Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ചിങ്ങം ഒന്ന് കർഷക വിലാപദിനമായി പ്രതിഷേധിക്കും:രാഷ്ട്രീയ കിസാൻ മഹാസംഘ്

ചിങ്ങം ഒന്ന് കർഷക വിലാപദിനമായി പ്രതിഷേധിക്കും:രാഷ്ട്രീയ കിസാൻ മഹാസംഘ്

സ്വന്തം ലേഖകൻ

കോട്ടയം: കാർഷികമേഖല അതീവ ഗുരുതരമായ സാഹചര്യം നേരിടുമ്പോൾ സർക്കാർ ചെലവിൽ നടത്തുന്ന കർഷകദിനാചരണം പ്രഹസനമാണെന്നും കർഷകർ ചിങ്ങം ഒന്ന് (ഓഗസ്റ്റ് 17) കർഷക വിലാപദിനമായി പ്രതിഷേധിക്കണമെന്നും കർഷകപ്രസ്ഥാനങ്ങളുടെ ഐക്യവേദിയായ രാഷ്ട്രീയ കിസാൻ മഹാസംഘ് സംസ്ഥാന സമിതി ആഹ്വാനം ചെയ്തു. കർഷകരെ സർക്കാർ ഉദ്യോഗസ്ഥരെപ്പോലെ പരിഗണിച്ച് പ്രതിമാസ ശമ്പളം കൊടുക്കുവാൻ സർക്കാർ തയ്യാറാകണമെന്നും അല്ലാത്ത പക്ഷം കേരളത്തിലെ കാർഷികമേഖല ചരിത്രത്തിന്റെ ഭാഗമാകുമെന്നും രാഷ്ട്രീയ കിസാൻ മഹാസംഘ് സംസ്ഥാന ചെയർമാൻ അഡ്വ. വി. സി സെബാസ്റ്റ്യൻ പറഞ്ഞു. രാഷ്ട്രീയ കിസാൻ മഹാസംഘ് സംസ്ഥാന കമ്മിറ്റി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വന്യമൃഗശല്യത്തിൽ നിന്ന് കൃഷിയേയും കർഷകരേയും രക്ഷിക്കുക, വിലയിടിവ് അടക്കമുള്ള കാർഷിക മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കുക, കർഷകരുടെ കടം എഴുതി തള്ളുക, ഡൽഹി കർഷക സമരം ഒത്തുതീർപ്പാക്കുക, ഭൂനിയമങ്ങൾ ഭേദഗതി ചെയ്യുക, വിളമാറ്റകൃഷി പ്രോത്സാഹിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് ചിങ്ങം ഒന്നിന് കർഷക വിലാപദിനമായി പ്രതിഷേധിക്കുന്നത്. 1000ത്തോളം കേന്ദ്രങ്ങളിൽ കർഷകസംഘടനകൾ കോവിഡ് മാനദണ്ഡങ്ങളനുസരിച്ചുള്ള പ്രതിഷേധങ്ങൾ സംഘടിപ്പിക്കും.

വൈസ് ചെയർമാൻ മുതലാംതോട് മണി അധ്യക്ഷത വഹിച്ചു. നാഷണൽ കോർഡിനേറ്റർ ബിജു കെ.വി, സംസ്ഥാന കോർഡിനേറ്റർ അഡ്വ. ബിനോയ് തോമസ് എന്നിവർ വിഷയാവതരണം നടത്തി. വൈസ് ചെയർമാന്മാരായ ഫാ. ജോസഫ് കാവനാടിയിൽ, ഡിജോ കാപ്പൻ, ബേബി സക്കറിയാസ്, ഭാരവാഹികളായ ജോയി കണ്ണഞ്ചിറ, പ്രൊഫ. ജോസ്‌കുട്ടി ഒഴുകയിൽ, രാജു സേവ്യർ, പി.ടി ജോൺ, അഡ്വ. ജോൺ ജോസഫ്, ഷുക്കൂർ കണാജെ, ഹരിദാസ് കല്ലടിക്കോട്, സുരേഷ് കുമാർ ഓടാപ്പന്തിയിൽ, നൈനാൻ തോമസ്, അഡ്വക്കേറ്റ് സുമീൻ എസ്. നെടുങ്ങാടൻ, മനു ജോസഫ്, ഔസേപ്പച്ചൻ ചെറുകാട്, പി. ജെ ജോൺ മാസ്റ്റർ, ജോസഫ് വടക്കേക്കര, അതിരഥൻ പാലക്കാട്, ബേബി മുക്കാടൻ, പോൾസൺ അങ്കമാലി, സ്വപ്ന ആന്റണി, ആനന്ദൻ പയ്യാവൂർ, ഷാജി കാടമന തുടങ്ങിയവർ സംസാരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP