Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ന്യൂസിലൻഡ് മുൻ ക്രിക്കറ്റ് താരം ക്രിസ് കെയ്ൻസ് അതീവ ഗുരുതരാവസ്ഥയിൽ; നിരവധി ശസ്ത്രക്രിയകൾക്ക് വിധേയനായി; വിദഗ്ധ ചികിത്സയ്ക്കായി സിഡ്‌നിയിലെ ആശുപത്രിയിലേക്ക് മാറ്റിയേക്കും

ന്യൂസിലൻഡ് മുൻ ക്രിക്കറ്റ് താരം ക്രിസ് കെയ്ൻസ് അതീവ ഗുരുതരാവസ്ഥയിൽ; നിരവധി ശസ്ത്രക്രിയകൾക്ക് വിധേയനായി; വിദഗ്ധ ചികിത്സയ്ക്കായി സിഡ്‌നിയിലെ ആശുപത്രിയിലേക്ക് മാറ്റിയേക്കും

സ്പോർട്സ് ഡെസ്ക്

കാൻബറ: ന്യൂസിലാൻഡ് മുൻ ക്രിക്കറ്റ് താരം ക്രിസ് കെയിൻസ് ഓസ്‌ട്രേലിയയിലെ ആശുപത്രിയിൽ ഗുരുതരാവസ്ഥയിലെന്ന് റിപ്പോർട്ട്. താരത്തിന്റെ ആരോഗ്യ നില അതീവ ഗുരുതരമാണെന്നാണ് വിവരം.

ഹൃദയധമനികൾപൊട്ടി രക്തസ്രാവം ഉണ്ടായതിനെത്തുടർന്ന് കഴിഞ്ഞ ആഴ്ച ഓസട്രേലിയയിലെ കാൻബറയിലുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ച കെയ്ൻസിനെ നിരവധി ശസ്ത്രക്രിയകൾക്ക് വിധേയനാക്കിയിരുന്നു. ഇപ്പോഴും ആരോഗ്യസ്ഥിതി അതീവ ഗുരുതരമായി തുടരുകയാണെന്നാണ് ന്യൂസ്ഹബ്ബ് റിപ്പോർട്ട് ചെയ്തു. കെയ്ൻസ് ചികിത്സയോട് പ്രതികരിക്കുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. കെയ്ൻസിനെ കൂടുതൽ വിദഗ്ദ ചികിത്സക്കായി സിഡ്‌നിയിലെ ആശുപത്രിയിലേക്ക് മാറ്റുമെന്നും റിപ്പോർട്ടുണ്ട്.

ഏകദിന ക്രിക്കറ്റിലെ എക്കാലത്തേയും മികച്ച ആൾറൗണ്ടർമാരിലൊരാളായി എണ്ണപ്പെടുന്ന കെയിൻസ് 215 ഏകദിനങ്ങളിലും 62 ടെസ്റ്റുകളിലും ന്യൂസിലാൻഡിനായി കളത്തിലിറങ്ങിയിട്ടുണ്ട്. ടെസ്റ്റിൽ 33 റൺസ് ശരാശരിയിൽ 3320 റൺസും 218 വിക്കറ്റുും സ്വന്തമാക്കി. രണ്ട് ടി20 മത്സരങ്ങളിലും കളിച്ച 51കാരനായ കെയ്ൻസ് 2006ലാണ് സജീവ ക്രിക്കറ്റിൽ നിന്ന് വിരമിച്ചത്.

ഏകദിനത്തിൽ 4950 റൺസും 201 വിക്കറ്റും കെയ്ൻസിന്റെ പേരിലുണ്ട്. ന്യൂസിലൻഡ് ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ഓൾ റൗണ്ടറായി കണക്കാക്കപ്പെടുന്ന കെയ്ൻസ് ഇന്ത്യക്കെതിരെ എല്ലായ്‌പ്പോഴും മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. 2000ൽ കെയ്ൻസിനെ വിസ്ഡൻ ക്രിക്കറ്റർ ഓഫ് ദ് ഇയറായി തെരഞ്ഞെടുത്തിരുന്നു.

2006ലാണ് കെയിൻസ് വിരമിച്ചത്. തുടർന്ന് ഇന്ത്യൻ ക്രിക്കറ്റ് ലീഗിൽ കളിച്ച കെയിൻസ് വാതുവെപ്പ് വിവാദത്തിൽ അകപ്പെട്ടിരുന്നു. സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടുകൾ നേരിട്ട കെയിൻസ് ബസ് ക്ലീനിങ് ജോലിചെയ്യുന്ന വാർത്തകൾ ചിത്രങ്ങൾ സഹിതം പുറത്ത് വന്നിരുന്നു.

ന്യൂസിലൻഡ് ക്രിക്കറ്റിലെ സൂപ്പർ താരമായിരുന്ന കെയ്ൻസ് ക്രിക്കറ്റിൽ നിന്ന് വിരമിച്ചശേഷം രത്‌നവ്യാപാരം നടത്തി സാമ്പത്തികമായി തകർന്നിരുന്നു. പിന്നീട് കുടുംബം നോക്കാനായി ഓക്ലൻഡ് കൗൺസിലിനുവേണ്ടി മണിക്കൂറിന് 17 ഡോളർ പ്രതിഫലത്തിൽ ട്രക്കോടിച്ചും ബസ് ഷെൽട്ടർ കഴുകിയുമെല്ലാം ജോലി ചെയ്യുന്ന കെയ്ൻസിന്റെ ജീവിതം വലിയ വാർത്തയായിരുന്നു. ഒത്തുകളി വിവാദവുമായി ബന്ധപ്പെട്ടും കെയ്ൻസിന്റെ വലിച്ചിഴക്കപ്പെട്ടിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP