Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കയ്യിൽ കിടക്കുന്നത് എൻഗേജ്‌മെന്റ് മോതിരമോ? വിവാഹ നിശ്ചയം കഴിഞ്ഞെന്ന സൂചന നൽകി നയൻതാര: വീഡിയോ കാണാം

കയ്യിൽ കിടക്കുന്നത് എൻഗേജ്‌മെന്റ് മോതിരമോ? വിവാഹ നിശ്ചയം കഴിഞ്ഞെന്ന സൂചന നൽകി നയൻതാര: വീഡിയോ കാണാം

സ്വന്തം ലേഖകൻ

തെന്നിന്ത്യൻ സിനിമാ ലോകത്തെ പ്രിയ താരജോഡികളാണ് നടി നയൻതാരയും സംവിധായകൻ വിഘ്‌നേശ് ശിവനും. വർഷങ്ങളായി ഇരുവരും പ്രണയത്തിലാണെങ്കിലും വിവാഹത്തെ കുറിച്ച് ഇതുവരെ ഒരു സൂചനയും നൽകിയിട്ടില്ല. എന്നാൽ ഇരുവരുടേയും വിവാഹ നിശ്ചയം കഴിഞ്ഞുവെന്നും അടുത്തിടെ വാർത്തകൾ വന്നിരുന്നു. ഇക്കാര്യം ശരിവച്ചുകൊണ്ടുള്ള നയൻതാരയുടെ ഒരു വീഡിയോ ആണ് ഇപ്പോൾ വൈറലാവുന്നത്.

ദിവ്യദർശിനി അവതാരകയായെത്തുന്ന ഷോയിലാണ് താരത്തിന്റെ തുറന്ന് പറച്ചിൽ. മോതിരവിരലിനെക്കുറിച്ചുള്ള ചോദ്യത്തിന് പൊട്ടിച്ചിരിച്ചു കൊണ്ട് ' ഇത് എൻഗേജ്‌മെന്റ് റിങ്' എന്ന് നയൻതാര മറുപടി നൽകുന്നുണ്ട്. ഷോയുടെ പ്രമോ ആണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. വിഘ്‌നേഷിൽ എന്താണ് ഏറ്റവുമധികം ഇഷ്ടമെന്ന ചോദ്യത്തിന് എല്ലാം ഇഷ്ടമാണെന്ന് നയൻതാര പറയുന്നു. ഇഷ്ടപ്പെടാത്ത കാര്യങ്ങളും തുറന്ന് പറയാമെന്നും താരം പറയുന്നുണ്ട്.

ഏതാനും മാസങ്ങൾക്ക് മുമ്പ് കയ്യിൽ മോതിരം ധരിച്ച നയൻതാരയുടെ ചിത്രം വിഘ്നേഷ് ശിവൻ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവച്ചിരുന്നു. വിരലോട് ഉയിർ കൂട കോർത്ത്,' എന്ന അടിക്കുറിപ്പോടെയാണ് വിഘ്നേഷ് ചിത്രം പങ്കുവച്ചത്. ഇതിന് പിന്നാലെയാണ് ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞുവെന്ന തരത്തിൽ വാർത്തകൾ പ്രചരിക്കുന്നത്.

2011 ൽ പുറത്തിറങ്ങിയ ശ്രീരാമ രാജ്യം എന്ന ചിത്രത്തോടെ അഭിനയരംഗത്ത് നിന്ന് വിടപറഞ്ഞ നയൻതാര തിരിച്ചു വന്നത് 2015 ൽ വിഘ്‌നേഷ് ഒരുക്കിയ നാനും റൗഡി താൻ എന്ന ചിത്രത്തിലൂടെയായിരുന്നു. വിഘ്‌നേഷിന്റെ കന്നി സംവിധാന സംരംഭത്തിലൊരുങ്ങിയ ആ ചിത്രത്തിന്റെ സെറ്റിൽ വച്ചാണ് ഇരുവരും പ്രണയത്തിലാവുന്നത്. വിഘ്‌നേഷിന്റെ ജീവിതത്തിലെ വഴിത്തിരിവായിരുന്നു ആ ചിത്രം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP