Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മഞ്ചേശ്വരത്ത് മരമില്ല് ഉടമയെ ഭാര്യയുടെ കാമുകനും സുഹൃത്തുക്കളും ചേർന്ന് കൊലപ്പെടുത്തിയ കേസ്; ഒന്നരവർഷത്തിന് ശേഷം നാലാം പ്രതി പിടിയിൽ; മംഗളൂരുവിലെ ഒളിത്താവളത്തിൽ നിന്നും സാഹസികമായി പിടികൂടിയത് പ്രതി നാസിർ ഹുസൈനെ; മറ്റൊരു പ്രതി ഒളിവിൽ

മഞ്ചേശ്വരത്ത് മരമില്ല് ഉടമയെ ഭാര്യയുടെ കാമുകനും സുഹൃത്തുക്കളും ചേർന്ന് കൊലപ്പെടുത്തിയ കേസ്; ഒന്നരവർഷത്തിന് ശേഷം നാലാം പ്രതി പിടിയിൽ; മംഗളൂരുവിലെ ഒളിത്താവളത്തിൽ നിന്നും സാഹസികമായി പിടികൂടിയത് പ്രതി നാസിർ ഹുസൈനെ;  മറ്റൊരു പ്രതി ഒളിവിൽ

ബുർഹാൻ തളങ്കര

മഞ്ചേശ്വരം: മരമിൽ ഉടമ ഇസ്മായിലിനെ ഭാര്യയും കാമുകനും ചേർന്ന് കൊലപ്പെടുത്തിയ കേസിലെ നാലാം പ്രതിയെ ഒന്നര വർഷത്തിന് ശേഷം ഒളിത്താവളം വളഞ്ഞ് സാഹസികമായി പൊലീസ് അറസ്റ്റ് ചെയ്തു.

തലപ്പാടി കെ സി റോഡ് സ്വദേശിയും മഞ്ചേശ്വരം പാവൂർ കിദമ്ബാടിയിൽ താമസക്കാരനുമായ ഇസ്മാഈലി(50) ന്റെ കൊലപാതക കേസിൽ മംഗളൂരു കോട്ടേക്കാറിലെ നാസിർ ഹുസൈനെ (35)യാണ് കാസർകോട് ഡിവൈഎസ്‌പി പിബാലകൃഷ്ണൻ നായരുടെ നിർദ്ദേശപ്രകാരം മഞ്ചേശ്വരം ഇൻസ്‌പെക്ടർ സന്തോഷ് കുമാറും സീനിയർ സിവിൽ പൊലീസ് ഓഫീസർ ചന്ദ്രശേഖരൻ, ഡ്രൈവർ പ്രവീൺ, വനിതാ സിവിൽ പൊലീസ് ഓഫീസർ ലിജോ, ഡി.വൈ.എസ്‌പി.യുടെ ആന്റി ഗുണ്ട ക്രൈം സ്‌ക്വാഡ് അംഗം ഗോകുൽ തുടങ്ങിയവർ ചേർന്ന് മംഗളുരിലെ ഒളിത്താവളം വളഞ്ഞ് സാഹസികമായണ് പിടികൂടിയത്.

കൊല്ലപ്പെട്ട ഇസ്മായിലിന്റെ ഭാര്യ ആയിഷ (42), കാമുകനും അയൽവാസിയുമായ മുഹമ്മദ് ഹനീഫ (35), അറാഫത്ത് (32) എന്നിവർ നേരത്തേ അറസ്റ്റിലായിരുന്നു. മറ്റൊരു പ്രതി സിദ്ദിഖിനെ പിടികൂടാനുണ്ട്.

2020 ജനുവരി 19ന് അർദ്ധരാത്രി 12 മണിയോടെയാണ് മര മില്ല് ഉടമയായ ഇസ്മാഈലിനെ ഭാര്യയും കാമുകനും കാമുകന്റെ സുഹൃത്തുക്കളും ചേർന്ന് കൊലപ്പെടുത്തിയത്. മദ്യപിച്ച് കിടപ്പറയിൽ ഉറങ്ങിക്കിടന്ന ഇസ്മാഈലിനെ കൊലപ്പെടുത്താനായി മംഗളൂരുവിൽ നിന്നും കൊലയാളി സംഘം എത്തിയപ്പോൾ ഭാര്യയും കാമുകനും പുറത്തിറങ്ങി നിൽക്കുകയും കൂട്ടാളികൾ മുറിക്കുള്ളിൽ കയറി ഇസ്മാഈലിനെ കഴുത്തിൽ തുണിമുറുക്കി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസ് കേസ്.

കൊലയാളി സംഘത്തിൽപ്പെട്ട ഹനീഫിന്റെ സുഹൃത്തുക്കൾ കർണാടകയിൽ ചില കേസുകളിൽ പ്രതികളാണ്. കൊല നടത്തിയ ശേഷം രക്ഷപ്പെട്ട രഹസ്യതാവളം പൊലീസ് നിരീക്ഷിച്ചുവരികയാണ്. 10,000 രൂപയാണ് ഇസ്മാഈയിനെ കൊലപ്പെടുത്തുന്നതിനായി ആയിഷ കാമുകൻ വഴി കൊലയാളികൾക്ക് നൽകുമെന്ന വാഗ്ദാനം ചെയ്തിരുന്നത്.

കൊല നടത്തിയതിന്റെ പിറ്റേ ദിവസം രാവിലെ ആയിഷ തന്നെയാണ് അയൽവാസികളെയും ബന്ധുക്കളെയും വിളിച്ച് ഭർത്താവ് മരിച്ചുകിടക്കുന്ന വിവരം അറിയിച്ചത്. കൊല്ലപ്പെട്ട ഇസ്മാഈലിന്റെ സഹോദരനും ബന്ധുക്കളുമെത്തി നോക്കിയപ്പോൾ കഴുത്തിന് പിന്നിൽ കയർ കുരുങ്ങിയതു പോലുള്ള പാട് കണ്ടതോടെ സംശയമുണ്ടാവുകയും ഇക്കാര്യം ചോദിച്ചപ്പോൾ ഇസ്മാഈൽ തൂങ്ങിമരിക്കാൻ ശ്രമിച്ചതാണെന്നും താനും അയൽവാസി മുഹമ്മദ് ഹനീഫയും കെട്ടഴിച്ച് താഴെയിറക്കിയപ്പോഴേക്കും മരണം സംഭവിച്ചതായും പോസ്റ്റുമോർട്ടം ഒഴിവാക്കാനാണ് മരണവിവരം പൊലീസിൽ അറിയിക്കാതിരുന്നതെന്നുമാണ് ആയിഷ പറഞ്ഞത്.

ആയിഷയുടെ പെരുമാറ്റത്തിലും ഇസ്മാഈലിന്റെ കഴുത്തിന് പിറകിൽ കയർ കുരുങ്ങിയതിന്റെ പാട് കണ്ടതിനാലും സംശയം പ്രകടിപ്പിച്ച് സഹോദരൻ പൊലീസിൽ പരാതി നൽകിയതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.

ആയിഷയും അയൽവാസി മുഹമ്മദ് ഹനീഫയും തമ്മിൽ അവിഹിത ബന്ധം പുലർത്തിവന്നിരുന്നുവെന്നും ഇക്കാര്യം ഇസ്മാഈൽ ചോദ്യം ചെയ്തതോടെ പ്രശ്നങ്ങളുണ്ടാവുകയും ചെയ്തിരുന്നുവെന്നുമായിരുന്നു പൊലീസ് റിപ്പോർട്ട്. ഇത് പുറത്തറിയാതിരിക്കാനാണ് ഇസ്മാഈലിനെ കൊലപ്പെടുത്താൻ ആയിഷയും കാമുകനും ചേർന്ന് ഗൂഢാലോചന നടത്തിയത്.

സ്ഥിരമായി കിദമ്ബാടിയിൽ ഉണ്ടാകാറുള്ള ഹനീഫിന്റെ സുഹൃത്തുക്കളെ 10,000 രൂപയ്ക്ക് കൊല നടത്താൻ ഉറപ്പിക്കുകയായിരുന്നു. ദൃക്സാക്ഷികളില്ലാത്ത കേസിൽ ശാസ്ത്രീയമായ തെളിവെടുപ്പാണ് പൊലീസ് നടത്തിയത്. പോസ്റ്റുമോർട്ടം നടത്തിയ പൊലീസ് സർജനും വീട്ടിലെത്തി പരിശോധന നടത്തിയിരുന്നു. രണ്ട് ആൺമക്കളും ഒരു മകളുമുള്ള ഇസ്മാഈൽ മദ്യപിച്ച് വന്ന് തന്നെ ഉപദ്രവിക്കുന്നതിനാലാണ് കൊല നടത്താൻ അയൽവാസിയുടെ സഹായം തേടിയതെന്നാണ് ആയിഷ പൊലീസിനോട് വെളിപ്പെടുത്തിയിരുന്നത്. ആയിഷയും ഹനീഫും അവിഹിത ബന്ധം നിഷേധിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP