Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

'എത്തിയത് ചാമ്പ്യൻസ് ലീഗ് നേടാൻ ഏറ്റവും അനുയോജ്യമായ ക്ലബ്ബിൽ; കളിക്കാൻ പോകുന്നത് ലോകത്തിലെ ഏറ്റവും മികച്ച താരങ്ങൾക്കൊപ്പം; പിഎസ്ജിക്കൊപ്പം എല്ലാ കിരീടങ്ങളും നേടുക ലക്ഷ്യം'; ആരാധകരുടെ സ്നേഹം കാണുമ്പോൾ വലിയ സന്തോഷമെന്നും ലയണൽ മെസ്സി

'എത്തിയത് ചാമ്പ്യൻസ് ലീഗ് നേടാൻ ഏറ്റവും അനുയോജ്യമായ ക്ലബ്ബിൽ; കളിക്കാൻ പോകുന്നത് ലോകത്തിലെ ഏറ്റവും മികച്ച താരങ്ങൾക്കൊപ്പം; പിഎസ്ജിക്കൊപ്പം എല്ലാ കിരീടങ്ങളും നേടുക ലക്ഷ്യം'; ആരാധകരുടെ സ്നേഹം കാണുമ്പോൾ വലിയ സന്തോഷമെന്നും ലയണൽ മെസ്സി

സ്പോർട്സ് ഡെസ്ക്

പാരിസ്: ചാമ്പ്യൻസ് ലീഗ് നേടാൻ ഏറ്റവും അനുയോജ്യമായ ക്ലബ്ബിലാണ് താൻ എത്തിയിട്ടുള്ളതെന്ന് സൂപ്പർ താരം ലയണൽ മെസ്സി. ബാഴ്സലോണ വിട്ടതിൽ സങ്കടമുണ്ടെന്നും പിഎസ്ജി തന്ന സ്വീകരണം ഏറെ സന്തോഷം നൽകുന്നുവെന്നും മെസ്സി കൂട്ടിച്ചേർത്തു. ഫ്രഞ്ച് ക്ലബ്ബ് പി.എസ്.ജിയിൽ ചേർന്നശേഷം ആദ്യമായി മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ലയണൽ മെസ്സി.

'എന്നെ ടീമിലേക്ക് എത്തിക്കുന്നതിൽ പിഎസ്ജി വളരെ സീരിയസ് ആയിരുന്നു. വേഗത്തിൽ ചർച്ചകൾ പൂർത്തിയാക്കാനായി. പിഎസ്ജിക്കൊപ്പം എല്ലാ കിരീടങ്ങും നേടുകയാണ് ലക്ഷ്യം.

നെയ്മർ, എംബാപ്പെ എന്നിവർക്കൊപ്പം കളിക്കാൻ കഴിയുന്നതിൽ സന്തോഷമുണ്ട്. ഒരുപാട് സൂപ്പർ താരങ്ങളുള്ള ടീമാണ് പിഎസ്ജി. ഇത്തവണ വലിയ ട്രാൻസ്ഫറുകൾ അവർ നടത്തി. ലോകത്തെ മികച്ച താരങ്ങൾക്കൊപ്പം കളിക്കുന്നതിൽ സന്തോഷം മാത്രമേയുള്ളു.' മെസ്സി വ്യക്തമാക്കി.

ഫ്രഞ്ച് ക്ലബ് പിഎസ്ജിയുടെ ആരാധകർക്ക് മെസി നന്ദി പറഞ്ഞു. പാരീസിൽ എത്തിയ നിമിഷം മുതൽ ആസ്വദിക്കുകയാണ്. ആരാധകരുടെ സ്നേഹം കാണുമ്പോൾ വലിയ സന്തോഷം. ക്ലബിലുള്ളത് ലോകത്തെ മികച്ച താരങ്ങളാണ്. നെയ്മർക്കൊപ്പമുള്ള കൂട്ടുകെട്ട് കരുത്ത് വർധിപ്പിക്കുമെന്നും പിഎസ്ജിയിൽ താരത്തെ അവതരിപ്പിച്ച ശേഷമുള്ള വാർത്താസമ്മേളനത്തിൽ മെസി പറഞ്ഞു.

നെയ്മറിന് എന്നെയും എനിക്ക് നെയ്മറെയും അടുത്തറിയാം. മറ്റു ടീം അംഗങ്ങൾക്കൊപ്പം കരുത്തുറ്റൊരു കൂട്ടുകെട്ടുണ്ടാക്കാൻ ഞങ്ങൾക്കാവുമെന്നാണ് പ്രതീക്ഷ-മെസി പറഞ്ഞു. പി എസ് ജിക്ക് ചാമ്പ്യൻസ് ലീഗ് കിരീടം നേടിക്കൊടുക്കാൻ സഹായിക്കുകയാണ് തന്റെ ലക്ഷ്യങ്ങളിലൊന്ന്. വീണ്ടും കിരീടങ്ങൾ നേടുന്നതാണ് ഞാൻ സ്വപ്നം കാണുന്നത്. പാരീസ് ആണ് അതിന് ഏറ്റവും മികച്ച സ്ഥലം.

ബാഴ്‌സയിൽ നിന്ന് പുറപ്പെടും മുമ്പെ എന്നെ വരവേൽക്കാനായി നിരത്തുകളിൽ തന്നെ കാത്തു നിന്ന ആരാധകരോട് നന്ദിയുണ്ടെന്നും മെസി പറഞ്ഞു. തനിക്ക് പ്രീ സീസൺ ഇല്ലാത്തതിനാൽ എപ്പോൾ കളിക്കാൻ കഴിയുമെന്ന് അറിയില്ലെന്നും ഉടൻ കളത്തിൽ തിരിച്ചെത്താൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും മെസ്സി കൂട്ടിച്ചേർത്തു.

ബാഴ്സയിൽ മുമ്പ് സഹതാരമായിരുന്ന നെയ്മർക്കൊപ്പം വീണ്ടും ഒന്നിക്കുന്നതിനും ഭാവി താരമായി വിശേഷിപ്പിക്കപ്പെടുന്ന ഫ്രഞ്ച് യുവ സ്ട്രൈക്കർ കിലിയൻ എംബാപ്പെയ്ക്കുമൊപ്പമുള്ള കൂടിച്ചേരലിനുമാണ് മെസി തയ്യാറെടുക്കുന്നത്.

രണ്ടു വർഷത്തേക്കാണ് മെസിയുമായി പി എസ് ജി കരാറിലെത്തിയിരിക്കുന്നത്. സീസണിൽ 35 ദശലക്ഷം യൂറോ ആയിരിക്കും മെസിയുടെ പ്രതിഫലം. രണ്ടു വർഷത്തേക്കാണ് പ്രാഥമിക കരാറെങ്കിലും ഇത് 2024വരെ നീട്ടാമെന്നും ധാരണയുണ്ട്.

ലയണൽ മെസിയും ബാഴ്സലോണയും നീണ്ട അഭ്യൂഹങ്ങൾക്കും നാടകീയതകൾക്കുമൊടുവിലാണ് വഴിപിരിഞ്ഞത്. 2000 സെപ്റ്റംബറിൽ തന്റെ പതിമൂന്നാം വയസിൽ ബാഴ്‌സയിലെത്തിയ ശേഷം മറ്റൊരു ക്ലബിന് വേണ്ടിയും മെസി പന്ത് തട്ടിയിട്ടില്ല.

ഈ സീസണൊടുവിൽ ബാഴ്സയുമായുള്ള കരാർ അവസാനിച്ച മെസി ഫ്രീ ഏജന്റായിരുന്നു. തുടർന്ന് മെസിക്കായി അഞ്ച് വർഷത്തേക്ക് നാലായിരം കോടി രൂപയുടെ കരാറാണ് ബാഴ്സ തയാറാക്കിയിരുന്നത്. എന്നാൽ സാമ്പത്തികകാര്യങ്ങളിലെ ലാ ലിഗ അധികൃതരുടെ കടുംപിടുത്തം മൂലം ഈ കരാർ സാധ്യമാകാതെ വരികയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP