Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

'വാക്‌സിൻ മിക്‌സിങ്ങ്' ശരിയായ രീതിയല്ല; പിഴവ് സംഭവിച്ചാൽ പരസ്പരം കുറ്റപ്പെടുത്തുന്നതിലേക്ക് വാക്സിൻ നിർമ്മാതാക്കളെ എത്തിക്കും: സൈറസ് പൂനാവാല

'വാക്‌സിൻ മിക്‌സിങ്ങ്' ശരിയായ രീതിയല്ല; പിഴവ് സംഭവിച്ചാൽ പരസ്പരം കുറ്റപ്പെടുത്തുന്നതിലേക്ക് വാക്സിൻ നിർമ്മാതാക്കളെ എത്തിക്കും: സൈറസ് പൂനാവാല

ന്യൂസ് ഡെസ്‌ക്‌

ന്യൂഡൽഹി: രണ്ട് വ്യത്യസ്ത കോവിഡ് വാക്സിൻ ഡോസുകൾ മിശ്രണം ചെയ്ത് വാക്‌സിനേഷന് ഉപയോഗിക്കുന്നത് തെറ്റായ നടപടിയെന്ന് സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ചെയർപേഴ്സൺ സൈറസ് പൂനാവാല. എന്തെങ്കിലും പിഴവ് സംഭവിച്ചാൽ അത് പരസ്പരം കുറ്റപ്പെടുത്തുന്നതിലേക്ക് വാക്സിൻ നിർമലതാക്കളെ എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയിൽ കോവാക്സിൻ, കോവിഷീൽഡ് വാക്സിനുകൾ കലർത്തി നൽകുന്നത് സംബന്ധിച്ച് പഠനം നടത്താനുള്ള നിർദ്ദേശം ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (ഡിസിജിഐ) അംഗീകരിച്ചതിന് പിന്നാലെയാണ് സൈറസ് പൂനാവാലയുടെ പ്രസ്താവന വരുന്നത്. 300 ആരോഗ്യ പ്രവർത്തകരെ ഉൾക്കൊള്ളിക്കുന്ന പഠനം വെല്ലൂരിലെ ക്രിസ്ത്യൻ മെഡിക്കൽ കോളേജ് നടത്തും.

വാക്സിനേഷൻ കോഴ്സ് പൂർത്തിയാക്കാൻ ഒരാൾക്ക് രണ്ട് വ്യത്യസ്ത വാക്സിൻ ഡോസുകൾ നൽകാനാകുമോ എന്ന് വിലയിരുത്തുകയാണ് ഈ പഠനത്തിന്റെ ലക്ഷ്യം.

'ഡോസുകൾ മിക്സ് ചെയ്യേണ്ട ആവശ്യമില്ല. ഈ സമീപനത്തിൽ എന്തെങ്കിലും തെറ്റ് സംഭവിക്കുകയാണെങ്കിൽ, രണ്ട് വാക്‌സിനുകളുടേയും നിർമ്മാതാക്കൾക്കിടയിൽ പരസ്പരം കുറ്റപ്പെടുത്തൽ പ്രവണത ആരംഭിക്കും', സൈറസ് പൂനാവാല പറഞ്ഞു. ലോകത്ത് ഏറ്റവും കൂടുതൽ വാക്സിൻ ഉത്പാദിപ്പിക്കുന്ന സ്ഥാപനമാണ് പൂണെയിലെ സിറം ഇൻസ്റ്റിറ്റ്യൂട്ട്.

'എന്തെങ്കിലും സംഭവിച്ചാൽ മറ്റേ വാക്സിൻ നല്ലതല്ലെന്ന് സിറം ഇൻസ്റ്റിറ്റ്യൂട്ട് പറയും. ഞങ്ങളുടെ വാക്സിനാണ് പ്രശ്നമെന്ന് മറ്റ് വാക്സിൻ കമ്പനികൾ ഞങ്ങളെയും കുറ്റപ്പെടുത്തും. ഇത്തരത്തിൽ വാക്സിനുകൾ പരസ്പരം കലർത്തി നൽകുന്നത് തീർത്തും തെറ്റാണ്', അദ്ദേഹം കൂട്ടിച്ചേർത്തു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP