Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കോവിഡ് തുടങ്ങിയിട്ടേയുള്ളൂ; മനുഷ്യകുലം കണ്ടിട്ടുള്ളതിൽ ഏറ്റവും ഭയാനകമായ വൈറസ്സാണ് ഇന്ത്യൻ ഡെൽറ്റ വകഭേദം; വസൂരിയുടെ പത്തിമടക്കിയ വൈറോളജിസ്റ്റ് പറയുന്നതിങ്ങനെ

കോവിഡ് തുടങ്ങിയിട്ടേയുള്ളൂ; മനുഷ്യകുലം കണ്ടിട്ടുള്ളതിൽ ഏറ്റവും ഭയാനകമായ വൈറസ്സാണ് ഇന്ത്യൻ ഡെൽറ്റ വകഭേദം; വസൂരിയുടെ പത്തിമടക്കിയ വൈറോളജിസ്റ്റ് പറയുന്നതിങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

സൂരിക്കെതിരെ യുദ്ധം നടത്തി അതിനെ പിടിച്ചുകെട്ടിയ കഥ മനുഷ്യ ചരിത്രത്തിന്റെ ഭാഗമാണ്. ലോകാരോഗ്യ സംഘടനയുടെ വസൂരി യുദ്ധത്തിന്റെ ഭാഗമായിരുന്ന പ്രശസ്ത എപിഡെർമോളജിസ്റ്റ് ഡോക്ടർ ലാറി ബ്രില്ലിയന്റ് പറയുന്നത് കോവിഡ് ഭൂമുഖം വിട്ട് യാത്ര പറയാറായിട്ടില്ല എന്നാണ്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ കോവിഡ് ആരംഭിച്ചിട്ടേയുള്ളു. ലോകമാകമാനം വെറും 15 ശതമാനം പേർക്ക് മാത്രമാണ് ഇതുവരെ കോവിഡ് വാക്സിന്റെ ആദ്യ ഡോസെങ്കിലും നൽകിക്കഴിഞ്ഞിട്ടുള്ളത്. എല്ലാ രാജ്യങ്ങളിലും ആവശ്യത്തിന് വാക്സിനുകൾ എത്തുന്നതുവരെ കോവിഡിന്റെ അന്ത്യത്തെ കുറിച്ച് ചിന്തിക്കുക പോലും വേണ്ടെന്നാണ് അദ്ദേഹം പറയുന്നത്.

തന്റെ ഔദ്യോഗിക ജീവിതത്തിനിടയിൽ ഇതുവരെ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും അപകടകാരിയായ വൈറസ് ഇന്ത്യയിൽ നിന്നും എത്തിയ കൊറോണയുടെ ഡെൽറ്റ വകഭേദമാണെന്നും അദ്ദേഹം പറയുന്നു. മഹാവ്യാധി അവസാനിക്കാറായി എന്നതിനേക്കാൾ അതിന്റെ ആരംഭ ദശയിലാണ് നമ്മൾ എന്നു പറയുന്നതാവും കൂടുതൽ ശരിയെന്ന് അദ്ദേഹം പറയുന്നു. ഡെൽറ്റ വകഭേദം മാത്രമല്ല അതിനു കാരണമെന്നും ലോകത്തെ മുഴുവൻ രാജ്യങ്ങളിലേയും മുഴുവൻ ജനങ്ങളേയും വാക്സിനേറ്റ് ചെയ്യുന്നതുവരെ ഇനിയും പുതിയ വകഭേദങ്ങൾ ഉടലെടുക്കാനുള്ള സാധ്യതയുള്ളതാണ് രോഗം ഉടനെയൊന്നും അവസാനിക്കാതിരിക്കാനുള്ള കാരണമെന്നും അദ്ദേഹം പറയുന്നു.

2020 സെപ്റ്റംബറിൽ മഹാരാഷ്ട്രയിൽ ഇരട്ട ജനിതകവ്യതിയാനം സംഭവിച്ച പുതിയ കൊറോണ വകഭേദത്തെ കണ്ടെത്തിയതുമുതൽ അതിനെ പിടിച്ചുകെട്ടാൻ ലോകം മുഴുവൻ പരിശ്രമിക്കുകയാണ്. എൽ 452 ആർ, ഇ 484ക്യു എന്നീ രണ്ട് ജനിതകമാറ്റങ്ങളാണ് ഈ ഇനത്തിന് സംഭവിച്ചിട്ടുള്ളത്. മനുഷ്യശരീരത്തിൽ പ്രവേശിക്കുവാനും മനുഷ്യകോശങ്ങളിൽ പടരാനും സഹായിക്കുന്ന ഭാഗങ്ങളിലാണ് ഈ രണ്ട് മാറ്റങ്ങളും സംഭവിച്ചിരിക്കുന്നതും. ഡെൽറ്റ വകഭേദവും അതിന്റെ മറ്റു പതിപ്പുകളുമാണ് നിലവിൽ അമേരിക്കയിലെ രോഗബാധിതരിൽ 90 ശതമാനം പേരിലും കാണപ്പെടുന്നത്.

മനുഷ്യ ശരീരത്തിൽ പ്രവേശിച്ച്, പ്രവർത്തനം ആരംഭിക്കുന്നതുവരെയുള്ള വൈറസിന്റെ കാലഘട്ടത്തെയാണ് ഇൻകുബേഷൻ പിരീഡ് എന്നു പറയുന്നത്. മൂന്നര ദിവസത്തെ ഇൻകുബേഷൻ പിരീഡുള്ള മറ്റൊരു വൈറസിനെ കണ്ടിട്ടില്ല എന്നു പറഞ്ഞ അദ്ദേഹം മനുഷ്യശരീരത്തിനുള്ളിൽ ഇതിന്റെ വളർച്ച ക്രമാതീതമാണെന്നും പറയുന്നു. എന്നിരുന്നാലും അമേരിക്കയിൽ അംഗീകാരം ലഭിച്ച ഫൈസർ, ജോൺസൺ, മൊഡേണ എന്നീ മൂന്ന് വാക്സിനുകൾക്കും ഡെൽറ്റ വകഭേദത്തെ ഒരു പരിധിവരെ നിയന്ത്രിക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

ഡെൽറ്റ വകഭേദം അതിവേഗം പടർന്നു പിടിക്കുന്ന ഇനമാണ്. അതുകൊണ്ടു തന്നെ പരമവധി പേരെ ബാധിച്ചശേഷം ആക്രമിക്കാൻ മനുഷ്യരില്ലാതെ വ്യാപനതോത് താഴേക്ക് വരും. ജൂലായ് 21 ന് പ്രതിദിന രോഗബാധിതരുടെ എണ്ണം 47,000 ആയിട്ട് ഇപ്പോളോ 27,000 ൽ എത്തി നിൽക്കുന്ന ബ്രിട്ടന്റെ കാര്യവും പ്രതിദിനം 3,91,000 രോഗികളെ വരെ ഉണ്ടായിട്ട് ഇപ്പോൾ 40,000 ൽ നിൽക്കുന്ന ഇന്ത്യയുടെർ കാര്യവും ഇതിന് തെളിവാണ്. അതായത്, ഡെൽറ്റാ വകഭേദത്തിന്റെവ്യാപനവും കീഴടങ്ങലും ഇംഗ്ലീഷ് അക്ഷരമായ വി തിരിച്ചിട്ടതുപോലെയായിരിക്കും. പെട്ടെന്ന് ഉയരുകയും അതുപോലെ താഴുകയും ചെയ്യും. അദ്ദേഹം വിശദീകരിക്കുന്നു.

അതായത്, രണ്ടു വർഷം കൊണ്ട് നടക്കേണ്ട വ്യാപനം ഡെൽറ്റയുടെ കാര്യത്തിൽ ആറുമാസം കൊണ്ട് നടക്കുമെന്നർത്ഥം. എന്നാൽ, അതോടെ ഈ ദുരിതം അവസാനിക്കും എന്ന് ആരും കരുതേണ്ടെന്ന് പറയുന്ന അദ്ദേഹം വൈറസുകൾക്ക് പേരിടാൻ ഗ്രീക്ക് അക്ഷരമാലയിൽ ഇനിയും അക്ഷരങ്ങൾ ഒരുപാട് അവശേഷിച്ചിട്ടുണ്ടെന്നും ഓർമ്മിപ്പിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP