Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

'പറക്കും തളിക' പോലെ വണ്ടി മോദിഫിക്കേഷൻ ചെയ്ത് നിയമം ലംഘിക്കുന്നവരെ പിഴയിടുന്നത് എംവിഡിമാരുടെ ജോലി; ഇ ബുള്ളിന് എതിരായ നടപടിയെ പിന്തുണച്ച് റെഡ് ആർമി; സഹോദരങ്ങളെ വേട്ടയാടുന്നത് ക്രൂരതയെന്ന് ബിന്ദു കൃഷ്ണ; ഇ ബുള്ളുകാർക്ക് സൈബർ ലോകത്തിന്റെ പിന്തുണയും വിമർശനവും

'പറക്കും തളിക' പോലെ വണ്ടി മോദിഫിക്കേഷൻ ചെയ്ത് നിയമം ലംഘിക്കുന്നവരെ പിഴയിടുന്നത് എംവിഡിമാരുടെ ജോലി; ഇ ബുള്ളിന് എതിരായ നടപടിയെ പിന്തുണച്ച് റെഡ് ആർമി; സഹോദരങ്ങളെ വേട്ടയാടുന്നത് ക്രൂരതയെന്ന് ബിന്ദു കൃഷ്ണ; ഇ ബുള്ളുകാർക്ക് സൈബർ ലോകത്തിന്റെ പിന്തുണയും വിമർശനവും

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ഇ ബുൾ ജെറ്റ് കസ്റ്റഡിയിൽ എടുത്ത നടപടിയിൽ മോട്ടോർ വാഹന വകുപ്പിനെതിരെ പ്രതിഷേധം ഇരമ്പുകയാണ്. മോട്ടോർ വാഹന വകുപ്പ് കാരവാൻ വിട്ടു നൽകണമെന്ന ആവശ്യപ്പെട്ട് ജസ്റ്റിസ് ഫോർ ബുൾ ജെറ്റ് എന്നു പന്നുള്ള ഹാഷ്ടാഗ് കാമ്പയിനുകളാ് തകർക്കുന്നത്. ഇതിനിടെ മോട്ടോർവാഹന വകുപ്പിനെ ഈ വിഷയത്തിൽ പ്രതിരോധിച്ചുകൊണ്ട് സൈബർ ലോകവും രംഗത്തുവന്നു. മുമ്പ് പി ജെ ആർമിയെന്ന പേരിൽ അറിയപ്പെട്ട് ഇപ്പോൾ പേരു മാറ്റിയ റെഡ് ആർമ്മിയാണ് വാഹന ഉടമകളെ എതിർത്തു കൊണ്ട് രംഗത്തുവന്നത്. അതേസമയം ബിന്ദു കൃഷ്ണയെ പോലുള്ളവരും ഇ ബുൾ സഹോദരങ്ങളെ പിന്തുണച്ച് രംഗത്തുവന്നിട്ടുണ്ട്.

റെഡ് ആർമിയുടെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ:

പൊലീസും മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്‌മെന്റും പൊതു അഭിപ്രായം രൂപീകരിപ്പിക്കുന്നവന്മാരുടെ അഭിപ്രായം കേട്ടാണ് പ്രവർത്തിക്കേണ്ടതെങ്കിൽ അവര് വീട്ടിലോ ഓഫീസിലോ ഇരിക്കുന്നതാണ് നല്ലത് 'പറക്കും തളിക' പോലെ വണ്ടി മോദിഫിക്കേഷൻ ചെയ്ത് നിയമം ലംഘിക്കുന്നവരെ പിഴയുടുന്നത് MVD യുടെ ജോലിയാണ് അതിനാണ് സർക്കാർ അവർക്ക് ശമ്പളം നൽകുന്നതും സോഷ്യൽ മീഡിയ ഫാൻ ബെയ്‌സും കൊണ്ട് നിയമം ലംഘിച്ചു വെല്ലുവിളിക്കുന്നവരെ ഒക്കെ നിലക്ക് തന്നെ നിർത്തണം...

ഇതെന്താണ് ഇത് വണ്ടിയോ? ലൈറ്റ് ആൻഡ് സൗണ്ട് ഗാനമേളക്ക് കെട്ടിയ സ്റ്റേജോ? മുന്നിലൊരു പ്രസ്സ് ബോർഡും? ആരാണ് ഇവർക്ക് അഫിലിയേഷൻ നൽകിയത്? ഇതിനൊക്കെ നടപടി എടുത്തില്ലെങ്കിൽ മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ടമെന്റ് പിരിച്ചു വിടുന്നതാണ് നല്ലത്.......

ബിന്ദു കൃഷ്ണയുടെ ഫേസ്‌ബുക്ക് പോസ്റ്റ്:

വാഹന വകുപ്പിന്റെ വേട്ട അവസാനിക്കുന്നില്ല... വ്‌ലോഗ്ഗർമാരായ അനുജന്മാർ എബിനെയും ലിബിനെയും അറസ്റ്റ് ചെയ്ത് വേട്ടയാടുന്നത് ക്രൂരതയാണ്. നിയമ ലംഘനം നടത്തിയിട്ടുണ്ടെങ്കിൽ പിഴ ചുമത്തുകയാണ് ചെയ്യേണ്ടത്. ജീവിതം മുന്നോട്ട് നയിക്കാൻ ചെറുപ്പക്കാർ പുതിയ ജീവിതമാർഗ്ഗങ്ങൾ സ്വയം കണ്ടെത്തുകയാണ്. അവർ ആരെയും ഉപദ്രവിക്കാൻ വരുന്നില്ല, ആരെയും കൊള്ളയടിക്കാൻ വരുന്നില്ല, ഒരു തട്ടിപ്പിനും നേതൃത്വം നൽകുന്നില്ല.

സ്വകാര്യ വാഹനത്തിൽ മോദിഫിക്കേഷൻ ചെയ്തിട്ടുണ്ടെങ്കിൽ ആദ്യം നോട്ടീസ് നൽകണം. അതിന് ശേഷമാണ് നടപടികൾ സ്വീകരിക്കേണ്ടത്. വ്‌ലോഗ്ഗർമാർക്ക് ഇന്ന് സെലിബ്രിറ്റികളെപോലെ ആരാധകരുണ്ട്. അവരെ അറസ്റ്റ് ചെയ്താൽ സ്വാഭാവികമായും അവിടെ ജനക്കൂട്ടം ഉണ്ടാകും. അത് മനസ്സിലാക്കി പെരുമാറാൻ പൊലീസിന് കഴിയാതെ പോയി.

ഞാൻ മനസ്സിലാക്കിയത് വച്ച് ലോക രാജ്യങ്ങൾ സന്ദർശിക്കുന്നതിന് വേണ്ടിയാണ് ഇ ബുൾ ജെറ്റ് അവരുടെ വാഹനം പുതിയ രീതിയിൽ ഇറക്കിയിരിക്കുന്നത്. മുൻപും അവർ വാഹനം മോദിഫിക്കേഷൻ ചെയ്തിരുന്നു. അപ്പോഴെല്ലാം അനുമതി വാങ്ങിയിരുന്നു എന്നാണ് അറിയുന്നത്. ഇത്തവണ വാഹനത്തിന്റെ പണികൾ പൂർത്തീകരിച്ച് ഇറക്കിയിട്ട് ദിവസങ്ങളേ ആയിട്ടുള്ളൂ. വാഹനം വീട്ടിൽ നിന്നാണ് കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്.

അവർക്ക് അനുമതി വാങ്ങാനുള്ള സാവകാശം പോലും നൽകാതെ ഇത്ര തിടുക്കത്തിൽ അറസ്റ്റ് നാടകം നടത്തിയതിന്റെ പിന്നിലെ കാരണം പൊലീസ് തന്നെ വ്യക്തമാക്കണം. ചെറുപ്പക്കാരുടെ സ്വപ്നങ്ങൾ തകർക്കുന്നവരായി മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്‌മെന്റും പൊലീസും മാറരുത്. എബിനെയും ലിബിനെയും അവരുടെ വാഹനത്തെയും വിട്ടുനൽകാൻ പൊലീസും വാഹന വകുപ്പും തയ്യാറാകണം.

ഉദ്യോഗസ്ഥർക്കെതിരെയും അസഭ്യം വിളി

അതോസമയം കണ്ണൂർ ആർടിഒ നടപടി സ്വീകരിച്ചതിന് പിന്നാലെ സോഷ്യൽമീഡിയയിൽ കലാപ ആഹ്വാനങ്ങളുമായി ഒരു വിഭാഗം യുട്ഊബർമാരും രംഗത്തുവന്നു. 'നിരവധി ആരാധകരുള്ള ഞങ്ങളോട് കളിക്കേണ്ട, കേരളം കത്തും', 'ഇന്ന് ജെറ്റ് സഹോദരന്മാരെ പിടിച്ചു, നാളെ നമ്മളെയും അവർ കുടുക്കും', 'ആ ഉദ്യോഗസ്ഥനെ പൂട്ടണം, അവനൊന്നും പുറത്തിറങ്ങാൻ പാടില്ല' തുടങ്ങിയ പരാമർശങ്ങളാണ് ചില യുട്ഊബർമാർ നടത്തിയിരിക്കുന്നത്.

ആർടിഒ ഉദ്യോഗസ്ഥൻ പറഞ്ഞത്:

''അവരുടെ ടാക്സ് അടവ് കൃത്യമായിരുന്നില്ല. നിയമവിരുദ്ധ ആൾട്ടറേഷനാണ് വാഹനത്തിൽ നടത്തിയിരിക്കുന്നത്. ഇത് പോലൊരു വാഹനം റോഡിൽ ഇറങ്ങിയാൽ മറ്റുള്ളവർക്കും അപകടമാണ്. അവരുടെ വാഹനം പിടിച്ചെടുത്തിട്ടില്ല. അവർ ഇവിടെ കൊണ്ടിട്ടതാണ്. മനപ്പൂർവ്വം സംഘർഷമുണ്ടാക്കാനാണ് അവർ ശ്രമിച്ചത്. ഓഫീസിൽ കയറി ഉദ്യോഗസ്ഥരുടെ ജോലി തടസപ്പെടുത്തിയ സാഹചര്യവുമുണ്ടായി. എഴുതിയ ചെക്ക് റിപ്പോർട്ട് അന്തിമമല്ല. അവർക്ക് വേണമെങ്കിൽ കോടതിയിൽ പോകാം. ഇവിടെ വന്ന് പ്രശ്നങ്ങൾ ഉണ്ടാക്കുന്നത് നിയമം അറിയാത്തതുകൊണ്ടാണ്.

കടുത്ത നിയമലംഘനമാണ് ഇവർ നടത്തിയത്. നിയമം അനുസരിക്കുക എന്നത് പൗരന്റെ കടമയാണ്. ഇവിടെ നടന്നത് അവരുടെ നാടകമാണ്. തെറ്റായ സന്ദേശമാണ് ഇവർ ജനങ്ങൾക്ക് നൽകുന്നത്. ആർക്കും എന്തും ചെയ്യാമെന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ പോകാൻ അനുവദിക്കില്ല. നിയമം അനുസരിച്ചാണ് വാഹനം ഓടിക്കേണ്ടത്. ഇത് പോലെ പ്രശ്നങ്ങളുണ്ടാക്കി രക്ഷപ്പെടാമെന്നും ഇത്തരം വാഹനം റോഡിൽ ഇറക്കാമെന്ന തെറ്റായ സന്ദേശമാണ് ഇവർ നൽകുന്നത്. നിയമപ്രകാരം മാത്രമാണ് മോട്ടോർ വാഹനവകുപ്പ് നടപടി സ്വീകരിച്ചത്. ഇത്രയും ആൾക്കാരെ വിളിച്ച് കൂട്ടി കോവിഡ് പ്രോട്ടോക്കോൾ പാലിക്കാതെ ഓഫീസിന്റെ പ്രവർത്തനം മൊത്തം അവർ തടസപ്പെടുത്തി. ഇത് അംഗീകരിക്കാൻ സാധിക്കില്ല.''

ഇന്നാണ് എബിൻ, ലിബിൻ എന്നിവരെ കണ്ണൂർ കളക്ടറേറ്റിലെ ആർടിഒ ഓഫീസിൽ സംഘർഷമുണ്ടാക്കിയെന്ന പരാതിയിൽ പൊലീസ് കസ്റ്റഡിയിലെടുത്തത്. അൾട്ടറേഷനുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഇവരുടെ വാഹനം ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തിരുന്നു. ഇക്കാര്യത്തിലെ തുടർനടപടികൾക്കായി ഇവരോട് ഇന്ന് രാവിലെ ഓഫീസിൽ ഹാജരാവാൻ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ഇരുവരും വീഡിയോയിലൂടെ പുറത്തുവിട്ടിരുന്നു. തുടർന്ന് ഇവരുടെ ആരാധകരായ നിരവധി ചെറുപ്പക്കാരും ആർടിഒ ഓഫീസിലേക്ക് എത്തി. ഇതിന് പിന്നാലെയാണ് ആർടി ഓഫീസിൽ സംഘർഷമുണ്ടായത്. തുടർന്ന് കണ്ണൂർ ടൗൺ പൊലീസ് സ്ഥലത്ത് എത്തുകയും ഇരുവരേയും കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. ആർടിഒയുടെ പരാതിയുടെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP