Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഫോമാ ഹെല്പിങ് ഹാൻഡ്സിനു മുണ്ടക്കൽ ശേഖരന്റെ ഓണ സമ്മാനം

ഫോമാ ഹെല്പിങ് ഹാൻഡ്സിനു മുണ്ടക്കൽ ശേഖരന്റെ ഓണ സമ്മാനം

സലിം ആയിഷ

മുൻ കേന്ദ്ര മന്ത്രിയും, മലയാളം -തെലുങ്ക്-തമിഴ് ചലച്ചത്രങ്ങളിലൂടെ പ്രശസ്തനുമായ പ്രശസ്ത നടൻ നെപ്പോളിയൻ ദുരൈസാമി ഫോമാ ഹെല്പിങ് ഹാന്റിന് രണ്ടായിരം ഡോളർ സംഭാവന നൽകി.ഫോമയുടെ സൗത്ത് ഈസ്‌റ് മേഖലാ സമ്മേളനം ഉദ്ഘാടനം ചെയ്യവെയാണ് അദ്ദേഹം സംഭാവന നൽകിയത്. അദ്ദേഹം നൽകിയ തുക ശാലോം കാരുണ്യ ഭവനിലെ അന്തേവാസികളായ 225 വയോധികർക്കും, , ആയിരത്തി അറുന്നൂറോളം വരുന്ന പത്തനാപുരത്തെ ഗാന്ധിഭവനിലെ അനാഥരും അഗതികളുമായ അന്തെവാസികൾക്കു ഓണക്കോടിയും നൽകുന്നതിന് തുക വിനിയോഗിക്കും. കോവിഡ് മഹാമാരിയെ തുടർന്ന് വിറ്റഴിക്കാനാവാതെ കെട്ടിക്കിടക്കുന്ന കൈത്തറി ഉത്പന്നങ്ങൾ ഫോമാ ഏറ്റുവാങ്ങിയാണ് ഗാന്ധിഭവനിലെ അന്തേവാസികൾക്ക് ഓണക്കോടിയായി നൽകുന്നത്.

ഉത്ഘാടന ചടങ്ങിലും സമ്മേളനത്തിലും കേരള അസോസിയേഷൻ ഓഫ് നാഷ്വിൽ ( KAN), ഗ്രേറ്റർ മലയാളി അസോസിയേഷൻ ഓഫ് അറ്റ്‌ലാന്റ (GAMA ), അറ്റ്‌ലാന്റ മെട്രോ മലയാളി അസോസിയേഷൻ,(AMMA ), അഗസ്റ്റ മലയാളി അസോസിയേഷൻ ( AMA ),മലയാളി അസോസിയേഷൻ ഓഫ് സൗത്ത് കരോലിന (MASC ), എന്നീ മലയാളീ സംഘടനകളിലെ നൂറുകണക്കിന് അംഗങ്ങൾ പങ്കെടുത്തു. സമ്മേളനത്തിൽ ഫോമാ പ്രസിഡന്റ് അനിയൻ ജോർജ്ജ് പ്രശസ്ത സിനിമാ താരം ശ്രീ നെപ്പോളിയനിൽ നിന്ന് ചെക്ക് ഏറ്റുവാങ്ങി. ആർ.വി.പി, ബിജു ജോസഫ്, ദേശീയ സമിതി അംഗം പ്രകാശ് ജോസഫ്, ജെയിംസ് കല്ലറക്കാനിൽ, ഫോമാ വനിതാ വിഭാഗം പ്രതിനിധി ഷൈനി അബൂബക്കർ, ദേശീയ യുവജന വിഭാഗം പ്രതിനിധി മസൂദ് അൽ അൻസാർ, നാഷണൽ അഡൈ്വസറി കൗൺസിൽ സെക്രട്ടറി ബബ്ലൂ ചാക്കോ, ഫോമാ ലൈഫ് ചെയർമാൻ സാം ആന്റോ, ഫോമാ ഹെല്പിങ് ഹാന്റ്സ് റീജിയണൽ ചെയർമാൻ തോമസ് ഈപ്പൻ, എന്നിവർ ആശംസകൾ അർപ്പിച്ചു.

സമ്മേളനത്തിൽ കേരള അസോസിയേഷൻ ഓഫ് നാഷ്വിൽ ( KAN) പ്രസിഡന്റ് അശോകൻ വട്ടക്കാട്ടിൽ, ഗ്രേറ്റർ മലയാളി അസോസിയേഷൻ ഓഫ് അറ്റ്‌ലാന്റ (GAMA , പ്രസിഡന്റ് തോമസ് കെ.ഈപ്പൻ, അറ്റ്‌ലാന്റ മെട്രോ മലയാളി അസോസിയേഷൻ,(AMMA ) പ്രസിഡന്റ് ഡൊമിനിക് ചക്കോനാൽ, കൾച്ചറൽ കമ്മറ്റി വൈസ് ചെയർമാൻ ബിജു തുരുത്തുമാലിൽ, ഫോമാ പൊളിറ്റിക്ൾൽ ഫോറം സെക്രട്ടറി ഷിബു പിള്ള, ബിസിനസ് ഫോറം സൗത്ത് ഈസ്റ്റ് റീജിയൺ ചെയർമാൻ ഡോക്ടർ. ബിജോയ് ജോൺ എന്നിവർ ഫോമയുടെ കാരുണ്യ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുകയും ആശംസകളർപ്പിക്കുകയൂം ചെയ്തു.

സംഭാനകൾ നൽകാൻ ആഗ്രഹിക്കുന്നവർ താഴെകാണുന്ന ലിങ്ക് വഴി സംഭാവന നല്കാൻ അഭ്യർത്ഥിക്കുന്നു .

https://gofund.me/423d49b0

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP