Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

രണ്ടാം വിവാഹക്കാർക്ക് പൂർണ സംരക്ഷണം നൽകണം; കുർബാന നിഷേധിക്കരുത്; അഴിച്ചുപണിയുമായി വീണ്ടും പോപ് ഫ്രാൻസിസ്

രണ്ടാം വിവാഹക്കാർക്ക് പൂർണ സംരക്ഷണം നൽകണം; കുർബാന നിഷേധിക്കരുത്; അഴിച്ചുപണിയുമായി വീണ്ടും പോപ് ഫ്രാൻസിസ്

ണ്ടാം വിവാഹം കഴിക്കുന്നവരെ പാപികളായാണ് പല കത്തോലിക്കാ ചർച്ചുകളും ഇന്ന് പരിഗണിച്ച് വരുന്നത്. ദേവാലയങ്ങളിൽ നിന്നും പരിപാവനമായ ചടങ്ങുകളിലും മറ്റും അവർക്കും കുട്ടികൾക്കും വരെ ചിലപ്പോൾ അവഗണനയും നേരിടേണ്ടി വരാറുണ്ട്. എന്നാൽ തികച്ചും മനുഷ്യത്വത്തിലധിഷ്ഠിതമായി സഭാ നടപടികളിൽ അഴിച്ചു പണിക്കിറങ്ങിയ മഹാ ഇടയൻ പോപ് ഫ്രാൻസിസ് ഈ ഒരു രീതിയും പരിഷ്‌കരിക്കാനൊരുങ്ങുകയാണെന്ന് സൂചന.

രണ്ടാം വിവാഹക്കാർക്ക് പൂർണ സംരക്ഷണം നൽകണമെന്നും കുർബാന നിഷേധിക്കരുതെന്നും പോപ് പ്രസ്താവിച്ചു. വേനലവധിക്ക് ശേഷം വിശ്വാസികളോട് സംസാരിക്കവെയാണ് പോപ് ഇക്കാര്യത്തെക്കുറിച്ചുള്ള സൂചനകൾ നൽകിയിരിക്കുന്നത്.രണ്ടാം വിവാഹക്കാരും ചർച്ചിന്റെ ഭാഗമാണെന്ന് പോപ് പറഞ്ഞു. ഇവർക്കുള്ള വിലക്ക് നീക്കാനുള്ള ശ്രമം തന്റെ ഭാഗത്ത് നിന്നുണ്ടാകുമെന്ന സൂചന നൽകാനും പോപ് മറന്നില്ല.

കുടുംബ പ്രശ്‌നങ്ങളെ കേന്ദ്രീകരിച്ച് വത്തിക്കാൻ ഓട്ടം സീസണിൽ ഒരു മാസം നീണ്ട് നിൽക്കുന്ന കൂട്ടായ്മ സംഘടിപ്പിക്കുന്നുണ്ട്.പുനർവിവാഹിതരായ കത്തോലിക്കർ ഈ വർഷമാദ്യം ഒരു മീറ്റിങ് സംഘടിപ്പിച്ചിരുന്നു. അതിനെ തുടർന്നാണ് അത്തരക്കാരുടെ മേൽ സഭ ഏർപ്പെടുത്തിയിരുന്ന കമ്മ്യൂണിയൻ നിരോധനം നീക്കിയിരുന്നത്.ആദ്യം വിവാഹം തകർന്നതിനെ തുടർന്ന് രണ്ടാമതും വിവാഹിതരായവരെ അകറ്റി നിർത്തേണ്ടെന്നും അവരോട് അത്തരത്തിൽ ഒരിക്കലും പെരുമാറരുതെന്നുമാണ് നൂറ് കണക്കിന് വിശ്വാസികളെ അഭിസംബോധന ചെയ്യവെ പോപ് ഉദ്‌ബോധിപ്പിച്ചിരിക്കുന്നത്.

പരാജയപ്പെട്ട വിവാഹങ്ങളിൽ പിറന്ന കുട്ടികളെ ഭാരമായി കാണരുതെന്നും വർധിച്ച് വരുന്ന ഇത്തരം കുട്ടികൾക്ക് യഥാർത്ഥത്തിൽ മഹത്വമേറുമെന്നും അദ്ദേഹം പറഞ്ഞു.ഇത്തരം കുട്ടികളുടെ മാതാപിതാക്കന്മാരെ സഭ ഭ്രഷ്ട് കൽപിച്ച് അകറ്റി നിർത്തുന്നതിലൂടെ ആ കുട്ടികൾക്ക് വിശ്വാസത്തിന്റെ തണലും സാമീപ്യവും നിഷേധിക്കപ്പെടുകയാണ് ചെയ്യുന്നതെന്നും പോപ് പറഞ്ഞു.ഇത്തരം സാഹചര്യങ്ങളിൽ ജീവിക്കുന്നവരോട് കൂടുതൽ ഉദാരമായ സമീപനം പുലർത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നും പോപ് പറഞ്ഞു. വിവാഹത്തകർച്ചയുണ്ടായി ഒറ്റയ്ക്ക് ജീവിക്കുന്നതിനേക്കാൾ പുനർവിവാഹമാണ് ഏറ്റവും സാധ്യമായ പോംവഴിയെന്നും അദ്ദേഹം പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP