Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബലിതർപ്പണത്തിന് വീടിന് സമീപത്തെ ക്ഷേത്രത്തിൽ പോയ കുടുംബത്തിന് പിഴ; അമ്മയ്ക്കും മകനും ചുമത്തിയത് 2000 രൂപ; ശ്രീകാര്യം പൊലീസ് നൽകിയത് 500 രൂപയുടെ രസീത്; എഴുതിയതിലെ പിഴവെന്ന് വിശദീകരണം

ബലിതർപ്പണത്തിന് വീടിന് സമീപത്തെ ക്ഷേത്രത്തിൽ പോയ കുടുംബത്തിന് പിഴ; അമ്മയ്ക്കും മകനും ചുമത്തിയത് 2000 രൂപ; ശ്രീകാര്യം പൊലീസ് നൽകിയത് 500 രൂപയുടെ രസീത്; എഴുതിയതിലെ പിഴവെന്ന് വിശദീകരണം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ബലിതർപ്പണത്തിനായി വീടിന് സമീപമുള്ള ക്ഷേത്രത്തിലേക്ക് പോയ അമ്മയ്ക്കും മകനും പിഴ ചുമത്തി പൊലീസ്. പ്ലസ്ടു വിദ്യാർത്ഥിയായ വെഞ്ചാവോട് സ്വദേശി നവീനിൽനിന്നാണ് പിഴ ഈടാക്കിയത്. ശ്രീകാര്യം വെൺചാവോടുള്ള വീട്ടിൽനിന്ന് രണ്ടു കിലോമീറ്റർ അകലെയുള്ള ക്ഷേത്രത്തിൽ അമ്മയ്‌ക്കൊപ്പം ബലിയിടാൻ പോയപ്പോഴാണ് പൊലീസ് തടഞ്ഞു നിർത്തിയത്.

ബലിതർപ്പണം വീട്ടിൽ നടത്തണമെന്നാണ് നിർദേശമെന്നും അതിനാൽ പുറത്തിറങ്ങിയത് തെറ്റെന്നുമായിരുന്നു പൊലീസിന്റെ നിലപാട്. എങ്കിൽ തിരികെ പൊയ്‌ക്കോളാമെന്ന് പറഞ്ഞെങ്കിലും പൊലീസ് വിട്ടില്ല. 
പത്തൊൻപതുകാരനും അമ്മയും സഞ്ചരിച്ച കാർ സ്റ്റേഷനിൽ എത്തിച്ച് പൊലീസ് പിഴ ഈടാക്കുകയായിരുന്നു. 2000 രൂപ പിഴ വാങ്ങിയ ശേഷം 500 രൂപയുടെ രസീത് നൽകിയതെന്നും പരാതിയുണ്ട്. ശ്രീകാര്യം പൊലീസിനെതിരെ നവീനാണ് പരാതി ഉന്നയിച്ചത്.

യാത്രയുടെ വിവരം പോലും ചോദിക്കാതെ പിഴ ഈടാക്കുകയാണെന്നും മടങ്ങിപ്പോകുമെന്ന് പറഞ്ഞിട്ടും പൊലീസ് സമ്മതിച്ചില്ലെന്നും നവീൻ പറഞ്ഞു. എന്നാൽ എഴുതിയതിലെ പിഴവാണ് 2000 അഞ്ഞൂറായതെന്നാണ് പൊലീസ് നൽകുന്ന വിശദീകരണം. സമ്പൂർണ്ണലോക്ക്ഡൗൺ ദിനത്തിൽ അനാവശ്യമായി പുറത്തിറങ്ങിയതിനാണ് പിഴ ചുമത്തിയതെന്നും പൊലീസ് പറഞ്ഞു.

19-കാരനും അമ്മയും സഞ്ചരിച്ച കാറ് സ്റ്റേഷനിലെത്തിച്ച് പിഴ ഈടാക്കിയ ശേഷമാണ് ഇവരെ വിട്ടയച്ചത്. യാത്രയുടെ വിവരം പോലും ചോദിക്കാതെയാണ് പിഴ ഈടാക്കിയത്. മടങ്ങി പോകാമെന്ന് പറഞ്ഞെങ്കിലും പൊലീസ് കൂട്ടാക്കിയില്ലെന്ന് നവീൻ പ്രതികരിച്ചു.

അതേസമയം ആൾക്കൂട്ടമുണ്ടാക്കി ബലിതർപ്പണം നടത്തിയതിന് നൂറ് പേർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. കോഴിക്കോട് കടപ്പുറത്താണ് സംഭവം. കർക്കിടക വാവ് ദിവസമായ ഞായറാഴ്ച രാവിലെയാണ് ബലിതർപ്പണത്തിന് എത്തിയർവക്കെതിരെ പൊലീസ് കേസെടുത്തത്. ആൾക്കൂട്ടമുണ്ടാക്കി ബലിതർപ്പണം നടത്തിയതിനാണ് കേസെടുത്തതെന്ന് പൊലീസ് പറഞ്ഞു. നൂറ് പേർക്കെതിരെയാണ് കേസെടുത്തതെന്നും പൊലീസ് വ്യക്തമാക്കി.

സംസ്ഥാനത്ത് പലയിടങ്ങളിൽ ബലിയിടാൻ എത്തിയവർക്കെതിരെ പൊലീസ് കേസെടുത്തതായി ആരോപണം ഉയർന്നിരുന്നു. കൊറോണ മാനദണ്ഡങ്ങൾ ലംഘിച്ചുവെന്ന് ആരോപിച്ച് കോഴിക്കോട് 100 പേർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. പൂജാരി അടക്കം നൂറ് പേർക്കെതിരെയാണ് പൊലീസ് കേസെടുത്തത്.

കൊറോണ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ പൊതുഇടങ്ങളിൽ ബലിതർപ്പണം നടത്തരുതെന്നായിരുന്നു സർക്കാർ നിർദ്ദേശം. ആലുവ മണപ്പുറത്തും ഇത്തവണ ബലതർപ്പണം ഉണ്ടായിരുന്നില്ല. കൊറോണ മാനദണ്ഡം പാലിച്ച് വീടുകളിൽ ബലിതർപ്പണ ചടങ്ങുകൾ നടത്താനായിരുന്നു നിർദ്ദേശം. കഴിഞ്ഞ വർഷവും പിതൃതർപ്പണ ചടങ്ങുകൾ വീടുകളിലാണ് നടന്നത്.

വിശ്വാസികൾ വീടുകളിൽ തന്നെ ബലി അർപ്പിക്കണമെന്ന നിർദ്ദേശം പാലിച്ച് നിരവധി ഇടങ്ങളിൽ ഓൺലൈനായാണ് ബലിതർപ്പണം നടന്നത്. ആലുവയ്ക്ക് പുറമെ തെക്കൻ കേരളത്തിൽ ഏറ്റവും കൂടുതൽ പേരെത്തുന്ന തിരുവല്ലം, മദ്ധ്യകേരളത്തിലെ തിരുനാവായ തുടങ്ങിയ ക്ഷേത്രങ്ങളിലും ഇത്തവണ ബലിതർപ്പണം ഉണ്ടായിരുന്നില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP