Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സഭ തന്നെ ഏകോപിപ്പിക്കുന്നത് താനാണ് എന്ന പതിവ് ശരീര ഭാഷയുമായി ഷംസീർ നീങ്ങുന്നതിനിടെ സ്പീക്കർ ഗർജിച്ചു; 'ഷംസീർ മാസ്‌ക് തീരെ ഉപേക്ഷിച്ചതായാണു കാണുന്നത്'; ഇതും 'ആംബൂഷും' തമ്മിൽ എന്തു ബന്ധം? സഭയിൽ സംഭവിച്ചതും പതിയിരുന്നുള്ള ആക്രമണമോ?

സഭ തന്നെ ഏകോപിപ്പിക്കുന്നത് താനാണ് എന്ന പതിവ് ശരീര ഭാഷയുമായി ഷംസീർ നീങ്ങുന്നതിനിടെ സ്പീക്കർ ഗർജിച്ചു; 'ഷംസീർ മാസ്‌ക് തീരെ ഉപേക്ഷിച്ചതായാണു കാണുന്നത്'; ഇതും 'ആംബൂഷും' തമ്മിൽ എന്തു ബന്ധം? സഭയിൽ സംഭവിച്ചതും പതിയിരുന്നുള്ള ആക്രമണമോ?

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കണ്ണൂരിൽ നിന്നുള്ള കരുത്തനായ നേതാവാണ് എഎൻ ഷംസീർ. തലശ്ശേരിയിൽ നിന്ന് രണ്ടു തവണ ജയിച്ച സിപിഎം യുവതുർക്കി. ഷംസീർ ഇത്തവണ മ്ര്രന്തിയാകുമെന്ന് ഏവരും കരുതി. എന്നാൽ മുഹമ്മദ് റിയാസ് മന്ത്രിയായപ്പോൾ ഷംസീറിന് സ്ഥാനം കിട്ടിയില്ല. ഇതിന് പിന്നാലെ പല ഘട്ടത്തിലും നിയമസഭയിൽ സർക്കാരിനെതിരെ പരോക്ഷ വിമർശനങ്ങൾ ഷംസീർ നടത്തി.

കെബി ഗണേശ് കുമാർ കിഫ്ബിയിൽ ആക്രമണം നടത്തിയപ്പോഴും ഷംസീർ ഏറ്റു പിടിച്ചു. പ്രതിപക്ഷ അംഗത്തിന്റെ ശൈലിയിലേക്ക് ഷംസീർ മാറുന്നുവോ എന്ന സംശയം സിപിഎമ്മിനുണ്ട്. ഇതിന്റെ പ്രതിഫലനമാണ് ഇന്നലെ നിയമസഭയിൽ കണ്ടതെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. ഷംസീറിനെ തിരുത്താൻ മാസ്‌കിലൂടെ സ്പീക്കർ എംബി രാജേഷ് ഇടപെടുന്നു. തീർത്തും അപ്രതീക്ഷിതമായിരുന്നു ഈ ഇടപെടൽ.

ഇതിനൊപ്പം ചില കൊട്ടുകളും ഷംസീറിന് കൊടുക്കാൻ സിപിഎം തീരുമാനിച്ചിട്ടുണ്ട്. നിയമസഭാ പ്രവർത്തനങ്ങളുടെ ഭാഗമായി ദിവസവും ഓരോ ഇംഗ്ലിഷ് വാക്കും അതിന്റെ മലയാള പരിഭാഷയും സഭാ സമുച്ചയത്തിലും വെബ്‌സൈറ്റിലും പ്രസിദ്ധപ്പെടുത്തി പരിചയപ്പെടുത്താറുണ്ട്..'ആംബുഷ്' ആയിരുന്ന ഇന്നലത്തെ ആ വാക്ക്. പരിഭാഷ ഇങ്ങനെ: പതിയിരുന്ന് ആക്രമിക്കുക'. ഈ വാക്ക് ഇന്നലെ എത്തിയതിന് പിന്നിലും ഷംസീർ ഇഫക്ട് ഉണ്ടെന്നാണ് മനോരമയുടെ കണ്ടെത്തൽ.

മറ്റാരുടേതുമല്ല, സഭാധ്യക്ഷന്റെ തന്നെ പതിയിരുന്നുള്ള ആക്രമണം നേരിടേണ്ടി വന്നത് സിപിഎമ്മിലെ എ.എൻ.ഷംസീറിനാണ്. സഭ തന്നെ ഏകോപിപ്പിക്കുന്നത് താനാണ് എന്ന പതിവ് ശരീര ഭാഷയുമായി അദ്ദേഹം നീങ്ങുന്നതിനിടെ സ്പീക്കർ ഗർജിച്ചു. 'ഷംസീർ മാസ്‌ക് തീരെ ഉപേക്ഷിച്ചതായാണു കാണുന്നത്'-മനോരമ പറയുന്നു. ഏതായാലും സിപിഎമ്മിലെ യുവ നേതാവിനെ കടന്നാക്രമിക്കുകയായിരുന്നു സ്പീക്കർ ഇന്നലെ ചെയ്തത്. വ്യക്തമായ പദ്ധതിയൊരുക്കിയുള്ള ആക്രമണമായിരുന്നു ഇതെന്നാണ് ഉയരുന്ന വാദം,

മാസ്‌ക് നേരെ ചൊവ്വേ ധരിക്കാത്തതിന്റെ പേരിലുള്ള മുന്നറിയിപ്പുകൾ അവഗണിച്ചതിന്റെ രോഷം സ്പീക്കർ മറച്ചുവച്ചില്ല. ലീഗിലെ കുറുക്കോളി മൊയ്തീൻ അടക്കം പലരും താടിയിലാണു മാസ്‌ക് ഫിറ്റ് ചെയ്തതെന്നും അദ്ദേഹം കണ്ടെത്തി. തെറ്റായ സന്ദേശമാണ് ഇതു നൽകുന്നത്. ലോകം ഇതു കാണുന്നുണ്ട്.

നിയമ ലംഘനത്തിന് പിഴ ഈടാക്കാനുള്ള നിയമം തന്നെ നിർമ്മിക്കുന്നവർ സഭയിൽ പുല്ലുവില കൽപ്പിച്ചാലോ എന്ന മുഖമടച്ചുള്ള അടി ഈ 'ആംബുഷ്' വഴി സ്പീക്കർ കൃത്യമായി നൽകി-മനോരമ ഇങ്ങനെ കുറിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP