Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഗതാഗത ലംഘനത്തിന് 15 ദിവസത്തിനകം നോട്ടീസ് നൽകണം; ഇലക്ട്രോണിക് തെളിവുകൾ സൂക്ഷിക്കണം; മോട്ടോർ വാഹന നിയമ ഭേദഗതി കേന്ദ്ര വിജ്ഞാപനം ഇങ്ങനെ

ഗതാഗത ലംഘനത്തിന് 15 ദിവസത്തിനകം നോട്ടീസ് നൽകണം; ഇലക്ട്രോണിക് തെളിവുകൾ സൂക്ഷിക്കണം; മോട്ടോർ വാഹന നിയമ ഭേദഗതി കേന്ദ്ര വിജ്ഞാപനം ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ട്രാഫിക് ലംഘനം നടന്ന് 15ദിവസത്തിനകം വാഹനയാത്രക്കാർക്ക് നോട്ടീസ് നൽകണമെന്ന് കേന്ദ്രസർക്കാർ. കേസ് തീരുന്നത് വരെ ഇലക്ട്രോണിക് തെളിവുകൾ ബന്ധപ്പെട്ടവർ സൂക്ഷിക്കണമെന്നും കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനത്തിൽ പറയുന്നു. മോട്ടോർ വാഹന നിയമ ഭേദഗതി അനുസരിച്ചാണ് വിജ്ഞാപനം ഇറക്കിയത്.

ട്രാഫിക് ലംഘനങ്ങൾ കണ്ടെത്തുന്നതിന് സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള നിരീക്ഷണം ശക്തമാക്കാനും കേന്ദ്രസർക്കാർ നിർദേശിച്ചു.വാഹന നിയമം ലംഘിക്കുന്നവർക്ക് നോട്ടീസ് നൽകാൻ ഇലക്ട്രോണിക് സംവിധാനം ഉപയോഗിക്കണം. ട്രാഫിക് ലംഘനം നടന്ന് 15 ദിവസത്തിനകം നിയമം ലംഘിച്ചവർക്ക് ട്രാഫിക് അധികൃതർ നോട്ടീസ് നൽകണം. നിയമ ലംഘനം റെക്കോർഡ് ചെയ്ത ഇലക്ട്രോണിക് തെളിവുകൾ കേസ് പൂർത്തിയാകുന്നത് വരെ സൂക്ഷിക്കണമെന്നും വിജ്ഞാപനത്തിൽ പറയുന്നു.

ഗതാഗത നിരീക്ഷണത്തിനും റോഡ് സുരക്ഷ ഉറപ്പാക്കാനും സ്പീഡ് ക്യാമറ അടക്കം അത്യാധുനിക ഇലക്ട്രോണിക് സംവിധാനങ്ങൾ ഉപയോഗിക്കണം. അപകട സാധ്യത കൂടുതലുള്ള മേഖലകളിൽ ഇലക്ട്രോണിക് നിരീക്ഷണം ശക്തമാണെന്ന് അധികൃതർ ഉറപ്പാക്കണമെന്നും കേന്ദ്രസർക്കാർ അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP