Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മാക്കൂട്ടം ചുരത്തിൽ മിനിപിക്കപ്പ് വാന്മറിഞ്ഞ് രണ്ടു പേർക്ക് പരുക്കേറ്റു; അപകടത്തിൽ പെട്ടത് വീരാജ്പേട്ടയിൽ നിന്നും കുരുമുളക് കയറ്റിവന്ന വാഹനം

മാക്കൂട്ടം ചുരത്തിൽ മിനിപിക്കപ്പ് വാന്മറിഞ്ഞ് രണ്ടു പേർക്ക് പരുക്കേറ്റു; അപകടത്തിൽ പെട്ടത് വീരാജ്പേട്ടയിൽ നിന്നും കുരുമുളക് കയറ്റിവന്ന വാഹനം

സ്വന്തം ലേഖകൻ

ഇരിട്ടി : മാക്കൂട്ടം ചുരത്തിൽ മിനി പിക്കപ്പ് വാൻ മറിഞ്ഞ് ഡ്രൈവർക്കും സഹായിക്കും പരിക്കേറ്റു. ഉളിക്കൽ സ്വദേശിയും വാഹന ഉടമയുമായ സൽമാൻ , സഹായി സന്ദീപ് എന്നിവർക്കാണ് പരിക്ക് പറ്റിയത്. ഇവരെ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വീരാജ്പേട്ടയിൽ നിന്നും കുരുമുളക് കയറ്റിവന്ന വാഹനമാണ് മാക്കൂട്ടം കാക്കത്തോട് അമ്പലത്തിനു സമീപം കലുങ്കിൽ ഇടിച്ച് മറിഞ്ഞത്. ഇരിട്ടിയിൽ നിന്നും ആംബുലൻസ് സ്ഥലത്തെത്തിയാണ് പരിക്കേറ്റവരെ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത് . അപകട വിവരമറിഞ്ഞ് ഇരിട്ടിയിൽ നിന്നുള്ള ഫയർഫോഴ്സും മാക്കൂട്ടത്ത് എത്തി. സന്ദീപിന് തലയ്ക്കും കാലിനുമാണ് പരിക്ക് .

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP