Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

രാജ്യസഭയിലെ ബഹളത്തിൽ മലയാളി എംപിമാർക്കെതിരെ പരാതി; സുരക്ഷാ ജീവനക്കാരുടെ കഴുത്തിനു പിടിച്ച് ഞെരിച്ചു; എളമരം കരീമിനെതിരെ റിപ്പോർട്ട്; വിഷയത്തിൽ രാജ്യസഭ അദ്ധ്യക്ഷൻ വെങ്കയ്യ നായിഡുവിനെ കണ്ട് സ്പീക്കർ

രാജ്യസഭയിലെ ബഹളത്തിൽ മലയാളി എംപിമാർക്കെതിരെ പരാതി; സുരക്ഷാ ജീവനക്കാരുടെ കഴുത്തിനു പിടിച്ച് ഞെരിച്ചു; എളമരം കരീമിനെതിരെ റിപ്പോർട്ട്;  വിഷയത്തിൽ രാജ്യസഭ അദ്ധ്യക്ഷൻ വെങ്കയ്യ നായിഡുവിനെ കണ്ട് സ്പീക്കർ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: രാജ്യസഭയിലെ ബഹളത്തിൽ മലയാളി എംപിമാർക്കെതിരെ പരാതി. എളമരം കരീമിനെതിരെ രണ്ട് രാജ്യസഭ മാർഷൽമാർ അദ്ധ്യക്ഷന് പരാതി നൽകി. ബിനോയ് വിശ്വത്തിനെതിരെയും പരാമർശമുണ്ട്. എളമരം കരീ മാർഷൽമാരുടെ കഴുത്തിന് പിടിച്ചുവെന്നാണ് പരാതി.എളമരം കരീമും ബിനോയ് വിശ്വവും സെക്രട്ടേറിയറ്റ് ജീവനക്കാരുടെ പേപ്പർ തട്ടിപ്പറിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു.

ഈ മാസം 9ന് സഭയിൽ അരങ്ങേറിയ കയ്യേറ്റങ്ങളെ കുറിച്ചുള്ള വിശദമായ റിപ്പോർട്ടാണ് രാജ്യസഭ സെക്രട്ടേറിയറ്റ് സമർപ്പിച്ചത്. പ്രതിപക്ഷ എംപിമാർ സഭയ്ക്കകത്ത് അതിരുവിട്ട് പെരുമാറിയതിനു കൃത്യമായ സമയപരിധിക്കുള്ളിലുള്ള വിശദീകരണമാണ് ഇതിൽ ആവശ്യപ്പെട്ടിട്ടുള്ളത്.എളമരം കരീമും ബിനോയ് വിശ്വവും സഭയുടെ നടുത്തളത്തിൽ ഇറങ്ങി അവിടെ രാജ്യസഭ സെക്രട്ടേറിയറ്റ് ജീവനക്കാരുടെ പേപ്പറുകൾ വലിച്ചെറിഞ്ഞെന്ന് ചൂണ്ടിക്കാണിക്കുന്നു.

തുടർന്ന് എളമരം കരീം സുരക്ഷാ ജീവനക്കാരുടെ കഴുത്തിനു പിടിച്ച് ഞെരിക്കുകയും അവരെ മർദ്ദിക്കാനുള്ള ശ്രമം നടത്തുകയും ചെയ്‌തെന്നും റിപ്പോർട്ടിൽ പറയുന്നു.അതോടൊപ്പം വിവിധ എംപിമാർ സഭാ നടപടികൾ നിരന്തരം തടസ്സപ്പെടുത്തുന്ന തരത്തിലേക്കു നീങ്ങുകയും ഒരു എംപി പ്രതിഷേധത്തിന്റെ ഭാഗമായി സഭയുടെ നടുത്തളത്തിൽ ഇറങ്ങുകയും പിന്നീട് മേശപ്പുറത്ത് കയറിനിന്ന് ചെയറിനു നേരെ റൂൾ ബുക്ക് എറിയുകയും ചെയ്തു. ഇതിന്റെ വിഡിയോ തൃണമൂൽ എംപിയായ ഡെറിക് ഒബ്രിയാൻ ചിത്രീകരിക്കുകയും അത് ട്വീറ്റ് ചെയ്യുകയും ചെയ്‌തെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

കോൺഗ്രസിന്റെ രണ്ടു എംപിമാർ സുരക്ഷാ ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്‌തെന്നും അവർക്ക് പരുക്കേറ്റെന്നും പരാമർശമുണ്ട്.ഗുരുതുര ആരോപണങ്ങൾ നിലനിൽക്കെ ലോകസഭ സ്പീക്കർ ഓം ബിർള രാജ്യസഭ അദ്ധ്യക്ഷൻ വെങ്കയ നായിഡുവിനെ കണ്ടു. ഇരുപക്ഷവും നടപടി ആവശ്യപ്പെട്ട സാഹചര്യത്തിലാണ് കൂടിക്കാഴ്ച. കൂടിക്കാഴ്‌ച്ചയെത്തുടർന്ന് പ്രതിപക്ഷ പ്രതിഷേധം പരിശോധിക്കാൻ സഭ അധ്യക്ഷൻ കൂടിയായ ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു പ്രത്യേക സമിതി രൂപീകരിക്കും.

ഇതിനുപുറമെ സമ്മേളനം വെട്ടിച്ചുരുക്കിയതിനെതിരെ പ്രതിപക്ഷവും മോശമായി പെരുമാറിയ എംപിമാർക്കെതിരെ നടപടി ആവശ്യപ്പെട്ട് ഭരണപക്ഷവും ഉപരാഷ്ട്രപതിയെ കണ്ടു. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ പ്രതിപക്ഷ എംപിമാർ പ്രതിഷേധ മാർച്ച് നടത്തി.ബുധനാഴ്ച, ജനറൽ ഇൻഷുറൻസ് ബിസിനസ് ഭേദഗതി ബിൽ പാസാക്കുന്നതിനിടെയാണ് സംഘർഷമുണ്ടായത്. ബിൽ സിലക്ട് കമ്മിറ്റിക്ക് വിടണമെന്ന ആവശ്യം തള്ളിയതിനു പിന്നാലെയാണ് പ്രതിപക്ഷം പ്രതിഷേധിച്ചത്.

രാജ്യസഭയുടെ നടുത്തളത്തിലിറങ്ങി പ്രതിപക്ഷ എംപിമാർ മുദ്രാവാക്യം വിളിക്കുന്നതാണ് രണ്ടര മിനിറ്റ് ദൈർഘ്യമുള്ള വിഡിയോയിലുള്ളത്. യുണിഫോമിലുള്ള മാർഷലുകൾ ഇവരെ തടയാൻ ശ്രമിക്കുന്നതും എംപിമാർ ഇതിനെ പ്രതിരോധിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ചില എംപിമാർ കടലാസുകൾ കീറിയെറിയുന്നതു ഒരാൾ മേശപ്പുറത്ത് കയറുന്നതും കാണാം. പാർലമെന്റിന്റെ വർഷകാല സമ്മേളനം നേരത്തെ പിരിഞ്ഞതിനെതിരെയും എംപിമാരെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചെന്ന് ആരോപിച്ചും പ്രതിപക്ഷം രംഗത്തെത്തിയതിനു പിന്നാലെയാണ് സിസിടിവി ദൃശ്യങ്ങൾ പുറത്തുവിട്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP