Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയുടെ അടുത്ത ഘട്ട ധനസഹായ വിതരണം തിങ്കളാഴ്ച; 9.75 കർഷക കുടുംബങ്ങൾക്ക് 19,500 കോടിരൂപ കൈമാറും; കുടുംബങ്ങൾക്ക് പ്രതിവർഷം 6000 രൂപ ധനസഹായം

പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയുടെ അടുത്ത ഘട്ട ധനസഹായ വിതരണം തിങ്കളാഴ്ച;  9.75 കർഷക കുടുംബങ്ങൾക്ക് 19,500 കോടിരൂപ കൈമാറും; കുടുംബങ്ങൾക്ക് പ്രതിവർഷം 6000 രൂപ ധനസഹായം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി പദ്ധതിയുടെ അടുത്തഘട്ട ധനസഹായ വിതരണം തിങ്കളാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിക്കും. ഉച്ചയ്ക്ക് 12.30-ന് വീഡിയോ കോൺഫറൻസ് മുഖേനയാകും ഉദ്ഘാടനമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.പദ്ധതി മുഖേന രാജ്യത്തെ 9.75 കാർഷിക കുടുംബങ്ങൾക്ക് 19,500 കോടിരൂപ കൈമാറും. ചടങ്ങിൽ കർഷകരുമായി പ്രധാനമന്ത്രി സംവദിക്കുകയും രാജ്യത്തെ അഭിസംബോധന ചെയ്യുകയും ചെയ്യും.

അർഹരായ കർഷക കുടുംബങ്ങൾക്ക് പ്രതിവർഷം 6000 രൂപ ധനസഹായം നൽകുന്നതാണ് പദ്ധതി. 2000 രൂപ വീതം മൂന്നുമാസമായാണ് തുക ഗുണഭോക്താക്കൾക്ക് നൽകുക. ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് തുക നേരിട്ട് കൈമാറുകയാണ് ചെയ്യുന്നത്. പി.എം. കിസാൻ പദ്ധതി രണ്ടാംഘട്ട വിതരണോദ്ഘാടന ചടങ്ങിൽ കേന്ദ്രകൃഷി മന്ത്രി നരേന്ദ്ര സിങ് തോമറും പങ്കെടുക്കും.

പ്രധാന മന്ത്രി കിസാൻ സമ്മാൻ നിധിയുടെ എട്ടാംഘട്ട ധനസഹായ വിതരണം മെയ്‌ 14ന് പ്രധാനമന്ത്രി നിർവഹിച്ചിരുന്നു. വീഡിയോ കോൺഫറൻസ് മുഖാന്തരമായിരുന്നു അന്നും പരിപാടി.ആദ്യ ഘട്ടം വിതരണം ചെയ്ത തുക തിരികെ ഈടാക്കി തുടങ്ങിയത് സംസ്ഥാനത്ത് കേന്ദ്ര സർക്കാരിനെതിരെ വൻ ആക്ഷേപം ഉയർന്നിരുന്നു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP