Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളിൽ മാറ്റം; 100 പേരിൽ അഞ്ച് പേർക്ക് രോഗം വന്നാലും കണ്ടെയ്ന്മെന്റ് സോണായി പ്രഖ്യാപിക്കാം; പത്ത് അംഗങ്ങളിൽ കുടുതലുള്ള കുടുംബത്തേയും മൈക്രോ കണ്ടെയ്ന്മെന്റ് സോണായി കണക്കാക്കും

സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളിൽ മാറ്റം; 100 പേരിൽ അഞ്ച് പേർക്ക് രോഗം വന്നാലും കണ്ടെയ്ന്മെന്റ് സോണായി പ്രഖ്യാപിക്കാം; പത്ത് അംഗങ്ങളിൽ കുടുതലുള്ള കുടുംബത്തേയും മൈക്രോ കണ്ടെയ്ന്മെന്റ് സോണായി കണക്കാക്കും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളിൽ മാറ്റം വരുത്തി സർക്കാർ. ചെറിയ പ്രദേശത്തേപ്പോലും മൈക്രോ കണ്ടെന്മെന്റ് സോണായി പ്രഖ്യാപിക്കുന്ന രീതിയിലാണ് പുതിയ നിയന്ത്രണങ്ങൾ കൊണ്ടുവരുന്നത്. രോഗവ്യാപനമുണ്ടായാൽ പത്ത് അംഗങ്ങളിൽ കുടുതലുള്ള കുടുംബത്തേയും മൈക്രോ കണ്ടെന്മെന്റ് സോണായി കണക്കാക്കും.

100 പേരിൽ അഞ്ച് പേർക്ക് രോഗം വന്നാലും കണ്ടെയ്ന്മെന്റ് സോണായി പ്രഖ്യാപിക്കാം. ഏഴ് ദിവസത്തേക്കായിരിക്കും കണ്ടെയ്ന്മെന്റ് നിയന്ത്രണം. വാർഡ് മുഴുവൻ അടയ്ക്കുന്നതിന് പകരം സൂക്ഷ്മ തലത്തിലേക്ക് പോകാനാണ് പുതിയ മാറ്റം.സംസ്ഥാനത്ത് നിലവിൽ വാർഡ് അടിസ്ഥാനത്തിലാണ് മൈക്രോ കണ്ടെയ്ന്മെന്റ് സോണുകൾ നിശ്ചയിക്കുന്നതും നിയന്ത്രണങ്ങൾ നടപ്പാക്കുന്നതും.

എന്നാൽ ഇനി മുതൽ രോഗവ്യാപനമുണ്ടെങ്കിൽ ഏത് ചെറിയ പ്രദേശത്തേയും കുടുംബത്തെ പോലും മൈക്രോ കണ്ടെയ്ന്മെന്റ് സോണായി പ്രഖ്യാപിക്കാം എന്നാണ് സർക്കാരിന്റെ പുതിയ ഉത്തരവ്. ഹൗസിങ് കോളനികൾ, ഷോപ്പിങ് മാളുകൾ, വ്യവസായ സ്ഥാപനങ്ങൾ, മാർക്കറ്റ്, മത്സ്യവിപണന കേന്ദ്രം, ഫ്‌ളാറ്റ് തുടങ്ങി ഏത് പ്രദേശത്തും രോഗവ്യാപനമുണ്ടായാൽ മൈക്രോ കണ്ടെയ്ന്മെന്റ് സോണാക്കി മാറ്റാം.

10 അംഗങ്ങളുള്ള കുടുംബത്തിൽ രോഗവ്യാപനമുണ്ടായാൽ അതും മൈക്രോ കണ്ടെയ്ന്മെന്റ് സോണാക്കി കണക്കാക്കി നിയന്ത്രണ നടപടികൾ കൈക്കൊള്ളാം.ഒറ്റ ദിവസം 100 മീറ്റർ പ്രദേശത്ത് അഞ്ച് പേർക്ക് രോഗവ്യാപനമുണ്ടായാൽ അവിടം മൈക്രോ കണ്ടെന്മെന്റ് സോണായി പ്രഖ്യാപിച്ച് നടപടികൾ സ്വീകരിക്കാമെന്നാണ് പുതുക്കിയ ഉത്തരവ്. തെരുവുകൾ, ആളുകൾ തിങ്ങി പാർക്കുന്ന സ്ഥലങ്ങൾ തുടങ്ങി ഏത് ചെറിയ പ്രദേശത്തും ഇത്തരത്തിലുള്ള നിയന്ത്രണം ഏർപ്പെടുത്താം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP