Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

40 ശതമാനം വരെ ഡിസ്‌കൗണ്ട് ; പായസം മിക്സ് മുതൽ ശർക്കരവരട്ടി വരെ ; കുടുംബശ്രീ ഓൺലൈൻ ഷോപ്പിങ് ഉത്സവ് ഇന്നുമുതൽ

40 ശതമാനം വരെ ഡിസ്‌കൗണ്ട് ; പായസം മിക്സ് മുതൽ ശർക്കരവരട്ടി വരെ ; കുടുംബശ്രീ ഓൺലൈൻ ഷോപ്പിങ് ഉത്സവ് ഇന്നുമുതൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം : കുടുംബശ്രീയുടെ ഓണക്കാല ഓൺലൈൻ ഷോപ്പിങ് ഉത്സവത്തിന് ഇന്ന് തുടക്കം. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ ഷോപ്പിങ് ഉത്സവ് ഉദ്ഘാടനം ചെയ്യും. കുടുംബശ്രീയുടെ ഓൺലൈൻ പോർട്ടലായ www.kudumbashreebazar.com വഴി 'ഓണം ഉത്സവ്' എന്ന ഓൺലൈൻ ഷോപ്പിങ് ഉത്സവം ആരംഭിക്കുന്നത്. 31 വരെ നടക്കുന്ന മേള വഴി ഓണസദ്യയൊരുക്കാനുള്ള പായസം മിക്സും ചിപ്സും ശർക്കരവരട്ടിയും ഉൾപ്പെടെ കുടുംബശ്രീയുടെ മുഴുവൻ ഉൽപന്നങ്ങളും ലഭിക്കും.

എല്ലാ ഉൽപന്നങ്ങൾക്കും കുടുംബശ്രീ നൽകുന്ന 10 ശതമാനവും സംരംഭകർ നൽകുന്നതും കൂടി ചേർത്ത് 40% വരെ ഡിസ്‌കൗണ്ട് ലഭിക്കുമെന്ന് അധികൃതർ അറിയിച്ചു. 1000 രൂപയിൽ കൂടുതൽ ഉൽപന്നങ്ങൾ വാങ്ങുന്നവർക്ക് 10% അധിക ഡിസ്‌ക്കൗണ്ടും ഉണ്ട്. ഓർഡർ ചെയ്യുന്ന ഉൽപന്നങ്ങൾ തപാൽ വകുപ്പുമായി ചേർന്ന് ഇന്ത്യയിൽ എവിടെയും ഡെലിവറി ചാർജ് ഇല്ലാതെ എത്തിക്കും.

വിവിധ ചിപ്സ്, ശർക്കരവരട്ടി, അച്ചാറുകൾ, ധാന്യപ്പൊടികൾ, കറിപ്പൊടികൾ, മസാലക്കൂട്ട്, ജൈവ അരി, ജാം, സ്‌ക്വാഷ്, കശുവണ്ടി, വാളൻപുളി, സോപ്പ്, ലോഷൻ, സാനിറ്റൈസർ, മാസ്‌ക് എന്നിവ പോർട്ടലിൽ ലഭ്യമാകും. ഇടുക്കി ജില്ലയിലെ ഗോത്രവർഗ മേഖലയിലെ സംരംഭകരുടെ ബ്രാൻഡഡ് ഉൽപന്നങ്ങളായ കൂവപ്പൊടി, ചെറുതേൻ, കുടംപുളി, പാലക്കാട് ജില്ലയിലെ അട്ടപ്പാടിയിൽ നിന്നുള്ള തേൻ, റാഗി, ചോളം, തിന, വരഗ് കറുവപ്പട്ട, കുരുമുളക്, ഏലം, ഗ്രാമ്പൂ, വെളിച്ചെണ്ണ, അതിരപ്പള്ളിയിൽ നിന്നുള്ള കാപ്പിപ്പൊടി, തേൻ, വരഗ്, കൂടാതെ നെല്ലിക്കയും കാന്താരിമുളകും ചേർന്ന അച്ചാർ എന്നീ ഉൽപന്നങ്ങളും ലഭ്യമാകും.

തദ്ദേശ സ്ഥാപനങ്ങളും കൃഷി വകുപ്പുമായും സഹകരിച്ചു ആയിരത്തോളം ഓണം വിപണന മേളകളും കുടുംബശ്രീയുടെ നേതൃത്വത്തിൽ ആരംഭിച്ചിട്ടുണ്ട്. മേളകൾ ഉത്രാടദിനം വരെ നടക്കും. സപ്ലൈകോയുടെ 359 ഔട്ട്ലെറ്റുകൾ, കുടുംബശ്രീയുടെ 1020 നാനോ മാർക്കറ്റുകൾ, 11 കുടുംബശ്രീ ബസാറുകൾ, 13 ഷോപ്പീ ഔട്ട്ലെറ്റുകൾ, വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ പ്രവർത്തിക്കുന്ന നൂറിലേറെ കിയോസ്‌കുകൾ എന്നിവ വഴിയും ഉൽപന്നങ്ങൾ ലഭിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP