Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സർക്കാർ ഓഫിസുകൾക്ക് ഇന്നു മുതൽ തുടർച്ചയായി അഞ്ച് ദിവസം അവധി; ബാങ്കുകൾ നാളെ മുതൽ തിങ്കൾ വരെ തുറക്കില്ല: റേഷൻ കടകൾ ഇന്നും നാളെയും തുറക്കും: ഓണക്കിറ്റ് വിതരണം ഓണം കഴിഞ്ഞും തുടരും

സർക്കാർ ഓഫിസുകൾക്ക് ഇന്നു മുതൽ തുടർച്ചയായി അഞ്ച് ദിവസം അവധി; ബാങ്കുകൾ നാളെ മുതൽ തിങ്കൾ വരെ തുറക്കില്ല: റേഷൻ കടകൾ ഇന്നും നാളെയും തുറക്കും: ഓണക്കിറ്റ് വിതരണം ഓണം കഴിഞ്ഞും തുടരും

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സർക്കാർ ഓഫിസുകൾക്ക് ഇന്നു മുതൽ തുടർച്ചയായി അഞ്ച് ദിവസം അവധി. മുഹറം, ഓണം, ശ്രീനാരായണ ഗുരുജയന്തി എന്നിവ പ്രമാണിച്ചാണ് സംസ്ഥാനത്തെ സർക്കാർ ഓഫിസുകൾക്ക് ഇന്നു മുതൽ തിങ്കൾ വരെ തുടർച്ചയായി അഞ്ച് ദിവസം അവധി നൽകിയിരിക്കുന്നത്. ഞായറാഴ്ച ലോക്ഡൗണില്ല.

മുഹറം ദിനമായ ഇന്നു ബാങ്കുകളും ട്രഷറികളും പ്രവർത്തിക്കും. ഇവയ്ക്കു നാളെ മുതൽ തിങ്കൾ വരെയാണ് അവധി. റേഷൻ കടകൾ ഇന്നും നാളെയും തുറക്കും. 21, 22, 23 തീയതികളിൽ തുറക്കില്ല. ഓണക്കിറ്റ് വിതരണം ഓണം കഴിഞ്ഞും തുടരും. ബവ്‌റിജസ്, കൺസ്യൂമർഫെഡ് മദ്യവിൽപന ശാലകൾ തിരുവോണ ദിനമായ 21 നും ഗുരു ജയന്തി ദിനമായ 23 നും തുറക്കില്ല.

ബാറുകൾ കഴിഞ്ഞ വർഷം തിരുവോണ ദിനത്തിൽ തുറക്കാൻ അനുവദിച്ചിരുന്നു. ഇത്തവണയും തുറക്കുമെന്നാണു ബാർ ഉടമകൾ പ്രതീക്ഷിക്കുന്നത്. എന്നാൽ, ഇത്തവണ തുറക്കുന്ന കാര്യത്തിൽ തീരുമാനം എടുത്തിട്ടില്ലെന്ന് എക്‌സൈസ് കമ്മിഷണറുടെ ഓഫിസ് പ്രതികരിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP