Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കളിക്കുന്നതിനിടെ തൊണ്ടയിൽ കല്ലു കുടുങ്ങി; ചോരയൊലിപ്പിച്ച് അബോധാവസ്ഥയിലേക്കു നീങ്ങി: ഒരു വയസ്സുകാരിക്ക് രക്ഷകനായത് റോഡിലൂടെ പോയ യുവാവ്

കളിക്കുന്നതിനിടെ തൊണ്ടയിൽ കല്ലു കുടുങ്ങി; ചോരയൊലിപ്പിച്ച് അബോധാവസ്ഥയിലേക്കു നീങ്ങി: ഒരു വയസ്സുകാരിക്ക് രക്ഷകനായത് റോഡിലൂടെ പോയ യുവാവ്

സ്വന്തം ലേഖകൻ

ബത്തേരി: കളിക്കുന്നതിനിടെ തൊണ്ടയിൽ കല്ലു കുടുങ്ങി അബോധാവസ്ഥയിലേക്കു നീങ്ങിയ ഒരു വയസുകാരിക്ക് രക്ഷകനായത് റോഡിലൂടെ പോയ യുവാവ്. മ്പുകുത്തി പട്ടയമ്പം കണ്ടോത്ത് ഫിറോസിന്റെ മകൾ ആയിഷ സെൻഹയ്ക്കാണ് ബൈക്കിൽ പോയ പ്രനൂപ് എന്ന യുവാവ് ജീവൻ തിരികെ നൽകിയത്. കൈത്തണ്ടയിൽ കമിഴ്‌ത്തിക്കിടത്തി പുറത്തു തട്ടി കല്ലു കളഞ്ഞതോടെയാണ് മരണത്തിലേക്ക് നീങ്ങിയ കുഞ്ഞിന്റെ ജീവൻ തിരികെ ലഭിച്ചത്.

അൽപം കൂടി വൈകിയിരുന്നെങ്കിൽ കുഞ്ഞിന്റെ ജീവൻ പോലും അപകടത്തിലാകുമായിരുന്നെന്ന് ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ കുഞ്ഞിനൊപ്പം കഴിയുന്ന മാതാവ് ഷഹാമത്ത് പറഞ്ഞു. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. രണ്ടാമത്തെ കുട്ടി മുഹമ്മദ് അസ്മിനെ കുളിപ്പിക്കുന്നതിനായി ഷഹാമത്ത് മാറിയപ്പോഴാണ് അപകടം ഉണ്ടായത്. കുട്ടിയെ കുളിപ്പിക്കാനായി പോയപ്പോൾ ഇളയവളായ ആയിഷയെ ആറു വയസ്സുകാരനായ മൂത്തകുട്ടിയെ ഏൽപ്പിച്ചു. ഇടയ്ക്കിടെ കരയുന്നുണ്ടായിരുന്ന ആയിഷ സെൻഹയുടെ ശബ്ദത്തിന് വ്യത്യാസം വന്നപ്പോഴാണ് ഷഹാമത്ത് വന്നു നോക്കിയത്.

ജനാലയ്ക്കു മുകളിൽ കയറി നിൽക്കുകയായിരുന്ന മൂത്ത കുട്ടിയെ നോക്കി അവിടേക്ക് പിടിച്ചു കയറാനുള്ള ശ്രമത്തിലായിരുന്നു ആയിഷ സെൻഹ. കളിക്കുന്നതിനിടെ വായിലിട്ട നെല്ലിക്ക വലുപ്പത്തിലുള്ള കല്ല് മേൽപോട്ടു നോക്കുന്നതിനിടെ ആയിഷയുടെ തൊണ്ടയിൽ കുടുങ്ങുകയായിരുന്നു. ഷഹാമത്ത് ഉടൻ കുട്ടിയെ എടുത്ത് പുറത്തേക്കോടുകയും തൊണ്ടയിൽ കയ്യിട്ട് കല്ലെടുക്കാൻ ശ്രമിക്കുകയും ചെയ്തു. എന്നാൽ കല്ല് കൂടുതൽ ഉള്ളിലേക്ക് പോയി.

ഇതിനിടെ തോളിൽ കിടത്തി തട്ടി നോക്കി എന്നാൽ കല്ലു പോയില്ല. കുട്ടിയുടെ കരച്ചിൽ നേർത്തു നേർത്തു വന്നു. അയൽവാസി ശകുന്തളയും ഒപ്പമെത്തി. അലറി വിളിച്ച് റോഡിലേക്ക് ഓടിക്കയറിയ ഷഹാമത്ത് ആദ്യം വന്ന ഓട്ടോറിക്ഷ തടഞ്ഞു ഓട്ടോ ഡ്രൈവർ ഇറങ്ങി വരുമ്പോഴേക്കും അതുവഴി ബൈക്കിലെത്തിയ ബീനാച്ചി പൂതിക്കാട് സ്വദേശി പ്രനൂപും വണ്ടി നിർത്തി ഓടിയെത്തി.

തുടർന്ന് പ്രനൂപ് കുട്ടിയെ ഉടൻ എടുത്ത് ശാസ്ത്രീയമായ രീതിയിൽ കൈത്തണ്ടയിൽ കമിഴ്‌ത്തിക്കിടത്തി പുറത്തു തട്ടി. അപ്പോൾ തൊണ്ടയിൽ നിന്നും രക്തത്തോടൊപ്പംംകല്ലും പുറത്തേക്കു പോന്നു. കല്ല് കൂടുതൽ ഉള്ളിലേക്കിറങ്ങിയിരുന്നു. തുടർന്ന് കുട്ടിയെ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. കുഞ്ഞിന്റെ കണ്ണുകൾ അപ്പോഴേക്കും പുറത്തേക്ക് അൽപം തള്ളി വന്നിരുന്നു. കണ്ണിന് കൂടുതൽ ചികിത്സ ആവശ്യമായതിനാൽ ഇന്നു കൂടുതൽ പരിശോധനയ്ക്ക് വിധേയമാക്കും.

മേപ്പാടി വിംസ് ആശുപത്രി ജീവനക്കാരനാണ് പ്രനൂപ്. ജീവൻ രക്ഷാ മാർഗങ്ങളിൽ ആശുപത്രിയിൽ നിന്ന് പരിശീലനം ലഭിച്ചിരുന്നെന്ന് പ്രനൂപ് പറയുന്നു. പതിവുവഴി വിട്ട് എളുപ്പവഴിയായ അമ്പുകുത്തിയിലൂടെ ആദ്യമായി വന്നതാണെന്നും പ്രനൂപ് പറഞ്ഞു. ഒരു പക്ഷേ, പ്രനൂപ് എത്തിയില്ലായിരുന്നെങ്കിൽ വൈകി ലഭിക്കുമായിരുന്ന ചികിത്സയിൽ കുഞ്ഞിന്റെ ജീവൻ രക്ഷിച്ചെടുക്കാൻ കഴിയാതെ വന്നേനെ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP