Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പ്ലസ് വൺ പരീക്ഷാ തീയതികളിൽ മാറ്റമില്ല; സെപ്റ്റംബർ 6 മുതൽ 16 വരെ; മാതൃകാ പരീക്ഷ വീട്ടിൽ തന്നെ എഴുതാം

പ്ലസ് വൺ പരീക്ഷാ തീയതികളിൽ മാറ്റമില്ല; സെപ്റ്റംബർ 6 മുതൽ 16 വരെ; മാതൃകാ പരീക്ഷ വീട്ടിൽ തന്നെ എഴുതാം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്ത് ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി ഒന്നാം വർഷ പരീക്ഷാ തിയ്യതികളിൽ മാറ്റമില്ലെന്ന് വിദ്യാഭ്യാസ വകുപ്പ്. നിശ്ചയിച്ച പ്രകാരം സെപ്റ്റംബർ 6 മുതൽ 16 വരെയാണ് ഹയർസെക്കൻഡറി പരീക്ഷ. സെപ്റ്റംബർ 7 മുതൽ 16 വരെ വോക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷയും നടക്കും.

ഒന്നാം വർഷ ഹയർ സെക്കൻഡറി, വോക്കേഷണൽ ഹയർ സെക്കൻഡറി മാതൃകാ പരീക്ഷകൾ ഓഗസ്റ്റ് 31 മുതൽ സെപ്റ്റംബർ 4 വരെ നടക്കും. ഒന്നാം വർഷ വിദ്യാർത്ഥികൾക്ക് ഹയർസെക്കൻഡറി ചോദ്യമാതൃകകൾ പരിചയപ്പെടുന്നതിനു അവസരം നൽകുന്നതിനാണ് മാതൃകാ പരീക്ഷ നടത്തുന്നത്.


കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ പരീക്ഷകൾ വിദ്യാർത്ഥികൾക്ക് രക്ഷിതാവിന്റെ മേൽനോട്ടത്തിൽ വീട്ടിലിരുന്നുതന്നെ എഴുതാവുന്നതാണ്. മാതൃകാ പരീക്ഷ എഴുതിയതിനു ശേഷം അദ്ധ്യാപകരുമായി ഡിജിറ്റൽ മാധ്യമങ്ങൾ മുഖാന്തരം സംശയനിവാരണം നടത്താവുന്നതാണ് . അദ്ധ്യാപകർ ആവശ്യമായ സഹായം വിദ്യാർത്ഥികൾക്ക് നൽകുന്നതാണ് . പരീക്ഷകളുടെ ടൈംടേബിൾ വിദ്യാഭ്യാസ വകുപ്പിന്റെ വെബ്സൈറ്റുകളിൽ ലഭ്യമാകും.

ഹയർസെക്കൻഡറി,വൊക്കേഷണൽ ഹയർ സെക്കൻഡറി ഒന്നാം ഘട്ട അലോട്ട്മെന്റ് തീയതി തീരുമാനിച്ചു. ഓഗസ്റ്റ് 24 മുതൽ വിദ്യാർത്ഥികൾക്ക് രണ്ടു സ്ട്രീമിലേയ്ക്കും അപേക്ഷ സമർപ്പിച്ച് തുടങ്ങാം. അപേക്ഷിക്കാനുള്ള അവസാന തീയതി സെപ്റ്റംബർ 3 ആണ്. ട്രയൽ അലോട്ട്മെന്റ് സെപ്റ്റംബർ 7 നും ആദ്യ അലോട്ട്മെന്റ് 13 നും നടക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP