Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കരുവന്നൂർ മോഡൽ തട്ടിപ്പ് കണ്ടല സഹകരണ ബാങ്കിലും 60 കോടിയിലധികം രൂപ ആവിയായി; ഒരു ആധാരത്തിൽ തന്നെ മൂന്നും നാലും പ്രാവശ്യം വായ്പ; ലോൺ തുക പോയത് ചിലരുടെ അക്കൗണ്ടിലേക്ക് മാത്രം; അഴിമതി ആഡിറ്റിൽ തെളിഞ്ഞിട്ടും എല്ലാം മൂടി വെച്ച് ഉദ്യോഗസ്ഥർ; ഭരണ കക്ഷി നേതാവിന് സംരക്ഷണ ഒരുക്കുന്നത് പ്രമുഖ സി പി എം നേതാവ്; കണ്ടല ബാങ്കിലും വിവാദം

കരുവന്നൂർ മോഡൽ തട്ടിപ്പ് കണ്ടല സഹകരണ ബാങ്കിലും 60 കോടിയിലധികം രൂപ ആവിയായി; ഒരു ആധാരത്തിൽ തന്നെ മൂന്നും നാലും പ്രാവശ്യം വായ്പ; ലോൺ തുക പോയത് ചിലരുടെ അക്കൗണ്ടിലേക്ക് മാത്രം; അഴിമതി ആഡിറ്റിൽ തെളിഞ്ഞിട്ടും എല്ലാം മൂടി വെച്ച് ഉദ്യോഗസ്ഥർ; ഭരണ കക്ഷി നേതാവിന് സംരക്ഷണ ഒരുക്കുന്നത് പ്രമുഖ സി പി എം നേതാവ്; കണ്ടല ബാങ്കിലും വിവാദം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കരുവന്നൂർ സഹകരണ ബാങ്കിലെ 100 കോടിയിലധികം രൂപയുടെ തട്ടിപ്പു പുറത്തു വന്നതിന് പിന്നാലെ തലസ്ഥാനത്ത്് കാട്ടാക്കടയ്ക്കടുത്തുള്ളകണ്ടല സഹകരണ ബാങ്കിൽ 60 കോടിയിലേറെ രൂപ ആവിയായി. 2091-20 ലെ ബാങ്കിലെ ആഡിറ്റ്് പ്രകാരം 60 കോടി കാണാനില്ല. പ്രതി വർഷ നഷ്ടം ആകട്ടെ 20 കോടിയിലേറെ രൂപ. കോടികണക്കിന് രൂപയുടെ വായപ കുംഭ കോണം നടന്നുവെന്നാണ് സഹകരണ വകുപ്പിന്റെ പ്രാഥമിക കണ്ടെത്തൽ .

ഒരു ആധാരത്തിൽ തന്നെ മൂന്നും നാലും പ്രാവിശ്യം വായ്പ നൽകിയതായും എടുത്ത വായ്പയുടെ തുക ചിലരുടെ അക്കൗണ്ടിലേക്ക് മാത്രം ട്രാൻസ്ഫർ ചെയ്തതടക്കം വൻ തട്ടിപ്പുകളാണ് ബാങ്കിൽ നടന്നത്. കണ്ടല സഹകരണ ബാങ്കിൽ സ്ഥിര നിക്ഷേപം എത്തിക്കുന്ന ജീവനക്കാർക്ക് കമ്മീഷൻ നൽകിയാണ് ബാങ്കിലേയ്ക്ക് കോടികൾ എത്തിക്കുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. തട്ടിപ്പിന്റെ പിന്നാമ്പുറ കഥകൾ പുറത്തു വന്നതോടെ നിക്ഷേപകരും ആശങ്കയിലാണ്. ബാങ്കിലെ അഴിമതിക്കും തട്ടിപ്പിനും ചുക്കാൻ പിടിക്കുന്നത് ബാങ്ക്് പ്രസിഡന്റും മിൽമ മേഖല അഡ്‌മിനിസ്ട്രേറററുമായ എൻ ഭാസുരാംഗനാണന്നാണ്് സഹകരണ വകുപ്പിന് ലഭിച്ച പരാതിയിൽ പറയുന്നത് സിപിഐ ജില്ലാ നേതാവു കൂടിയായ ഭാസുരാംഗനെ സംരക്ഷിക്കുന്നത്്് ജില്ലയിലെ പ്രമുഖ സി പി എം നേതാവാണന്നാണ് ആക്ഷേപം.

കഴിഞ്ഞ സർക്കാരിന്റെ കാലത്തു തന്നെ കണ്ടല സഹകരണ ബാങ്കിലെ തട്ടിപ്പ്് ഉദ്യോഗസ്ഥർ മുകളിലേക്ക് അറിയിച്ചുവെങ്കിലും സിപിഐ നേതാവിന്റെ ബാങ്കായതിനാൽ നടപടി വേണ്ടന്ന് നിർദ്ദേശിച്ചുവെന്നാണ് അറിയുന്നത്. കരുവന്നൂർ പ്രശ്നം രൂക്ഷമായതോടെ വിഷയം വീണ്ടും ഉന്നത ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽ എത്തിച്ചിരിക്കുകയാണ് കാട്ടാക്കട അസിസ്റ്റന്റ് രജിസ്ട്രാറിന് കീഴിലെ മലയിൻ കീഴ് യൂണീറ്റിലെ ഉദ്യോഗസ്ഥർ. തട്ടിപ്പിന്റെ വ്യാപ്തി മനസിലാക്കി പ്രശ്നം ഒതുക്കാനും ബാങ്ക് പ്രസിഡന്റിനെ സംരക്ഷിക്കാനുമാണ് സർക്കാർ ശ്രമിക്കുന്നത്.

കരുവന്നൂർ പോലെ കണ്ടല അഴിമതിയും സർക്കാരിന് നാണക്കേട് ഉണ്ടാക്കുമെന്നും സഹകരണ മേഖലയുടെ വിശ്വാസ്യതയെ ബാധിക്കുമെന്നുമാണ് ഉന്നത ഉദ്യോഗസ്ഥർ പറയുന്നത്. എന്നാൽ ബാങ്കിൽ നിന്നു ംഒരു പണവും നഷ്ടപ്പെട്ടില്ലന്നും ചിട്ടി നടത്തിയ വകയിൽ കിട്ടാനുള്ള പണവും സഹകരണ വകുപ്പിന്റെ അനുമതി വാങ്ങാതെ കെട്ടിടം വെച്ച പണവും ടാലി ആകാത്തതാണ് ആഡിറ്റിൽ പ്രശ്നമായതെന്നും ഇത് പരിഹരിക്കുമെന്നും ബാങ്ക്് അധികൃതർ പറയുന്നു. ബാങ്കിലെ അഴിമതി സംബന്ധിച്ച് മാറനല്ലൂർ മുൻ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.മുരളീധരൻ സഹകരണ രജിസ്റ്റാർ ഉൾപ്പെടെയുള്ളവർക്ക് പരാതിയും നൽകിയിട്ടുണ്ട്.

2008ൽ ഒരു ഭൂമി ബാങ്കിൽ പണയപ്പെടുത്തി 88 ലക്ഷം രൂപ വായ്പ എടുത്തിരുന്നു.അതേ വസ്തു തന്നെ 2010ൽ വീണ്ടും പണയപ്പെടുത്തി ഒരുകോടി പത്ത് ലക്ഷം രൂപയും വായ്പ എടുത്തിട്ടുണ്ട്. വീണ്ടും ഇതേ വസ്ത 2011ൽ പണയപ്പെടുത്തി ഒന്നര കോടി രൂപ വായ്പ എടുത്തു. സിപിഐ നേതൃത്വത്തിലുള്ള ഭരണസമിതിയാണ് ബാങ്കിന്റെ തലപ്പത്തുള്ളത്. ബാങ്ക് ഭരണസമിതിക്കെതിരെ അന്വേഷണം വേണമെന്ന ആവശ്യവുമായി നാട്ടുകാരും രംഗത്ത് എത്തിയിട്ടുണ്ട്.

സിപിഐ ഉന്നത നേതാക്കൾക്ക് ഗൂഢാലോചനയിൽ പങ്കുണ്ടെന്നാണ് ആരോപണം. ബാങ്ക് തട്ടിപ്പിനെതിരെ ഇഡിക്കും ആദായനികുതി വകുപ്പിനും ബിജെപി നേതാക്കൾ പരാതി കൊടുത്തിട്ടുണ്ട്. നിരവധി തവണ ഇതേ ബാങ്കിനെതിരെ തട്ടിപ്പ് ആരോപണവുമായി നാട്ടുകാർ പരാതി നൽകിയിരുന്നു. എന്നാൽ ഉന്നത സ്വാധീനം കാരണം അന്വേക്ഷണം നടത്തിയില്ല. കണ്ടല സഹകരണ ബാങ്കിന്റെ നിലവിലെ പ്രസിഡന്റും മിൽമയുടെ അഡ്‌മിനിസ്ട്രേറ്ററുമായ എന്്.ഭാസുരാംംഗൻ ജില്ലാ സഹകരണ ബാങ്കിന്റെ പ്രസിഡന്റ് ആയിരുന്ന കാലത്ത് തട്ടികൂട്ടിയ എസ്.എച്ച്.ജി സംഘങ്ങളുടെ പേരിൽ കണ്ടല സഹകരണ ബാങ്കിനെ നോഡൽ ഏജൻസിയായി 5 കോടി രൂപ തിരിമറി നടത്തിയതായും പി.മുരളീധരൻ നൽകിയ പരാതിയിൽ പറയുന്നു.

പരാതിയുടെ പൂർണ്ണ രൂപം.

മാറനല്ലൂർ സർവ്വീസ് സഹകരണ ബാങ്കിൽ സംഘം പ്രസിഡന്റ് എൻ.ഭാസുരാംഗന്റെ നേതൃത്വത്തിൽ നടക്കുന്നത് മതിയായ രേഖയില്ലാത്ത വായ്പ തിരുമറി സംബന്ധിച്ചും, നിയമനങ്ങളിൽ നടക്കുന്ന അഴിമതിയെ സംബന്ധിച്ചും ബാങ്കിന്റെ യഥാർത്ഥ ധന സ്ഥിതി മറച്ചുവച്ച് ആഡിറ്റിൽ കൃത്രിമം കാട്ടി , സംഘത്തിന്റെ ക്ലാസിഫിക്കേഷൻ ഉയർത്തികാണിച്ച് തട്ടിപ്പ് നടത്തുന്നത് സംബന്ധിച്ചും , വകുപ്പിന്റെ അനുമതി വാങ്ങാതെ കോടികൾ മുടക്കി നിർമ്മാണ പ്രവർത്തനങ്ങൾ നടത്തി സ്വത്തുകൊള്ളയിക്കുന്നതു സംബന്ധിച്ചുമാണ് മുൻ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മുരളീധരൻ നായർ പരാതി നൽകിയിട്ടുള്ളത്.

കണ്ടല സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എൻ.ഭാസുരാംഗൻ , മാറനല്ലൂർ ക്ഷീര വ്യവസായ സഹകരണസംഘം (ക്ഷീര )യ്ക്കുവേണ്ടി 2008ൽഊരൂട്ടമ്പലം സബ് രജിസ്ട്രാരാഫീസിൽ 907 നമ്പരായി ഗഹാൻ രജിസ്റ്റർ ചെയ്ത് 88 ലക്ഷം രൂപ വായ്പ വാങ്ങി. അതേ ഭൂമി തന്നെ വീണ്ടും ജാമ്യം നൽകി 2010ൽ2 61നമ്പരായി ഗഹാൻ രജിസ്റ്റർ ചെയ്ത് ഒരുകോടി 10 ലക്ഷം രൂപ വായ്പ വാങ്ങി. ഇതേ ഭൂമി തന്നെ വീണ്ടും പണയപ്പെടുത്തി2011ൽ 111 നമ്പരായി ഗഹാൻ രജിസ്റ്റർ ചെയ്ത് ഒരുകോടി 50 ലക്ഷം രൂപ വായ്പ വാങ്ങി.

ഒരു വസ്ത തന്നെ മൂന്ന് തവണ പണയപ്പെടുത്തി വായ്പ എടുത്തിരിക്കുകയാണ്.ഒരു സംഘം മറ്റൊരു സംഘത്തിന് വായ്പ കൊടുക്കുമ്പോൾ ഗഹാൻ പതിക്കാൻ നിയമമില്ലാതിരിക്കെയാണ് ഈ ക്രമക്കേട്. ഇത് ചൂണ്ടിക്കാട്ടി മുൻപ് പരാതി നൽകിയെങ്കിലും അത് ഉന്നത സ്വാധീനമുള്ള ബാങ്ക് പ്രസിഡന്റ് എൻ.ഭാസുരാംഗൻ പരാതി ചവറ്റുകൊട്ടയിലാക്കി.മാറനല്ലൂർക്ഷീരസംഘം കണ്ടല സർവ്വീസ് സഹകരണ ബാങ്കിൽ നിന്നും വായ്പ എടുത്ത ഇടപാടിൽ ക്ഷീര വികസന വകുപ്പിന്റെ അനുമതിവാങ്ങിയിട്ടില്ല. കഴിഞ്ഞ പത്ത് വർഷമായി കണ്ടല സർവ്വീസ് സഹകരണ ബാങ്കിന് ഈ വായ്പ സംബന്ധിച്ച് തിരിച്ചടവില്ലാതെ കിട്ടാക്കടമായി കിടക്കുകയാണ്.

കണ്ടല സർവ്വീസ് സഹകരണ ബാങ്കിന്റെ കീഴിൽ പ്രവർത്തിക്കുന്ന പി.കെ.വി മൊമ്മോറിയൽ കണ്ടല സഹകരണ ആശുപത്രിയുടെ പേരിലും കോടികണക്കിന് രൂപ കണ്ടല സർവ്വീസ് സഹകരണ ബാങ്കിൽ നിന്നും ഡിപ്പാർട്ട് മെന്റിന്റെ അനുമതിയില്ലാതെ വായ്പ എടുത്ത് വൻതോതിൽ വെട്ടിപ്പ് നടത്തിയിട്ടുണ്ട്. ആശുപത്രി നടത്തിപ്പിൽ തുടക്കം മുതൽ തന്നെ വ്യാപകമായ തോതിൽ തിരിമറി നടന്നിട്ടുള്ളതായി കണ്ടെത്തിയിട്ടും നടപടിയുണ്ടായില്ല. ആശുപത്രിയുടെ പേരിൽ കോടികണക്കിന് രൂപ ചെലവിട്ട് മിഷീനുകൾ വാങ്ങിയതായി രേഖുണ്ടെങ്കിലും പലതും ആശുപത്രിയിൽ കാണാനില്ലെന്നാണ് ആശുപത്രി ജീവനക്കാർ തന്നെ രഹസ്യമായി പറയുന്നു.ആശുപത്രിയുടെ പേരിൽ വൻ കൊള്ളയാണ് നടക്കുന്നത്.

കണ്ടല സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എൻ.ഭാസുരാംഗൻ തിരുവനന്തപുരം ജില്ലാ ബാങ്കിന്റെ പ്രസിഡന്റായിരുന്ന കാലത്ത് കണ്ടല സർവ്വീസ് സഹകരണ ബാങ്കിനെ നോഡൽ ഏജൻസിയായി മാറനല്ലൂർ ,മലയിൻകീഴ്, കാട്ടാക്കട ഗ്രാമപഞ്ചായത്തുകളിൽ വ്യാജ എസ്.എച്ച്.ജി സംഘങ്ങൾ തട്ടികൂട്ടി തിരുവനന്തപുരം ജില്ലാ ബാങ്കിൽ നിന്നും അഞ്ച് കോടിയിലേറെ രൂപ തട്ടിയെടുത്തത് സംബന്ധിച്ച് പരാതി നൽകിയെങ്കിലും യാതൊന്നുമുണ്ടായില്ല.വ്യാജ എസ്.എച്ച്.ജി സംഘങ്ങൾ തിരുവനന്തപുരം ജില്ലാ ബാങ്കിൽ നിന്നും എടുത്ത വായ്പ ഇതേവരെ തിരിച്ചടവും നടത്തിയിട്ടില്ല.

കണ്ടല സർവ്വീസ് സഹകരണ ബാങ്കിൽ ഡിപ്പാർട്ട് മെന്റ് അനുവദിച്ചതിലും കൂടുതൽ പേരെ ജീവനക്കാരിയി നിയമിച്ചിട്ടുണ്ട്.അതിലേറെയും സ്വന്തക്കാരും പാർശ്വവർത്തികളുമാണ്.ഇവിടെ ഒരു നിയമനംപോലും സഹകരണ പരീക്ഷാ ബോർഡിൽ അറിയിച്ച് ടെസ്റ്റ് നടത്തിയിട്ടില്ല.ആഡിറ്റിൽ ക്രിതൃമം കാട്ടി ബാങ്കിന്റെ യഥാർത്ഥ ധനനസ്ഥിതി മറച്ചുവയ്ക്കുകയാണ്.കണ്ടല സർവ്വീസ് സഹകരണ ബാങ്കിന്റെ തൂങ്ങാംപാറ ഹെഡ് ഓഫീസിലും, ഓഫീസ് ബ്രാഞ്ചും,മാറനല്ലൂർ ,പുന്നാവൂർ, പാപ്പാറ ശാഖകളിൽ രണ്ടെണ്ണം വാടക കെട്ടിടങ്ങളിലാണ് പ്രവർത്തിക്കുന്നത്. ഇവിടെ അനുമതി നേടാതെ പലപ്രാവശ്യം സ്വന്തക്കാരായ കരാറുകാരെ വച്ച് നിർമ്മാണപ്രവർത്തനങ്ങൾ നടത്തി കോടികളാണ് തട്ടിയെടുത്തിട്ടുള്ളത്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP