്‌സ്‌ഫോർഡ് (ഫൈസർ ഡോസ് 1 ,2) ശനിയാഴ്ച, രാവിലെ 9 മുതൽ വൈകുന്നേരം 5 വരെ

കിലനേറിൻ കമ്മ്യൂണിറ്റി സെന്റർ, വെക്‌സ്‌ഫോർഡ് (ഫൈസർ ഡോസ് 1, 2 ) - ഇന്ന് രാവിലെ 8 മുതൽ ഉച്ചയ്ക്ക് 2 വരെ

ഗ്രേസ്റ്റോൺസ്, വിക്ലോ ഷോർലൈൻ ലെഷർ സെന്റർ, ഗ്രേസ്റ്റോൺസ്, വിക്ലോ (ഫൈസർ ഡോസ് 1 ,2 - ഞായറാഴ്ച 8:30 മുതൽ 12:30 വരെ

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP