Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ജയ്‌പ്പൂരിലെ ഈ റിക്ഷാവണ്ടിക്കാരന്റെ അടുത്തിരിക്കാൻ നമുക്ക് യോഗ്യതയുണ്ടോ? റോഡിൽ കിടന്നുകിട്ടിയ 1.17 ലക്ഷം രൂപ പൊലീസിനെ ഏൽപിച്ച മുഹമ്മദ് ഖുറേഷിയുടെ കഥ

ജയ്‌പ്പൂരിലെ ഈ റിക്ഷാവണ്ടിക്കാരന്റെ അടുത്തിരിക്കാൻ നമുക്ക് യോഗ്യതയുണ്ടോ? റോഡിൽ കിടന്നുകിട്ടിയ 1.17 ലക്ഷം രൂപ പൊലീസിനെ ഏൽപിച്ച മുഹമ്മദ് ഖുറേഷിയുടെ കഥ

കൊടിയ ദാരിദ്ര്യമാണ് ജീവിതത്തിന് കൂട്ടെങ്കിലും സത്യസന്ധതയെ കൈവിടാത്ത ചില തിളങ്ങുന്ന വ്യക്തികളുണ്ട്. അവരിലൊരാളാണ് മുഹമ്മദ് ആബിദ് ഖുറേഷി എന്ന ഈ റിക്ഷാക്കാരൻ. ജയ്‌പ്പുരിലെ തെരുവുകളിലൂടെ റിക്ഷയോടിച്ച് കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ട് ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ കഷ്ടപ്പെടുമ്പോഴും വഴിയിൽ കിടന്ന് കിട്ടിയ 1.17 ലക്ഷം രൂപ അദ്ദേഹത്തിന്റെ കണ്ണ് മഞ്ഞളിപ്പിച്ചില്ല. പണം പൊലീസിന് കൈമാറി ഖുറേഷി തന്റെ സത്യസന്ധതയെ മുറുകെപ്പിടിച്ചു.

റിക്ഷ വലിച്ച് ദിവസം മുഴുവൻ കഷ്ടപ്പെട്ടാലും ഇരുന്നൂറോ മുന്നൂറോ രൂപയാണ് ഖുറേഷി പരമാവധി സമ്പാദിക്കുന്നത്. ജീവിതപ്രാരാബ്ധങ്ങളുമായുള്ള യാത്രക്കിടെയാണ് സർക്കാർ ആശുപത്രിക്ക് സമീപം റോഡിൽ നോട്ടുകെട്ട് ഖുറേഷിയുടെ കണ്ണിൽപ്പെടുന്നത്. ആ പണം സ്വന്തമാക്കണണെന്ന ആഗ്രഹം ഈ 26-കാരന്റെ മനസ്സിലേക്ക് ഒരു നിമിഷം പോലും കടന്നുവന്നില്ല. സാമൂഹ്യപ്രവർത്തകനായ സാബിർ ഖുറേഷിയുടെ സഹായത്തോടെ, തന്റെ ഭാര്യ ആമിനയെയും കുഞ്ഞിനെയും കൂട്ടി ഖുറേഷി പൊലീസ് കമ്മീഷണർ ജനഗ ശ്രീനിവാസ റാവുവിന് പണം കൈമാറി.

ഇന്നേവരെ പള്ളിക്കൂടത്തിന്റെ പടി കടന്നിട്ടില്ലാത്ത വ്യക്തിയാണ് ഖുറേഷി. വിദ്യാഭ്യാസമുള്ളവർപോലും ഇത്തരം സന്ദർഭങ്ങളിൽ സ്വന്തം കാര്യത്തെക്കുറിച്ച് ചിന്തിക്കുമ്പോൾ, ഖുറേഷി പണം അതിന്റെ യഥാർഥ ഉടമയ്ക്ക് ലഭിക്കണമെന്ന നിലപാടാണ് എടുത്തത്. പണത്തിന്റെ കാര്യത്തിൽ ദരിദ്രനാണെങ്കിലും ഖുറേഷി സത്യസന്ധതയുടെ കാര്യത്തിൽ സമ്പന്നനാണെന്ന് കമ്മീഷണർ ശ്രീനിവാസ റാവു പറഞ്ഞു.

ജീവിതത്തിൽ മറ്റൊന്നും നേടാനായില്ലെങ്കിലും സത്യസന്ധത താൻ കൈവിടില്ലെന്ന് ഖുറേഷി പറഞ്ഞു. അത് സ്വർഗം സമ്മാനിക്കുമെന്ന് ഖുറാനിൽ പറഞ്ഞിട്ടുണ്ട്- സംഭവമറിഞ്ഞ് പൊലീസ് സ്‌റ്റേഷനിലെത്തിയ മാദ്ധ്യമപ്രവർത്തകരോട് അത് വിവരിക്കുമ്പോൾ ഖുറേഷി പറഞ്ഞു. റിക്ഷാ വലിച്ച് കുടുംബം പുലർത്തുന്ന തനിക്ക് ഈ പണം വലിയ തുക തന്നെയാണ്. എന്നാൽ, അത് അതിന്റെ യഥാർഥ ഉടമയ്ക്ക് ലഭിക്കുമ്പോഴാണ് തന്റെ മനസ്സിന് സമാധാനമുണ്ടാവുകയെന്ന് ഈ 26-കാരൻ പറയുന്നു.

ബുധനാഴ്ച വൈകിട്ട് ഒരു പലചരക്ക് കടയിൽ സാധനങ്ങൾ കൊടുത്തിട്ട് തിരിച്ചുവരുമ്പോഴാണ് റോഡിൽ നോട്ടുകെട്ടുകൾ അടങ്ങിയ ബാഗ് കണ്ടത്. ആദ്യമൊന്ന് പകച്ചെങ്കിലും പിന്നീട് ബാഗ് കൈയിലെടുത്തു. അതിൽ പണമാണെന്ന് അറിഞ്ഞതോടെ, ഉടമ വരുന്നത് കാത്ത് രാത്രി പത്തുമണിവരെ ഖുറേഷി അവിടെത്തന്നെ നിന്നു. ആരുമെത്തിയില്ല. വീട്ടിലെത്തി ഭാര്യയോട് ഇക്കാര്യം പറഞ്ഞപ്പോൾ, അത് പൊലീസിനെ ഏൽപ്പിക്കണമെന്ന് ആമിനയും നിർദേശിച്ചു. ഇതേത്തുടർന്നാണ് സാബിർ ഖുറേഷിയെ കണ്ടതും പണം പൊലീസിൽ ഏൽപ്പിച്ചതും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP