Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഭാര്യയെയും വീട്ടുകാരെയും പേടിപ്പിക്കാൻ സ്‌ഫോടക വസ്തു ശരീരത്തിൽ വച്ചു വന്നു; വീട്ടിലേക്ക് കയറുന്നതിനിടെ കാൽ തെറ്റി വീണ് സ്‌ഫോടനത്തിൽ ദാരുണാന്ത്യം; സംഭവം തിരുവനന്തപുരത്ത്; മരണമടഞ്ഞ മുരളീധരൻ പാറമട തൊഴിലാളി

ഭാര്യയെയും വീട്ടുകാരെയും പേടിപ്പിക്കാൻ സ്‌ഫോടക വസ്തു ശരീരത്തിൽ വച്ചു വന്നു; വീട്ടിലേക്ക് കയറുന്നതിനിടെ കാൽ തെറ്റി വീണ് സ്‌ഫോടനത്തിൽ ദാരുണാന്ത്യം;  സംഭവം തിരുവനന്തപുരത്ത്; മരണമടഞ്ഞ മുരളീധരൻ പാറമട തൊഴിലാളി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം : ഭാര്യയെയും വീട്ടുകാരെയും ഭീഷണിപ്പെടുത്താൻ സ്‌ഫോടക വസ്തു ശരീരത്തിൽവച്ച് വീട്ടിലെത്തിയ ആൾ അബദ്ധത്തിലുണ്ടായ സ്‌ഫോടനത്തിൽ മരിച്ചു. പുല്ലമ്പാറ പഞ്ചായത്തിലെ വാലുപാറ കിഴക്കുംകര പുത്തൻവീട്ടിൽ മുരളീധരൻ (45) ആണ് മരിച്ചത്.
ഭാര്യയുമായി പിണക്കത്തിലായിരുന്നു മുരളീധരൻ. ഉച്ചയോടെ ഇയാൾ ശരീരത്തിൽ സ്‌ഫോടക വസ്തുവച്ച് വീട്ടിലെത്തി ഭീഷണിപ്പെടുത്തി. ബഹളമുണ്ടാക്കിയ ശേഷം സ്‌ഫോടക വസ്തു കത്തിക്കുമെന്ന് പലതവണ പറഞ്ഞു.

വീട്ടുകാരെ ഭയപ്പെടുത്താനാണ് ഇങ്ങനെ ചെയ്തത്. എന്നാൽ, വീട്ടിലേക്കു കയറുന്നതിനിടെ കാൽതെറ്റി താഴെ വീഴുകയും ശരീരത്തിലുണ്ടായിരുന്ന സ്‌ഫോടക വസ്തു പൊട്ടിത്തെറിക്കുകയുമായിരുന്നു. പാറ ക്വാറിയിലാണു മുരളീധരൻ ജോലി ചെയ്തിരുന്നതെന്നു പൊലീസ് പറഞ്ഞു.

പാറമടയിലാണ് മുരളീധരൻ ജോലി ചെയ്തിരുന്നത്. 15 വർഷമായി ഇവരുടെ വിവാഹം കഴിഞ്ഞിട്ട്. ഭാര്യ: സരിത, മക്കൾ: വിഷ്ണു, വിഘ്നേഷ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP