Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷം; പ്രതിരോധ നടപടികൾ നേരിട്ട് വിലയിരുത്താൻ കേന്ദ്ര ആരോഗ്യ മന്ത്രി തിങ്കളാഴ്ച കേരളത്തിലെത്തും, മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച; പ്രത്യേക അവലോകനയോഗം ചേരും; തിരുവനന്തപുരം മെഡിക്കൽ കോളേജ് സന്ദർശിക്കും

സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷം; പ്രതിരോധ നടപടികൾ നേരിട്ട് വിലയിരുത്താൻ കേന്ദ്ര ആരോഗ്യ മന്ത്രി തിങ്കളാഴ്ച കേരളത്തിലെത്തും, മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച; പ്രത്യേക അവലോകനയോഗം ചേരും; തിരുവനന്തപുരം മെഡിക്കൽ കോളേജ് സന്ദർശിക്കും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ തിങ്കളാഴ്ച കേരളത്തിലെത്തും. സംസ്ഥാനത്തെ കോവിഡ് വ്യാപനം അവലോകനം ചെയ്യാൻ കേന്ദ്ര ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള ഉന്നതതല സംഘമാണ് തലസ്ഥാനത്തെത്തുക. ഉച്ചയ്ക്കു രണ്ടിന് മുഖ്യമന്ത്രി പിണറായി വിജയൻ, ആരോഗ്യമന്ത്രി വീണാ ജോർജ് എന്നിവരുടെ സാന്നിധ്യത്തിൽ പ്രത്യേക അവലോകനയോഗം ചേരും

കേന്ദ്ര ആരോഗ്യമന്ത്രി തിരുവനന്തപുരം മെഡിക്കൽ കോളേജ് സന്ദർശിക്കും. മന്ത്രിയോടൊപ്പം കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ, ശൈശവാരോഗ്യ വിഭാഗം ഡെപ്യൂട്ടി കമ്മിഷണർ ഡോ. പ്രദീപ് ഹൽദാർ, എൻ.സി.ഡി.സി. ഡയറക്ടർ സുജീത് സിങ് എന്നിവരുമുണ്ടാകും. കേന്ദ്രസംഘത്തിന്റെ സന്ദർശന പരിപാടികൾ ഏകോപിപ്പിക്കാൻ ആരോഗ്യവകുപ്പ് ജോയന്റ് സെക്രട്ടറിയെ ചുമതലപ്പെടുത്തി.

കോവിഡ് വ്യാപനം ശക്തമായി തുടരുന്ന എല്ലാ സംസ്ഥാനങ്ങളും കേന്ദ്രമന്ത്രി സന്ദർശിക്കുന്നുണ്ട്. ആദ്യ സന്ദർശനം കേരളത്തിലാണ്. കോവിഡ് സ്ഥിതിഗതികൾ വിലയിരുത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ, ആരോഗ്യമന്ത്രി വീണ ജോർജ്ജ് എന്നിവരുമായി കേന്ദ്രമന്ത്രി കൂടിക്കാഴ്ച നടത്തും.

സംസ്ഥാനത്ത് കോവിഡ് വ്യാപനം കൂടുന്ന സാഹചര്യത്തിലാണ് സന്ദർശനം. കേന്ദ്രമന്ത്രിക്കൊപ്പം എൻ.സി.ഡി.സി മേധാവിയും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരുമുണ്ടാകും. സംസ്ഥാന ആരോഗ്യ മന്ത്രി വീണാ ജോർജ്, കേരളത്തിലെ പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ഉദ്യോഗസ്ഥർ, ചീഫ് സെക്രട്ടറി എന്നിവരുമായി കേന്ദ്ര ആരോഗ്യമന്ത്രി ഉൾപ്പെട്ട സംഘം കൂടിക്കാഴ്ച നടത്തും.

രാജ്യത്ത് നിലവിൽ ടി.പി.ആർ നിരക്ക് ഏറ്റവും കൂടുതലുള്ള ഒരു സംസ്ഥാനമാണ് കേരളമെന്നും വാക്‌സിൻ സ്വീകരിച്ചവരിൽ പോലും രോഗം സ്ഥിരീകരിക്കുന്ന സാഹചര്യം നിലനിൽക്കുന്നതുകൊണ്ടുമാണ് സ്ഥിതിഗതികൾ നേരിട്ട് വിലയിരുത്താൻ കേന്ദ്ര ആരോഗ്യ മന്ത്രി നേരിട്ട് സംസ്ഥാനം സന്ദർശിക്കുന്നതെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വിശദീകരിച്ചു.

കേരളത്തിലെത്തുന്ന തൊട്ട് അടുത്ത ദിവസം കേന്ദ്ര ആരോഗ്യ മന്ത്രി അസമും സന്ദർശിക്കുന്നുണ്ട്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിനായി ഒരു രൂപരേഖയും കേന്ദ്ര ആരോഗ്യ മന്ത്രി കേരളത്തിന് കൈമാറുമെന്നും സൂചന. സംസ്ഥാനം ദീർഘനാളായി വാക്‌സിൻ ക്വാട്ട വർധിപ്പിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടുന്നുണ്ട്. ഈക്കാര്യവും കൂടിക്കാഴ്ചയിൽ ചർച്ചാവിഷയമായേക്കും.

ഓണക്കാലവും ലോക്ഡൗൺ നിയന്ത്രണങ്ങളിലെ ഇളവും കണക്കിലെടുത്ത് കേരളത്തിൽ വരും ദിവസങ്ങളിൽ കോവിഡ് കേസുകൾ വൻതോതിൽ കൂടുമെന്ന് കേന്ദ്രസംഘം കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകിയിരുന്നു.

സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് കേന്ദ്ര ആരോഗ്യമന്ത്രിയടക്കമുള്ളവർ സന്ദർശനത്തിനായി കേരളത്തിലേക്ക് എത്തുന്നത്. കേരളത്തിൽ 19,451 പേർക്കാണ് ശനിയാഴ്ച കോവിഡ്-19 സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.97 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 105 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ശനിയാഴ്ച സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 18,499 ആയി. രാജ്യത്തെ ഏറ്റവുമുയർന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും രോഗികളുടെ എണ്ണവും കേരളത്തിലാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP