Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

അട്ടപ്പാടിയിലെ മാഫിയകളെ ഒതുക്കി എത്തിയത് മലപ്പുറം ജില്ലയിൽ; വളാഞ്ചേരിയിലെ സുബീറ ഫർഹത്തിന്റെ തിരോധാന കേസ് തെളിയിച്ച മിടുക്ക്; രാമനാട്ടുകര അപകടത്തിൽ സ്വർണ്ണക്കടത്തു സംഘത്തെയും പൊക്കിയ പൊലീസ് ബ്രില്ല്യൻസ്; സുജിത് ദാസ് ഐപിഎസിന് കേന്ദ്ര പൊലീസ് മെഡൽ അർഹതക്കുള്ള അംഗീകാരം

അട്ടപ്പാടിയിലെ മാഫിയകളെ ഒതുക്കി എത്തിയത് മലപ്പുറം ജില്ലയിൽ; വളാഞ്ചേരിയിലെ സുബീറ ഫർഹത്തിന്റെ തിരോധാന കേസ് തെളിയിച്ച മിടുക്ക്; രാമനാട്ടുകര അപകടത്തിൽ സ്വർണ്ണക്കടത്തു സംഘത്തെയും പൊക്കിയ പൊലീസ് ബ്രില്ല്യൻസ്; സുജിത് ദാസ് ഐപിഎസിന് കേന്ദ്ര പൊലീസ് മെഡൽ അർഹതക്കുള്ള അംഗീകാരം

മറുനാടൻ മലയാളി ബ്യൂറോ

മലപ്പുറം: വാടക വീട്ടിൽ നിന്നും കഠിനാധ്വാനം കൊണ്ട് പഠിച്ച് പരീക്ഷ എഴുതി ഐപിഎസ് നേടി എടുത്ത സാധാരണക്കാരൻ. അതാണ് കോട്ടയ മുട്ടമ്പലം സ്വദേശിയായ സുജിത് ദാസ് ഐപിഎസ്. സാധാരണക്കാരിൽ സാധാരണക്കാരനായ പൊലീസ് ഉദ്യോഗസ്ഥൻ. ജനങ്ങളുടെ ഹൃദയത്തിൽ ഇടംപിടിക്കാൻ വേണ്ടത് അവരുടെ വിഷമതകൾ മനസ്സിലാക്കി പെരുമാറുക എന്ന പോളിസിക്കാരനാണ് അദ്ദേഹം. അതുകൊണ്ട് തന്നെ അന്വേഷണ മികവിനുള്ള കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ പുരസ്‌ക്കാരം തേടി എത്തുമ്പോൾ സുജിത് ദാസ് കൂടുതൽ വിനയാന്വിതനാകുന്നു.

പാലക്കാട് ജില്ലയിൽ നിന്നും സ്ഥലം മാറി മലപ്പുറം ജില്ലയിൽ എത്തുമ്പോൾ അധികം പ്രതീക്ഷകൾ ഒന്നുമില്ലായിരുന്നു സുജിത് ദാസിന്. എന്നാൽ, ജനഹൃദയങ്ങളിൽ ഇടംപടിക്കാൻ അദ്ദേഹത്തിന് ഇന്ന് സാധിച്ചിട്ടുണ്ട്. മികച്ച അന്വേഷണ ഉദ്യോഗസ്ഥൻ എന്ന നിലയിൽ പേരെടുക്കാൻ സുജിത്തിനെ കൊണ്ട് സാധിച്ചിട്ടുണ്ട്. ജില്ലയിലെ പൊലീസിന്റെ ഏകോപനത്തിൽ മികച്ചു നി്ൽക്കുന്ന അദ്ദേഹം പ്രമാദമായ കേസുകളും തെളിയിക്കുന്നതിൽ നിർണായക പങ്കുവഹിച്ചു.

പാലക്കാട് ജില്ലയിൽ അട്ടപ്പാടിയിലെ അടക്കം മാഫിയകളെ ചുരുങ്ങിയ കാലം കൊണ്ട് അമർച്ച ചെയ്താണ് സുജിത് ദാസ് മലപ്പുറത്തേക്ക് എത്തുന്നത്. വളാഞ്ചേരിയിയിൽ നിന്നും കാണാതായ കഞ്ഞിപ്പുര ചോറ്റൂരിലെ സുബീറ ഫർഹത്തിന്റേ(21) തിരോധാനത്തിൽ തുമ്പുണ്ടാക്കിയത് എസ്‌പി അടങ്ങുന്ന അന്വേഷണ സംഘമായിരുന്നു. സുബീറയെ അയൽവാസി തന്നെയായ പ്രതി വരിക്കോടൻ വീട്ടിൽ മുഹമ്മദ് അൻവർ(38) കൊലപ്പെടുത്തി കുഴിച്ചിടുകയായിരുന്നു. ഈ കേസിലെ കുറ്റവാളിയെ കണ്ടെത്തിയ അന്വേഷണ മികവിന് കൂടിയാണ് ഇപ്പോൾ കേന്ദ്ര പൊലീസ് മെഡൽ ലഭിച്ചിരിക്കുന്നത്.

വെട്ടിച്ചിറയിലെ ഡെന്റൽ ക്ലിനിക്കിൽ ഡോക്ടറുടെ സഹായിയായി ജോലി ചെയ്തിരുന്ന സുബീറ ഫർഹത്തിനെ മാർച്ച് 10 മുതലാണ് കാണാതായത്. വീട്ടിൽ നിന്നു രാവിലെ ക്ലിനിക്കിലേക്കിറങ്ങിയതായിരുന്നു. ജോലിക്ക് എത്താതിരുന്ന ഫർഹത്തിന്റെ വിവരങ്ങൾ ക്ലിനിക്കിൽ നിന്നു ഡോക്ടർ അന്വേഷിച്ചപ്പോഴാണ് കാണാതായ വിവരം വീട്ടുകാർ അറിയുന്നത്. വിദേശത്ത് ജോലിയുള്ള കഞ്ഞിപ്പുര കിഴക്കത്ത് പറമ്പാട്ട് കബീറിന്റെ മകളായ സുബീറ ഫർഹത്ത് വിവാഹമോചിതയാണ്. ആഭരണത്തിന് വേണ്ടിയാണ് സുബീറയെ കൊലപ്പെടുത്തിയതും.

തിരൂർ ഡിവൈഎസ്‌പി കെ.എ.സുരേഷ്ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഈ കേസിൽ അന്വേഷണം നടത്തിയത്. ഏകോപനമായിരുന്നു സുജിത് ദാസിന്. കരിപ്പൂർ സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട കേസിലും സജിത് ദാസിന്റെ പേരു ഉയർന്നു കേട്ടു. അപകട മരണത്തിന് പിന്നിലെ കാരണം തിരഞ്ഞു പോയപ്പാഴാണ് അർജുൻ ആയങ്കിയിലേക്കു കൂട്ടരിലേക്കും അന്വേഷണം എത്തിയത്.

2015 ഐപിഎസ് ബാച്ചിലുള്ള സുജിത് ദാസ് ഐപിഎസ് നിലവിൽ മലപ്പുറം ജില്ലാ പൊലീസ് മേധാവിയാണ്. കോട്ടയം സ്വദേശിയാണ് സുജിത്ത് ദാസ് ഐപിഎസ്. കോഴിക്കോട് ഡിസിപി, ആലപ്പുഴ എസ്‌പി, പൊലീസ് ആസ്ഥാനത്ത് അഡീഷണൽ അസി. ഇൻസ്പെക്ടർ ജനറലായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP