Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇത് കോവിഡ് പ്രതിരോധത്തിന്റെ യുപി മാതൃക; 75 ജില്ലകളിൽ 50 ലും 24 മണിക്കൂറിനിടെ ഒരുകേസ് പോലുമില്ല; ജനങ്ങൾ ജാഗ്രത വിടരുതെന്നും സർക്കാർ

ഇത് കോവിഡ് പ്രതിരോധത്തിന്റെ യുപി മാതൃക; 75 ജില്ലകളിൽ 50 ലും 24 മണിക്കൂറിനിടെ ഒരുകേസ് പോലുമില്ല;  ജനങ്ങൾ ജാഗ്രത വിടരുതെന്നും സർക്കാർ

മറുനാടൻ മലയാളി ബ്യൂറോ

ലക്‌നൗ: ഉത്തർപ്രദേശിൽ ആകെയുള്ള 75 ജില്ലകളിൽ അൻപതിലും 24 മണിക്കൂറിനിടെ ഒരു കോവിഡ് കേസ് പോലും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് യുപി സർക്കാർ. സംസ്ഥാനത്ത് പത്ത് ജില്ലകളിൽ നിലവിലെ സജീവ കേസുകൾ പൂജ്യമാണെന്നും യുപി അഡീഷണൽ ചീഫ് സെക്രട്ടറി നവനീത് സെഘാൾ അറിയിച്ചു.

അതേസമയം ജനങ്ങൾ ജാഗ്രത കൈവിടരുതെന്നും കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രതാപ്ഗഢ്, അലീഗഢ്, ഫിറോസാബാദ്, അമേഠി, ചിത്രകൂട്ട്, ഇഥ, ഫിറോസാബാദ്, ഹത്രാസ്, മിർസാപുർ, പിലിഭിത് തുടങ്ങിയ ജില്ലകളിലാണ് സജീവ കേസുകളൊന്നും ഇല്ലാത്തത്.

രാജ്യത്ത് കൂടുതൽ ജനസംഖ്യയുള്ള സംസ്ഥാനങ്ങളിലൊന്നായ ഉത്തർപ്രദേശിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ ആകെ 58 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് 593 സജീവ കേസുകൾ മാത്രമാണുള്ളതെന്നും സർക്കാർ അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP