Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഖത്തറിൽ വാഹനാപകടം; മലയാളി വിദ്യാർത്ഥിനി മരിച്ചു; അപകടത്തിൽ മരിച്ചത്‌സോഷ്യൽഫോറം ഭാരവാഹിയുടെ മകൻ

ഖത്തറിൽ വാഹനാപകടം; മലയാളി വിദ്യാർത്ഥിനി മരിച്ചു;   അപകടത്തിൽ മരിച്ചത്‌സോഷ്യൽഫോറം ഭാരവാഹിയുടെ മകൻ

സ്വന്തം ലേഖകൻ

ദോഹ: ഖത്തറിലെ ലുവൈനിയയിലുണ്ടായ വാഹനപകടത്തിൽ മലയാളി വിദ്യാർത്ഥി മരിച്ചു.ഖത്തർ ഇന്ത്യൻ സോഷ്യൽ ഫോറം സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ് അബ്ദുൽ സലാം കുന്നുമ്മലിന്റെ മകൻ മിസ്ഹബ് അബ്ദുൽ സലാം ആണ് മരിച്ചത്. പരേതന് 11 വയസായിരുന്നു പ്രായം.

അപകടത്തിന്റെ ആഘാതത്തിൽ പുറത്തേക്ക് തെറിച്ച മിസ്ഹബിന് ഗുരുതരമായി പരിക്കേറ്റു. എയർ ആംബുലൻസിൽ ഉടൻ തന്നെ ഹമദ് ആശുപത്രിയിലെത്തിച്ചെങ്കിലും രാത്രിയോടെ മരണപ്പെടുകയായിരുന്നു. തലക്കേറ്റ ഗുരുതര പരിക്കാണ് മരണകാരണമായത്. അപകടത്തിൽ മറ്റുള്ളവരുടെ പരിക്ക് സാരമുള്ളതല്ല. ഒരാൾ ഒഴികെ എല്ലാവരും ആശുപത്രി വിട്ടു.

ദുഃഖാനിൽ വ്യാഴാഴ്‌ച്ച വൈകീട്ട് 7 മണിയോടെയാണ് അപകടമുണ്ടായത്. മിസ്ഹബിന്റെ മൂത്ത സഹോദരൻ ഓടിച്ച കാർ നിയന്ത്രണം വിട്ട് മറിയുകയായിരുന്നുവെന്നാണ് വിവരം. കുടുംബം ബീച്ചിൽ പോയി മടങ്ങവേയായിരുന്നു സംഭവം. മിസ്ഹബിന്റെ സഹോദരിയും സഹോദരിയുടെ കുഞ്ഞും വാഹനത്തിലുണ്ടായിരുന്നു. മാതാവ്: ആബിദ. സഹോദരങ്ങൾ: സന, മുഹമ്മദ്, ഫാത്തിമ, ദിൽന.ദുഃഖാൻ സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിയാണ് മിസ്ഹബ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP