Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ജർമനിയുടെ മിന്നും താരം; 1972 യൂറോ കപ്പിലെ ടോപ് സ്‌കോറർ; ജർമൻ ഫുട്‌ബോൾ ഇതിഹാസം ഗെർഡ് മുള്ളർ വിടവാങ്ങി

ജർമനിയുടെ മിന്നും താരം; 1972 യൂറോ കപ്പിലെ ടോപ് സ്‌കോറർ; ജർമൻ ഫുട്‌ബോൾ ഇതിഹാസം ഗെർഡ് മുള്ളർ വിടവാങ്ങി

മറുനാടൻ മലയാളി ബ്യൂറോ

ബർലിൻ: ജർമൻ ഫുട്‌ബോൾ ഇതിഹാസം ഗെർഡ് മുള്ളർ വിടവാങ്ങി. 75 വയസ്സായിരുന്നു. ലോക ഫുട്‌ബോളിലെത്തന്നെ ഏക്കാലത്തെയും മികച്ച സ്‌ട്രൈക്കർമാരിൽ ഒരാളായിരുന്നു. ലോക ഫുട്‌ബോളിലെത്തന്നെ ഏക്കാലത്തെയും മികച്ച സ്‌ട്രൈക്കർമാരിൽ ഒരാളായിരുന്നു. ഞായറാഴ്ച അദ്ദേഹത്തിന്റെ മുൻ ക്ലബ്ബ് ബയേൺ മ്യൂണിക്കാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്.

ലോകകപ്പ്, യൂറോപ്യൻ ചാംപ്യൻഷിപ് എന്നിവ സ്വന്തമാക്കിയിട്ടുള്ള പശ്ചിമ ജർമൻ ടീമിൽ അംഗമായിരുന്നു. ക്ലബ്ബ് തലത്തിൽ 15 വർഷം ബയേൺ മ്യൂണിക്കിനുവേണ്ടിയും രാജ്യാന്തരതലത്തിൽ പശ്ചിമജർമനിക്കുവേണ്ടിയും കളിച്ചിരുന്ന മുള്ളർ കഴിഞ്ഞ കുറേ നാളുകളായി അൽഷിമേഴ്‌സ് രോഗത്തിന് ചികിത്സയിലായിരുന്നു. ഉഷിയാണു ഭാര്യ. ഏകമകൾ: നിക്കോൾ.

1974-ൽ പശ്ചിമ ജർമനിക്ക് ലോകകപ്പ് നേടിക്കൊടുക്കുന്നതിൽ നിർണായക പങ്കു വഹിച്ച താരമാണ്. ലോക ഫുട്ബോളിലെ തന്നെ മികച്ച മുന്നേറ്റനിരക്കാരിൽ ഒരാളായി കണക്കാക്കപ്പെടുന്ന മുള്ളർ ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരമെന്ന റെക്കോഡിന് ഉടമയായിരുന്നു. പിന്നീട് മിറോസ്ലാവ് ക്ലോസെയും (16) ക്രിസ്റ്റിയാനോ റൊണാൾഡോയും (15) അദ്ദേഹത്തെ മറികടക്കുകയായിരുന്നു.

'ഇന്ന് ബയൺ മ്യൂണിക്കിന്റെ ലോകം നിശ്ചലമായിരിക്കുന്നു. ക്ലബും ക്ലബിന്റെ മുഴുവൻ ആരാധകരും മുള്ളറുടെ അന്ത്യത്തിൽ അനുശോചിക്കുന്നു. ഭാര്യ ഉഷിയുടെയും കുടുംബത്തിന്റെയും ദുഃഖത്തിൽ ഞങ്ങളും പങ്കു ചേരുന്നു. മുള്ളർ ഇല്ലായിരുന്നെങ്കിൽ ഇന്നത്തെ ജനപ്രിയ ക്ലബായി ഉയരാൻ ബയണിനു കഴിയുമായിരുന്നില്ല. അദ്ദേഹത്തിന്റെ പേരും ഓർമകളും എക്കാലവും നിലനിൽക്കും' ബയൺ മ്യൂണിക്ക് അധികൃതർ ക്ലബിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ കുറിച്ചു.

ബയേൺ മ്യൂണിക്കിന്റെ പ്രധാന താരമായിരുന്ന അദ്ദേഹം 607 മത്സരങ്ങളിൽ നിന്ന് 563 ഗോളുകൾ നേടി. 1970 ഫിഫ ലോകകപ്പിൽ 10 ഗോളടിച്ച് സുവർണപാദുക പുരസ്‌കാരം നേടിയ മുള്ളർ 1974 ലോകകപ്പിന്റെ ഫൈനലിൽ നെതർലൻഡ്‌സിനെതിരേ പശ്ചിമ ജർമനിയുടെ വിജയഗോളും നേടി. ബയണിനായി 607 മത്സരങ്ങളിൽ 566 ഗോളുകൾ നേടിയ താരമാണു മുള്ളർ. ബുന്ദസ്ലിഗയിൽ 365 ഗോൾ നേടിയിട്ടുള്ള മുള്ളറുടെ റെക്കോർഡ് ഇതുവരെ തകർക്കപ്പെട്ടിട്ടില്ല. ബുന്ദസ്ലിഗ സീസണിൽ ഏറ്റവും അധികം ഗോൾ നേടുന്ന താരത്തിനുള്ള പുരസ്‌കാരം ഏഴ് തവണ സ്വന്തമാക്കിയിട്ടുണ്ട്.

1970കളിൽ പശ്ചിമ ജർമനിയുടെ മിന്നും താരമായിരുന്ന മുള്ളറായിരുന്നു 1972 യൂറോ കപ്പിലെ ടോപ് സ്‌കോറർ. ഫൈനലിൽ 2 ഗോൾ നേടിയ മുള്ളറുടെ മികവിൽ സോവിയറ്റ് യൂണിയനെ 30നു കീഴടക്കിയാണു ജർമനി 1972 യൂറോ കപ്പ് നേടിയത്. പിന്നാലെ 1974 ലോകകപ്പ് ഫൈനലിൽ മുള്ളർ നേടിയ ഗോളിൽ ഹോളണ്ടിനെ 21നു കീഴടക്കി ജർമനി ലോകകപ്പും ഉയർത്തിയിരുന്നു. പശ്ചിമ ജർമനിക്കായി 62 മത്സരങ്ങളിൽ 68 ഗോൾ നേടിയിട്ടുണ്ട്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP