Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വാർത്താ അണിയറയിലേക്ക് മാറിയ വേണു ബാലകൃഷ്ണൻ സൂപ്പർപ്രൈം ടൈം ഡിബേറ്റിന്റെ മുഖമായി തിരിച്ചു വരുന്നു; 'നെഞ്ചുറപ്പോടെ ചോദിക്കും നാടിന്റെ ചോദ്യങ്ങൾ' എന്ന് മാതൃഭൂമി ന്യൂസ് പോസ്റ്റർ; വാർത്താ ചാനൽ യുദ്ധം മുറുകുമ്പോൾ ഒരു കൈ വീണ്ടും നോക്കാൻ മാതൃഭൂമി

വാർത്താ അണിയറയിലേക്ക് മാറിയ വേണു ബാലകൃഷ്ണൻ സൂപ്പർപ്രൈം ടൈം ഡിബേറ്റിന്റെ മുഖമായി തിരിച്ചു വരുന്നു; 'നെഞ്ചുറപ്പോടെ ചോദിക്കും നാടിന്റെ ചോദ്യങ്ങൾ' എന്ന് മാതൃഭൂമി ന്യൂസ് പോസ്റ്റർ; വാർത്താ ചാനൽ യുദ്ധം മുറുകുമ്പോൾ ഒരു കൈ വീണ്ടും നോക്കാൻ മാതൃഭൂമി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മലയാളം വാർത്താ ചാനൽ ലോകത്ത് ഒരുകാലത്തെ സൂപ്പർസ്റ്റാറായിരുന്നു വേണു ബാലകൃഷ്ണൻ. നികേഷ് കുമാറിന്റെ സുവർണകാലത്ത് ചാനൽ ലോകത്ത് ശോഭിച്ച നക്ഷത്രം. ഏഷ്യാനെറ്റ് ന്യൂസിലെ ന്യൂ അവർ ഡിബേറ്റുകളാണ് വേണുവിനെ ജനകീയനാക്കിയത്. പിൽക്കാലത്ത് മാതൃഭൂമിയിലേക്ക് ചുവടുവെച്ച അദ്ദേഹം അവതരിപ്പിച്ച സൂപ്പർ പ്രൈം ടൈം ഡിബേറ്റിനും പ്രേക്ഷകർ ഉണ്ടായിരുന്നു.

സിപിഎം അണികൾ മാതൃഭൂമിയെ ഉന്നം വെച്ചു രംഗത്തുവരികയും പുതുമുഖങ്ങളെ പരീക്ഷിക്കാൻ ചാനൽ തയ്യാറാകുകയും ചെയ്തതോടെ വാർത്താ അണിയറയിലേക്ക് മാറിയിരുന്നു വേണു. എന്നാൽ, ഇപ്പോൾ ചാനൽ എഡിറ്റർ സ്ഥാനത്തേക്ക് രാജീവ് ദേവരാജ് എത്തിയതോടെ വേണു വീണ്ടും പാർത്താ ഫ്രെയിമിലേക്ക് എത്തുകയാണ്.

ഇടവേളക്ക് ശേഷം മാതൃഭൂമി ന്യൂസിന്റെ സൂപ്പർപ്രൈം ടൈം ഡിബേറ്റിന്റെ മുഖമായ വേണു എത്തും. കുറച്ചുകാലമായി സ്മൃതി പരുത്തിക്കാട്, ഹാഷ്മി, മഹേഷ് ചന്ദ്രൻ, മാതു, ശ്രീജാ ശ്യാം തുടങ്ങിയവരായിരുന്നു പ്രൈം ടൈം ചർച്ച നയിച്ചിരുന്നത്. ഇപ്പോൾ ചാനൽ ലോകത്തുണ്ടായ മാറ്റങ്ങൾക്ക് ഒപ്പമാണ് വേണു വീണ്ടും പ്രധാന ചർച്ചകൾ നയിക്കാൻ എത്തുന്നത്. ഇക്കാര്യം വ്യക്തമാക്കുന്ന പോസ്റ്ററും ചാനൽ പുറത്തുവിട്ടു. 'നെഞ്ചുറപ്പോടെ ചോദിക്കും നാടിന്റെ ചോദ്യങ്ങൾ' എന്നു ചോദ്യവുമായാണ് ചാനൽ വേണുവിന്റെ രണ്ടാം വരവ് ആഘോഷിക്കുന്ന പോസ്റ്റർ പുറത്തുവിട്ടത്. മറ്റ് അവതാരകരെ നയിച്ചുകൊണ്ടാണ് വേണുവിന്റെ മടങ്ങിവരവ്.

വേണു വീണ്ടും ഡിബേറ്റുമായി രംഗത്തുവരുമ്പോൾ അത് ചാനൽ റേറ്റിംഗിലും പ്രകടമാകുമെന്ന പ്രതീക്ഷയാണുള്ളത്. ഇപ്പോൾ പ്രൈം ടൈം ഡിബേറ്റുകളിൽ മുന്നിൽ ഏഷ്യാനെറ്റ് ന്യൂസിൽ വിനു വി ജോൺ നയിക്കുന്ന ന്യൂസ് അവർ തന്നെയാണ് മുന്നിൽ. മനോരമ ന്യൂസും അവരുടെ പ്രൈംടൈം ചർച്ചയിൽ മികവു പുലർത്തുന്നുണ്ട്. ചാനൽ ചർച്ച നയിക്കുമ്പോൾ അറുത്തു മുറിച്ചു കാര്യങ്ങൾ പറയുക എന്നതാണ് വേണുവിന്റെ ശൈലി. അതുകൊണ്ട് തന്നെ അദ്ദേഹം പലപ്പോഴും സിപിഎമ്മിന്റെയും ബിജെപിയുടെയും നോട്ടപ്പുള്ളി ആകുകയും ചെയ്തിരുന്നു.

അടുത്തിടെ വാർത്താ ചാനൽ ലോകത്ത് വ്യത്യസ്തതകൾ പരീക്ഷിക്കുകയാണ് ചാനലുകൾ. 24 മാതൃകയിൽ ഒഗ്മെന്റഡ് റിയാലിറ്റിയിലേക്ക് മിക്ക ചാനലുകളും മാറിക്കഴിഞ്ഞിരുന്നു. ഈ ശൈലിയിൽ പൊളിച്ചെഴുത്തുമായി മാതൃഭൂമിയും രംഗത്തുണ്ട്. നേരത്തെ വേണുവിന്റെ സഹോദരൻ കൂടിയായ ഉണ്ണി ബാലകൃഷ്ണന് പകരക്കാരനായാണ് രാജീവ് ദേവരാജ് മാതൃഭൂമിയിലേക്ക് ചേക്കേറിയത്. ഇതോടെ വാർത്താ ശൈലിയിൽ അടക്കം മാറ്റം വരുത്താനാണ് മാതൃഭൂമി ശ്രമം നടത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP