Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കിറ്റ് വിതരണം ഓണത്തിന് മുമ്പ് പൂർത്തിയാക്കുമെന്ന് ഭക്ഷ്യമന്ത്രി; ആദിവാസി ഊരുകളിലെത്തിച്ച് നൽകും; ഇതിനുള്ള നടപടികൾ ഓഗസ്റ്റ് 15 മുതൽ ആരംഭിക്കുമെന്നും ജി ആർ അനിൽ

കിറ്റ് വിതരണം ഓണത്തിന് മുമ്പ് പൂർത്തിയാക്കുമെന്ന് ഭക്ഷ്യമന്ത്രി; ആദിവാസി ഊരുകളിലെത്തിച്ച് നൽകും; ഇതിനുള്ള നടപടികൾ ഓഗസ്റ്റ്  15 മുതൽ ആരംഭിക്കുമെന്നും ജി ആർ അനിൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഓണത്തിന് മുമ്പ് തന്നെ ഓണക്കിറ്റ് വിതരണം പൂർത്തിയാക്കുമെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ. ആദിവാസി ഊരുകളിലടക്കം കിറ്റ് വാങ്ങാൻ കഴിയാത്ത ഒരു ലക്ഷത്തോളം പേരുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നതെന്നും ഇവർക്ക് നേരിട്ട് കിറ്റ് എത്തിക്കുന്നതിനുള്ള നടപടികൾ ഓഗസ്റ്റ് 15 മുതൽ ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു. റേഷൻ കാർഡുള്ള മുഴുവൻ പേർക്കും കിറ്റ് എത്തിച്ച് നൽകും. ഈ മാസത്തെ 35 കിലോ അരി വാങ്ങാത്തവർക്ക് അതും ഊരുകളിലെത്തിച്ച് നൽകും.

റേഷൻ കാർഡ് സ്മാർട്ട് കാർഡ് ആയി നൽകാനുള്ള നടപടികൾ ആരംഭിച്ചു. നെല്ല് സംഭരണം പോരായ്മകൾ പരിഹരിക്കാൻ ഈ മാസം 26 മുതൽ ജില്ലാ തലത്തിൽ ചർച്ച നടത്തും. ഒരു കുടുംബം പോലും ഓണക്കാലത്ത് പ്രയാസം അനുഭവിക്കരുതെന്നാണ് സർക്കാർ കരുതുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP