Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

തൃക്കണ്ടിയൂരിൽ വെള്ളം കോരുന്നതിനിടെ കിണർ പൊടുന്നനെ താഴ്ന്നു; വിദ്യാർത്ഥിനി അത്ഭുതകരമായി രക്ഷപ്പെട്ടു

തൃക്കണ്ടിയൂരിൽ വെള്ളം കോരുന്നതിനിടെ കിണർ പൊടുന്നനെ താഴ്ന്നു; വിദ്യാർത്ഥിനി അത്ഭുതകരമായി രക്ഷപ്പെട്ടു

മറുനാടൻ മലയാളി ബ്യൂറോ

മലപ്പുറം: തൃക്കണ്ടിയൂരിൽ വീട്ടുമുറ്റത്തെ കിണറിൽ നിന്നും വെള്ളം കോരുന്നതിനിടെ പൊടുന്നനെ ഇടിഞ്ഞ് താഴ്ന്നു. വെള്ളം കോരിക്കൊണ്ടിരിക്കുകയായിരുന്ന വിദ്യാർത്ഥിനി അത്ഭുതകരമായി രക്ഷപ്പെട്ടു. തൃക്കണ്ടിയൂർ പൊറ്റത്തപ്പടി പൊക്കാട്ട് പറമ്പിൽ രാധാകൃഷ്ണന്റെ വീട്ടുവളപ്പിലെ കിണറാണ് ഇടിഞ്ഞ് താഴ്ന്നത്.

കിണറിന്റെ സമീപത്ത് സിമന്റ് തേക്കുന്നതിനിടെ ചെറിയ ശബ്ദത്തോടെ കിണർ ഇടിഞ്ഞ് താഴുകയായിരുന്നു. മൂന്ന് റിങ് താഴ്ചയിലാണ് കിണർ ഇടിഞ്ഞത്. പിതാവിന് വെള്ളം നൽകാൻ കിണറ്റിൽ നിന്നും വെള്ളം കോരുകയായിരുന്ന അഖില മുറ്റത്തേക്ക് മാറിയതിനാലാണ് അപകടം ഒഴിവായത്.

വീടിനോട് ചേർന്നാണ് കിണർ എന്നതിനാൽ കിണർ മണ്ണിട്ട് നികത്താനാണ് തീരുമാനം. വിവരമറിഞ്ഞ് നഗരസഭാ സ്ഥിരം സമിതി അധ്യക്ഷൻ അഡ്വ. എസ് ഗിരീഷ് സ്ഥലത്തെത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP