Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കുട്ടികൾക്ക് വാക്‌സിന് മാർച്ചിന് ശേഷം മാത്രം; ആദ്യ പരിഗണന 18 വയസ്സിന് മുകളിലുള്ളവരുടെ പ്രതിരോധം; ബൂസ്റ്റർ ഡോസും ഇപ്പോൾ പരിഗണിക്കില്ല; ഈ അധ്യയന വർഷം മുഴുവൻ ഓൺലൈൻ ക്ലാസിന് സാധ്യത; വാക്‌സിനേഷനിൽ കുട്ടികൾ ഉടൻ എത്തില്ല

കുട്ടികൾക്ക് വാക്‌സിന് മാർച്ചിന് ശേഷം മാത്രം; ആദ്യ പരിഗണന 18 വയസ്സിന് മുകളിലുള്ളവരുടെ പ്രതിരോധം; ബൂസ്റ്റർ ഡോസും ഇപ്പോൾ പരിഗണിക്കില്ല; ഈ അധ്യയന വർഷം മുഴുവൻ ഓൺലൈൻ ക്ലാസിന് സാധ്യത; വാക്‌സിനേഷനിൽ കുട്ടികൾ ഉടൻ എത്തില്ല

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: രാജ്യത്ത് കുട്ടികൾക്കു വാക്‌സീൻ കുത്തിവയ്പ് വൈകുമെന്ന് റിപ്പോർട്ട്. കോവിഡ് മൂന്നാം തരംഗത്തെക്കുറിച്ചുള്ള ആശങ്കകൾ നിലനിൽക്കെ ഒക്ടോബറിൽ കുട്ടികൾക്ക് വാക്‌സിൻ നൽകുമെന്ന സൂചനകൾ പുറത്തു വന്നിരുന്നു. എന്നാൽ 18 വയസിനു മുകളിലുള്ളവർക്ക് വാക്‌സിൻ നൽകിയ ശേഷം കുട്ടികളിലെ വാക്‌സിനേഷൻ മതിയെന്നാണ് പുതിയ തീരുമാനം.

കുട്ടികൾക്കുള്ള വാക്‌സിനായുള്ള വിദഗ്ധ സമിതിയുടെ അനുമതി അടുത്തമാസം ലഭിക്കുമെന്നാണു നേരത്തെ പുറത്തു വന്ന സൂചന. എന്നാൽ ഇത് വൈകും. അനുമതി കിട്ടിയാൽ 12-18 പ്രായക്കാർക്കായിരിക്കും ആദ്യഘട്ടത്തിൽ വാക്‌സീൻ നൽകുക. ഇവരിലെ പരീക്ഷണമാണ് പൂർത്തിയായത്. 5-12, 2-6 പ്രായവിഭാഗങ്ങളിലെ ട്രയൽ തുടരുകയാണ്.

സ്‌കൂളുകളും കോളേജുകളും അടഞ്ഞു കിടക്കുകയാണ്. കുട്ടികൾക്ക് വാക്‌സിൻ കൊടുത്ത ശേഷം ക്ലാസുകൾ തുടങ്ങാനാണ് ആലോചന. ഇപ്പോഴത്തെ സാഹചര്യത്തിൽ ഈ അധ്യയന വർഷം കൂടി ഓൺലൈൻ പഠന രീതി തുടരാനാണ് സാധ്യത. സ്‌കൂളുകളിൽ വാക്‌സിൻ എത്തിച്ച് നൽകി പരമാവധി കുട്ടികൾക്ക് അതിവേഗം വാക്‌സിൻ നൽകാനാകും കേന്ദ്രം പദ്ധതി തയ്യാറാക്കുക.

സെപ്റ്റംബർ അവസാനമോ ഒക്ടോബർ ആദ്യമോ കുട്ടികൾക്കു വാക്‌സീൻ ലഭ്യമാകുമെന്ന് പുണെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി ഡയറക്ടർ ഡോ. പ്രിയ ഏബ്രഹാം അറിയിച്ചുിരുന്നു. കുട്ടികളിൽ വൈകാതെ കുത്തിവയ്പ് തുടങ്ങാൻ കഴിയുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യയും എയിംസ് ഡയറക്ടർ ഡോ. രൺദീപ് ഗുലേറിയയും പറഞ്ഞിരുന്നു. എന്നാൽ മുതിർന്നവരുടെ വാക്‌സിനേഷൻ തടസ്സപ്പെടാതിരിക്കാൻ തീരുമാനം വൈകുകയാണ്.

അതിനിടെ പൂർണ ഡോസ് വാക്‌സീനെടുത്തവരിൽ പ്രതിരോധ ശേഷി കൂട്ടാനുള്ള അധിക ഡോസ് (ബൂസ്റ്റർ ഡോസ്) കുത്തിവയ്പ് തൽക്കാലം പരിഗണനയിലില്ല. ഡെൽറ്റ വകഭേദത്തിന്റെ ഉൾപ്പെടെ ഭീഷണി പരിഗണിച്ചു ബൂസ്റ്റർ ഡോസിനെക്കുറിച്ചുള്ള പഠനങ്ങൾ തുടരും. 18 വയസ്സിനു മുകളിലുള്ളവർക്ക് 2 ഡോസ് വീതം വാക്‌സീൻ ഈ വർഷം തന്നെ ഉറപ്പാക്കാനാണ് നീക്കം.

യുഎസ്, ഇസ്രയേൽ, ഫ്രാൻസ്, ജർമനി, റഷ്യ, ചൈന, യുഎഇ തുടങ്ങിയ രാജ്യങ്ങൾ ബൂസ്റ്റർ ഡോസ് ഘട്ടത്തിലേക്കു കടന്നിട്ടുണ്ട്. എന്നാൽ ഇന്ത്യ തൽകാലം ഇതിനെ കുറിച്ച് ചിന്തിക്കില്ല. എല്ലാവർക്കും രണ്ടു ഡോസ് വാക്‌സിൻ നൽകിയ ശേഷം ബൂസ്റ്ററിനെ കുറിച്ച് ചിന്തിക്കും. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP