Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സംസ്ഥാനത്തെ ഏറ്റവും വലിയ ഡിജിറ്റൽ ഓണാഘോഷവുമായി ഐടി കമ്പനികളുടെ കുട്ടായ്മ

സംസ്ഥാനത്തെ ഏറ്റവും വലിയ ഡിജിറ്റൽ ഓണാഘോഷവുമായി ഐടി കമ്പനികളുടെ കുട്ടായ്മ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സംസ്ഥാനത്തെ 154 എഞ്ചിനീയറിങ് കോളജുകളിലെ അയ്യായിരത്തോളം വിദ്യാർത്ഥികളെ അണി നിരത്തി ഏറ്റവും വലിയ ഡിജിറ്റൽ ഓണാഘോഷ പരിപാടിയുമായി കേരളത്തിലെ ഐടി കമ്പനികളുടെ കൂട്ടായ്മയായ ഗ്രൂപ്പ് ഓഫ് ടെക്നോളജി കമ്പനീസ് (ജിടെക്ക്). മ്യൂഓണം എന്ന് പേരിട്ടിരിക്കുന്ന മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന പരിപാടി ഇന്ന് (ബുധൻ) ആരംഭിക്കും. ട്രാവൻകൂർ, കൊച്ചി, മലബാർ എന്നീ മൂന്നു സോണുകളായി തിരിച്ച് വൈവിധ്യമാർന്ന ഡിജിറ്റൽ മത്സരങ്ങളാണ് ഈ പരിപാടിയുടെ ഭാഗമായി നടക്കുന്നത്. ഡിജിറ്റൽ ആർട്ട്, ഇൻസ്റ്റാഗ്രാം റീൽസ്, കോഡ് എ പൂക്കളം തുടങ്ങിയ മത്സര ഇനങ്ങളും ഉണ്ട്. ചാമ്പ്യൻഷിപ്പ് നേടുന്ന മേഖലയ്ക്ക് പുറമെ, വിജയികളാകുന്ന വിദ്യാർത്ഥികൾ, കോളജുകൾ, ജില്ലകൾ എന്നിവയ്ക്കും ക്യാഷ് അവാർഡ് നൽകും. എല്ലാ പരിപാടികളും പൂർണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഓൺലൈൻ ആയാണ് സംഘടിപ്പിക്കുന്നതെന്ന് സംഘാടകർ അറിയിച്ചു.

'കല, സംസ്‌കാരം, പഠനം എന്നിവയുടെ സംയോജനമാണ് മ്യു ഓണം. കോഡിംഗും ഹാക്കിങ് കഴിവുകളും മെച്ചപ്പെടുത്താനും പൊതു അവബോധ സൃഷ്ടിക്കാനും സഹായിക്കുന്ന നവീന മത്സര ഇനങ്ങളാണ് മ്യൂ ഓണത്തിലൂടെ അവതരിപ്പിക്കുന്നതെന്ന് ജിടെക്കിന്റെ അക്കാദമി ആൻഡ് ടെക്നോളജി ഫോക്കസ് ഗ്രൂപ്പ് കൺവീനറും പരിപാടിയുടെ മുഖ്യ സംഘാടകനുമായ ദീപു എസ് നാഥ് പറഞ്ഞു. 'സാഹചര്യത്തിനൊത്തു മാറാനും അതിനോട് പൊരുത്തപ്പെടാനും നമുക്ക് കഴിയുമെന്ന് കോവിഡ് 19 തെളിയിച്ചിട്ടുണ്ട്. ഇത് തിരിച്ചുവരവിനുള്ള സമയമാണ്, യുവാക്കൾ മാറ്റത്തിന് നേതൃത്വം നൽകും. ഓണത്തിന്റെ മനോഹാരിതയും വികാരങ്ങളും നഷ്ടപ്പെടാതെ ആഘോഷങ്ങൾ നടത്താൻ ബദൽ മാർഗങ്ങൾ തേടുകയാണ് ഡിജിറ്റലായി ശാക്തീകരിക്കപ്പെട്ട കേരളം, അദ്ദേഹം പറഞ്ഞു. യുവജന കൂട്ടായ്മകളായ കൈറ്റ്സ് ഫൗണ്ടേഷനും ടിങ്കർ ഹബുമാണ് മത്സര പരിപാടികൾ നയിക്കുന്നത്.

കോവിഡ് കാരണം കോളജുകൾ അടഞ്ഞു കിടക്കുന്നിനാൽ ഇതുവരെ പരസ്പരം കാണാനോ സാമൂഹിക ഇടചേരലിന് അവസരം ലഭിക്കാത്തവരുമായ ആയിരക്കണക്കിന് വിദ്യാർത്ഥികൾക്ക് മ്യൂഓണം വേറിട്ട അനുഭവമാകും. എഞ്ചിനീയറിങ് പഠനം രണ്ടാം വർഷത്തിലേക്ക് പ്രവേശിച്ചിട്ടും ഇതുവരെ മിക്ക സഹപാഠികളെയും കണ്ടിട്ടില്ലാത്ത തനിക്ക് മ്യൂ ഓണം മികച്ച അവസരമാകുമെന്ന് പാലക്കാട് ഗവ. എഞ്ചിനീയറിങ് കോളജ് വിദ്യാർത്ഥിനി ഏഞ്ചൽ റോസ് പറയുന്നു. സാമൂഹിക എക്സ്പോഷറും ഇടപെടലുകളും ഞങ്ങൾക്ക് പരിമിതമാണ്. മറ്റ് കോളേജുകളിൽ നിന്നുള്ള വിദ്യാർത്ഥികളുമായി ബന്ധപ്പെടാനും മത്സരിക്കാനും സഹകരിക്കാനുമുള്ള അവസരമാണിത്. ഈ പരീക്ഷണ ഘട്ടത്തിൽ ഇത് വലിയ ആശ്വാസമായിരിക്കും-ഏഞ്ചൽ റോസ് പറഞ്ഞു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP