Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

പെട്ടിതാങ്ങിയും കുടപിടിയനുമായ നിങ്ങൾ എന്റെ നേർക്ക് വരേണ്ട! മിസ്റ്റർ കബീർ മുതുപറമ്പ് നിങ്ങടെ ഉള്ളിലുള്ള സ്വഭാവം വെച്ചിട്ട് എന്നെ അളക്കാൻ വരരുത്; എംഎസ്എഫ് മലപ്പുറം ജില്ലാ പ്രസിഡന്റിനെ ഞരമ്പ് രോഗിയെന്ന് വിളിച്ചും വെല്ലുവിളിച്ചും ഹരിത നേതാക്കൾ; കുട്ടി വനിതകളുടെ ചുണ കണ്ട് അന്ധാളിച്ച് ലീഗ് നേതൃത്വവും

പെട്ടിതാങ്ങിയും കുടപിടിയനുമായ നിങ്ങൾ എന്റെ നേർക്ക് വരേണ്ട! മിസ്റ്റർ കബീർ മുതുപറമ്പ് നിങ്ങടെ ഉള്ളിലുള്ള സ്വഭാവം വെച്ചിട്ട് എന്നെ അളക്കാൻ വരരുത്; എംഎസ്എഫ് മലപ്പുറം ജില്ലാ പ്രസിഡന്റിനെ ഞരമ്പ് രോഗിയെന്ന് വിളിച്ചും വെല്ലുവിളിച്ചും ഹരിത നേതാക്കൾ; കുട്ടി വനിതകളുടെ ചുണ കണ്ട് അന്ധാളിച്ച് ലീഗ് നേതൃത്വവും

ജംഷാദ് മലപ്പുറം

മലപ്പുറം: പുരുഷ മേധാവിത്വത്തിനെതിരെ മുസ്ലിംലീഗിലെ കുട്ടി വനിതകൾ. സംഘടനാ നേതാക്കളിൽ നിന്ന് ലൈംഗികാധിക്ഷേപം നേരിടേണ്ടി വന്നെന്ന എം.എസ്.എഫ് വനിതാ വിഭാഗത്തിന്റെ പരാതിക്കു പിന്നാലെ എം. എസ്.എഫ് മലപ്പുറം ജില്ലാ പ്രസിഡന്റ് ഞരമ്പ് രോഗിയെന്ന് വിളിച്ച് മറ്റൊരു ഹരിത നേതാവ് രംഗത്ത്. അതേ സമയം സംഘടനാ നേതാക്കളിൽ നിന്ന് ലൈംഗികാധിക്ഷേപം നേരിടേണ്ടി വന്നെന്ന എം.എസ്.എഫ് വനിതാ വിഭാഗത്തിന്റെ പരാതി പിൻവലിപ്പിക്കാൻ യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവറലി ശിഹാബ് തങ്ങൾ പരാതിക്കാരിയോട് ആവശ്യപ്പെട്ടിട്ടും പരാതി പിൻവലിക്കില്ലെന്നാണ് ഹരിത നേതാക്കൾ തെയ്യാറായില്ല.

ഇതിനു പിന്നാലെയാണ് എം.എസ്.എഫ് മലപ്പുറം ജില്ലാ പ്രസിഡന്റ് കബീർ മുതുപറമ്പിനെ ഞരമ്പ് രോഗിയെന്ന് വിളിച്ചും വെല്ലുവിളിച്ചും എം.എസ്.എഫ് ഹരിത നേതാവ് രംഗത്തുവന്നത്. ഇതിന് നിരവധി ഹരിത നേതാക്കൾ ഉൾപ്പെടെയുള്ളവരുടെ പിന്തുണയുമുണ്ട്.
തളിപ്പറമ്പ് സർ സയിദ് കോളജിലെ എം.എസ്.എഫ് യൂണിറ്റ് വൈസ് പ്രസിഡന്റ് കൂടിയായ ആഷിഖ ഖാനമാണ് ഫേസ്‌ബുക്ക്‌പേജിലുടെ വെല്ലുവിളിയുമായി രംഗത്തുവന്നത്. മിസ്റ്റർ കബീർ മുതുപറമ്പ്, നിങ്ങൾ നിങ്ങടെ ഉള്ളിലുള്ള സ്വഭാവം വെച്ചിട്ട് എന്നെ അളക്കാൻ വരരുത് എന്നാണ് ആഷിഖ പ്രതികരിച്ചത്. ഹരിത അംഗങ്ങളെ എം എസ് എഫ് യോഗത്തിൽ അധിക്ഷേപിക്കുന്ന ശബ്ദരേഖ പങ്കുവച്ചാണ് ആഷിഖ ഖാനം കബീർ മുതുപറമ്പിനെതിരെ രംഗത്തെത്തിയത്.

രാത്രി ഒമ്പതരക്ക് ശേഷവും ഹരിത അംഗങ്ങൾ തനിക്ക് വാട്‌സാപ്പിൽ സന്ദേശങ്ങൾ അയക്കുന്നുണ്ടെന്നും ഇവർ അടക്കവും ഒതുക്കവും ഉള്ളവർ ആകണമെന്നുമായിരുന്നു ശബ്ദരേഖയിൽ കബീർ മുതുപറമ്പ് പറഞ്ഞത്. ഇതിനെതിരെയാണ് ആഷിഖ ഖാനം ആഞ്ഞടിച്ചത്. പെട്ടിതാങ്ങിയും കുടപിടിയനുമായ നിങ്ങളെ സംരക്ഷിക്കാൻ മുകളിൽ കുറെയെണ്ണം ഉണ്ടെന്ന് കരുതി അതും വെച്ച് എന്റെ നേർക്ക് വരേണ്ട! സംഘടനയിൽ പ്രവർത്തിക്കുന്ന പെൺകുട്ടികളോട് ആത്മാർത്ഥതയുടെ ഒരംശമെങ്കിലും ഉണ്ടെങ്കിൽ ഇതിനെതിരെ നടപടിയെടുത്ത് ഈ ഞരമ്പ് രോഗിയെ എടുത്ത് പുറത്തിടാൻ മുസ്ലിം ലീഗ് നേതൃത്വം തയ്യാറാവണം...ആഷിഖ ഫേസ്‌ബുക്കിൽ കുറിച്ചു.

ഈ വൃത്തികെട്ട ഗ്രൂപ്പിസത്തിനൊപ്പം നിൽക്കാൻ താല്പര്യമില്ലാത്തതിനാൽ രാഷ്ട്രീയ പ്രവർത്തനം തന്നെ അവസാനിപ്പിച്ച് പോയതാണ്. പക്ഷേ ഇത്ര അധപതിച്ച ആരോപണം ഗ്രൂപ്പ് മുതലാളി ജില്ലാ പ്രസിഡന്റിൽ നിന്ന് വന്ന സ്ഥിതിക്ക് ഇനിയും മിണ്ടാതിരുന്നാൽ അത് ഞാനെന്റെ ആത്മാഭിമാനത്തെ പണയം വെക്കുന്നതിന് തുല്യമാണ്..എന്നാണ് ആഷിഖ പ്രതികരിച്ചത്... ആഷിഖയുടെ പോസ്റ്റിന് വൻ പിന്തുണയാണ് ഹരിത അംഗങ്ങൾ നൽകുന്നത്. സംഭവത്തിൽ വനിതാ കമ്മീഷൻ അന്വേഷണമാരംഭിച്ചിരുന്നു.

അതേ സമയം സംഘടനാ നേതാക്കളിൽ നിന്ന് ലൈംഗികാധിക്ഷേപം നേരിടേണ്ടി വന്നെന്ന എം.എസ്.എഫ് വനിതാ വിഭാഗത്തിന്റെ പരാതിയിൽ പൊലീസ് ഹരിത സംസ്ഥാന ജനറൽ സെക്രട്ടറിയുടെ മൊഴിയെടുത്തു. എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസ്, ജില്ലാ ജനറൽ സെക്രട്ടറി വി അബ്ദുൾ വഹാബ് എന്നിവർക്കെതിരെ ഹരിതാ നേതാക്കൾ വനിതാ കമ്മീഷനിൽ പരാതി നൽകിയത്. നവാസും അബ്ദുൾ വഹാബും ലൈംഗിക അധിക്ഷേപം നടത്തിയെന്ന് കാണിച്ചാണ് 10 വനിതാ നേതാക്കൾ പരാതി നൽകിയത്.

നവാസ് അശ്ലില ചുവയോടെ സംസാരിച്ചെന്നും ജന.സെക്രട്ടറി ഫോണിലൂടെ അപമാനിച്ചെന്നും പരാതിയിൽ പറയുന്നു. ലീഗ് നേതൃത്വത്തിന് പരാതി നൽകിയിട്ടും നടപടിയുണ്ടായില്ല, ആത്മാഭിമാനം സംരക്ഷിക്കാൻ വനിതാ കമ്മീഷൻ ഇടപെടണമെന്നാണ് ആവശ്യം. സ്ത്രീകളെ 'തൊലിച്ചികൾ' എന്നാണ് മലപ്പുറം ജില്ലാ സെക്രട്ടറി വി. അബ്ദുൾ വഹാബ് അധിക്ഷേപിച്ചതെന്നും ഹരിതയുടെ നേതാക്കൾ വനിതാ കമ്മീഷന് നൽകിയ പരാതിയിൽ പറയുന്നു.

എംഎസ്എഫ് സംസ്ഥാന ഭാരവാഹികളുടെ പൊതു ഇടങ്ങളിലെ നിരന്തരമായ സ്ത്രീ വിരുദ്ധ പരാമർശങ്ങളിൽ അതൃപ്തി പ്രകടിപ്പിച്ച് ഹരിത മുസ്ലിം ലീഗ് നേൃത്വത്തിന് നേരത്തെ പരാതി നൽകിയിരുന്നു.എം.എസ്.എഫ് പ്രസിഡന്റ് പി.കെ നവാസിനെതിരെയും ഭാരവാഹികൾക്കെതിരെയും ഗുരുതരമായ വിമർശനമാണ് എം.എസ്.എഫിന്റെ വിദ്യാർത്ഥിനി വിഭാഗമായ ഹരിതയുടെ നേതൃത്വം സമർപ്പിച്ച പരാതിയിൽ പറയുന്നത്.

മലപ്പുറം ജില്ലയിലെ ഹരിതയുടെ രൂപീകരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ചർച്ചയ്ക്കെടുത്ത എം.എസ്.എഫ് സംസ്ഥാന കമ്മിറ്റിയിൽ ഹരിതയുടെ വീശദീകരണം ആവശ്യപ്പെട്ട എം.എസ്.എഫ് പ്രസിഡണ്ട് പി.കെ നവാസ് അതിനെ 'വേശ്യയുടെ ചാരിത്ര്യപ്രസംഗം' എന്ന് വിശേഷിപ്പിച്ചുവെന്നും 'വേശ്യക്കും' ന്യായീകരണം ഉണ്ടാവുമെന്ന തലത്തിലാണ് ഹരിതയുടെ വിശദീകരണം ആവശ്യപ്പെട്ടതെന്നുമാണ് പരാതിയിൽ പറയുന്നത്.

മുസ്ലിംലീഗ് പാർട്ടിയിൽ സ്ത്രീകൾ പ്രവർത്തിക്കണമെങ്കിൽ മറ്റു പല നിബന്ധനകളും ഉണ്ട് എന്ന സ്വകാര്യ കാമ്പയിനുകളും സംസ്ഥാന നേതാക്കൾ നടത്തുന്നുണ്ട്. ഒരു 'പ്രത്യേകതരം ഫെമിനിസം' പാർട്ടിയിൽ വളർത്തുകയാണ് എന്ന് ഹരിതയുടെ സംസ്ഥാന നേതാക്കളെക്കുറിച്ച് സംസ്ഥാന പ്രസിഡണ്ടും മലപ്പുറം ജില്ലയിലെ ചില പേരറിയാവുന്ന ഭാരവാഹികളും പറഞ്ഞു നടക്കുന്നുവെന്നും ചോർന്ന പരാതിയിൽ എഴുതിയിട്ടുണ്ട്.

ഹരിതയുടെ പ്രവർത്തകർ വിവാഹം കഴിക്കാൻ മടി ഉള്ളവരാണെന്നും വിവാഹം ചെയ്തു കഴിഞ്ഞാൽ കുട്ടികൾ ഉണ്ടാവാൻ സമ്മതിക്കാത്തവരാണെന്നും പറയുന്ന സംസ്ഥാന നേതാക്കളുടെ വോയ്സ് മെസേജുകൾ ലഭിച്ചിട്ടുണ്ടെന്നും പെൺകുട്ടികളുടെ സംഘടന ആയതു കൊണ്ടുമാത്രം ആർക്കും ഓർഡർ ഇടാം എന്ന ധാർഷ്ട്യം അനുവദിക്കരുത് എന്നുമാണ് സംസ്ഥാന നേതാക്കൾക്കെഴുതിയ പരാതിയിൽ ഹരിത നേതൃത്വം പറയുന്നത്.

യാസർ എടപ്പാളാണ് ഹരിതയെ നിയന്ത്രിക്കുന്നത് എന്ന് വരുത്തി തീർക്കാനുള്ള ശ്രമങ്ങളും പി.കെ നവാസിന്റെ ഭാഗത്തു നിന്നുണ്ടായി. പെൺകുട്ടികളുടെ സ്വഭാവശുദ്ധിയെ സംശയത്തിൽ നിർത്തുന്ന തരത്തിൽ ആയിരുന്നു പ്രസിഡന്റിന്റെ സംസാരം. തങ്ങൾ തീരുമാനിക്കുന്നതു മാത്രമേ ചെയ്യാവൂ എന്ന മേൽഘടകങ്ങളുടെ അഹന്തയ്ക്കു മുന്നിൽ സംഘടനാ ശേഷി ദുർബലമാകുന്നത് പരിഹാസ്യമാണ്.

പെൺകുട്ടികളുടെ സംഘടന ആയതു കൊണ്ടുമാത്രം ആർക്കും ഓർഡർ ഇടാം എന്ന ധാർഷ്ട്യവും അപകടകരവും അനുവദിക്കാൻ സാധിക്കാത്തതുമാണ് എന്നും പരായിൽ ഹരിതയുടെ സംസ്ഥാന നേതാക്കൾ ഉന്നയിക്കുന്നു.ജൂൺ 22നാണ് എം.എസ്.എഫ് ആസ്ഥാന കേന്ദ്രമായ ഹബീബ് സെന്ററിൽ വച്ച് മലപ്പുറം ജില്ലയിലെ ഹരിത രൂപീകരണവുമായി ബന്ധപ്പെട്ട ചർച്ചകൾ നടന്നത്. ഇതിൽ എം.എസ്.എഫ് പ്രസിഡന്റ് പി.കെ നവാസ് ഉൾപ്പെടെയുള്ളവർ നടത്തിയ സ്ത്രീവിരുദ്ധ പരാമർശമാണ് പരാതിക്ക് ആധാരമായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP